HomeNAUTICAL NEWSഎല്‍സാ 3: മല്‍സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ഉടന്‍ നടപടി: മുഖ്യമന്ത്രി.             ...

എല്‍സാ 3: മല്‍സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ഉടന്‍ നടപടി: മുഖ്യമന്ത്രി.                                     

തിരു: അറബിക്കടലില്‍ മുങ്ങി താഴ്ന്ന എല്‍സാ 3 കപ്പലും,അതിനുള്ളിലുള്ള കണ്ടെയ്‌നറുകളിലെ ബങ്കര്‍ ഓയില്‍ ,കെമിക്കലുകള്‍,രാസവസ്തുക്കള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനോ,അതുമൂലമുണ്ടാകുന്ന പരിസ്ഥിതി നാശത്തിനെ സംബന്ധിച്ച് യാതൊരു നടപടിയും കഴിഞ്ഞ സര്‍ക്കാര്‍ ചെയ്യാത്തതിനെ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തില്‍ നോട്ടിക്കല്‍ ടൈംസ് കേരള ചോദ്യമുന്നയിച്ചപ്പോള്‍ തുറമുഖ വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍ വ്യക്തമായ മറുപടി നല്‍കി.കപ്പലപകടം നടന്നതിനു ശേഷം എഫ് ഐ ആര്‍ ഇട്ട് കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്യുന്നതിനു മുന്‍ സര്‍ക്കാരിന് അസാധാരണമായ കാലതാമസം ഉണ്ടായകാര്യം മുഖ്യമന്ത്രി പറഞ്ഞു. അന്നു ഞങ്ങള്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു.എന്തുകൊണ്ടാണ് അങ്ങിനെ സംഭവിച്ചതെന്നറിയില്ല.ഇക്കാര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും,പ്രയാസം നേരിട്ടവര്‍ക്കും വേണ്ട നഷ്ടപരിഹാരം ലഭ്യമാക്കും.ഇക്കാര്യത്തില്‍ നിയമപരമായി എന്തൊക്കെ ചെയ്യാമെന്നും പരിശോധിക്കും.വേണ്ടിവന്നാല്‍ മുന്‍ സര്‍ക്കര്‍ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ട് അമന്‍ഡ് ചെയ്യുന്നകാര്യവും ആലോചിക്കുമെന്നു മുഖ്യമന്ത്രി നോട്ടിക്കല്‍ ടൈംസിന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു. എല്‍സാ 3 കപ്പല്‍ കൊച്ചി തീരക്കടലില്‍ മുങ്ങിത്താണിട്ട് മേയ് 25 ന് ഒരു കൊല്ലം തികയുന്നു. കേരളത്തിന്റെ തെക്കന്‍ തീരങ്ങളില്‍ കപ്പലില്‍ നിന്നുള്ള രാസമാലിന്യങ്ങളും,പ്ലാസ്റ്റിക് മോഡ്യൂള്‍സും വ്യാപകമായി അടിഞ്ഞു കയറുന്നു.കണ്ടെയ്‌നറിന്റെ ഭാഗങ്ങള്‍ തട്ടി ബോട്ടുകളുടെയും,കമ്പവലക്കാരുടെ വലകളും അറ്റു പോകുന്നു. പൂന്തുറ,കോവളം വിഴിഞ്ഞം,പള്ളം തുടങ്ങി തെക്കന്‍ തീരങ്ങളില്‍ രാസമാലിന്യങ്ങളും മറ്റും അടിഞ്ഞു കയറുന്നതായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. തെക്കന്‍ തീരത്തെ മല്‍സ്യത്തൊഴിലാളികള്‍ നഷ്ടപരിഹാരത്തിനായി മുപ്പത്തെട്ടോളം അഡ്മിറാലിറ്റി സ്യൂട്ടുകള്‍ കപ്പല്‍ കമ്പനിക്കെതിരെ നല്‍കിയിട്ടുണ്ട്. കപ്പലിനുള്ളിലെ രാസമാലിന്യങ്ങള്‍ മല്‍സ്യസമ്പത്തിനു ഭീഷണിയാണന്നു കേന്ദ്ര ഏജന്‍സി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.മുന്‍ സര്‍ക്കാരിന്‍ കാലത്തു തുറമുഖ മന്ത്രിയോടിക്കാര്യം ചോദിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ വെച്ചൊഴിയുന്നതാണ് പതിവ്.ഇക്കാര്യത്തില്‍ തുറമുഖ വകുപ്പു മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുകയും ഉത്തരവാദിത്വബോധത്തോടെ ഇടപടുകയും ചെയ്യുമെന്ന ശൂഭാപ്തി വിശ്വാസവും വലിയ മാറ്റത്തിന്റെ സൂചനയാണ്.

Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Oct 07

Oct 01

Sep 24

Sept 12

Recent Comments