HomeNAUTICAL NEWSവിഴിഞ്ഞം തുറമുഖത്തിന് കുതിപ്പേകുന്ന നേട്ടം

വിഴിഞ്ഞം തുറമുഖത്തിന് കുതിപ്പേകുന്ന നേട്ടം

Vizhinjam International Seaportകേരളത്തിന്റെ ചരക്കുനീക്ക, ഇറക്കുമതി-കയറ്റുമതി മേഖലകൾക്ക് കൂടുതൽ കരുത്തേകിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്.എംആർഎഫിനു വേണ്ടിയുള്ള ഏകദേശം 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബർ നിറച്ച 60 കണ്ടെയ്‌നറുകൾ എം എസ് സി ബിയാട്രിസ് എന്ന മദർഷിപ്പിൽ വിഴിഞ്ഞത്ത് എത്തി. പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റിലുള്ള അബിജാൻ തുറമുഖത്തുനിന്നാണ് ഈ ചരക്ക് എത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയ ശേഷം അടുത്ത ദിവസം ഇതു റോഡ് മാർഗം കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് (ഐസിഡി) കൊണ്ടുപോകും. വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കം ഇറക്കുമതി സമയം ഗണ്യമായി കുറയ്ക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കും. നിലവിൽ എംആർഎഫ് മുംബൈ വഴി എത്തിക്കുന്ന ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം ഒരു മാസം വരെ എടുക്കാറുണ്ട്. എന്നാൽ വിഴിഞ്ഞം വഴി എത്തിച്ച് കോട്ടയം ഐസിഡിയിലേക്ക് മാറ്റുന്നതിലൂടെ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ചരക്ക് എത്തിക്കാനാകും.കോട്ടയം ഐസിടിയിൽ കസ്റ്റംസ് പരിശോധനയും നടപടികളും പൂർത്തിയാക്കിയ ശേഷം കണ്ടെയ്‌നറുകൾ കൊച്ചിയിലെ എംആർഎഫിന്റെ വെയർഹൗസിലേക്ക് കൊണ്ടുപോകും.ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം അതിവേഗം വളരുന്നുവെന്നതിന്റെ തെളിവാണ് ഈ പുതിയ നേട്ടം. നിലവിൽ ഇന്ത്യയുടെ ആകെ ട്രാൻസ്ഷിപ്പ്‌മെന്റിൽ 30 ശതമാനത്തിലധികം വിഴിഞ്ഞം കൈകാര്യം ചെയ്യുന്നുണ്ട്. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ 1,230 കപ്പൽ സർവീസുകളും 27.5 ലക്ഷം TEU കണ്ടെയ്‌നറുകളും കൈകാര്യം ചെയ്യാൻ തുറമുഖത്തിന് കഴിഞ്ഞു. നേരത്തെ പ്രതീക്ഷിച്ചിരുന്ന ശേഷിയേക്കാൾ വളരെ കൂടുതലാണിത്.ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം, ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോകൾ വഴി എക്സിം ചരക്കുനീക്കവും സാധ്യമാക്കുന്നതിലേക്കുള്ള വിഴിഞ്ഞത്തിന്റെ വളർച്ചയിലെ സുപ്രധാന ചുവടുവയ്പ്പാണിത്. കേരളത്തിലെ വിവിധ വ്യവസായങ്ങൾക്ക് കൂടുതൽ നേരിട്ടും കാര്യക്ഷമമായും അന്താരാഷ്ട്ര വിപണികളുമായി ബന്ധപ്പെടാൻ ഇതിലൂടെ പുതിയ അവസരങ്ങൾ തുറക്കും.പ്രധാന അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകൾക്ക് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥാനം വിഴിഞ്ഞത്തെ ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ പ്രധാന കവാടമായി വളരാൻ സഹായിക്കും. ചരക്കുനീക്ക ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിലെ വ്യാപാരം, വ്യവസായം, ലോജിസ്റ്റിക്സ് മേഖലകൾക്ക് പുതിയ സാധ്യതകളും ഇതിലൂടെ തുറക്കപ്പെടും.

Previous article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Nov 21

Nov 20

Nov 18

Nov 17

Recent Comments