HomeSPECIAL STORIESഎ ഐ ബുദ്ധിയും കടല്‍ നിയമങ്ങളും 'ഫ്രം ഡോക്ക് ടു ഡീപ് സീ' പ്രകാശനം ഇന്ന്.

എ ഐ ബുദ്ധിയും കടല്‍ നിയമങ്ങളും ‘ഫ്രം ഡോക്ക് ടു ഡീപ് സീ’ പ്രകാശനം ഇന്ന്.

കൊച്ചി.

കേരളത്തിലെ പ്രമുഖനായ മാരിടൈം മേഖലയിലെ സ്‌പെഷിലിസ്റ്റും ഈ രംഗത്ത് ലോകമറിയുന്ന കൊച്ചി ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റുമായ വി.ജെ മാത്യു രചിച്ച മാരിടൈം മേഖലയിലെ നവസങ്കേതങ്ങളും,കടല്‍നിയമങ്ങളും ദിശാസൂചകങ്ങളാവുന്ന ‘ഫ്രം ഡോക് ടു ഡീപ് സീ’ എന്ന സമഗ്ര ഗ്രന്ഥം ഇന്നു കൊച്ചിയില്‍ ഹൈക്കോടതി ജഡ്ജി എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ ഹൈക്കോടതി ജഡ്ജിയായ വി.രാജാവിജയരാഘവനുനല്‍കിക്കൊണ്ടു പ്രകാശനം ചെയ്യുന്നു. കേരള മാരിടൈം ബോര്‍ഡിനു വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടും രൂപപ്പെടുത്തുകയും,തുറമുഖങ്ങളിലൂടെ കേരളത്തിന്റെ വികസനവും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടു പത്തു കൊല്ലംമുന്‍പ് നയരേഖ രൂപപ്പെടുത്തുകയും ചെയ്ത ക്രാന്തദര്‍ശിയാണ്ശ്രീ.വിജെ മാത്യു.പിതാവിന്റെ പാത പിന്‍തുടര്‍ന്നുമാരിടൈം മേഖലയില്‍ ചുവടുറപ്പിച്ച അഡ്വക്കേറ്റ് മാത്യുവന്‍കിട കപ്പല്‍ കമ്പനികളുടെ മദർഷിപ്പുകൾ അറസ്റ്റു ചെയ്യുകയും നിയമവഴികളില്‍ ശക്തമായതും ആധികാരികമായതുമായ വിജയങ്ങള്‍ കൈമുതലായുള്ളയാളുമാണ്.കൊച്ചിയുടെ മാരിടൈം ഭൂമികയില്‍നിന്നും ലോകത്തരമായി വളര്‍ന്ന വിജെ മാത്യുവിന്റെ രചനയില്‍ പുറത്തിറങ്ങുന്ന ഗ്രന്ഥം ഇതുകൊണ്ടുതന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നു.

ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി വി.എം.ശ്യാം കുമാര്‍,സീനിയര്‍ അഡ്വക്കേറ്റ് സുമതി ദണ്ഡപാണി,മുന്‍ വിസില്‍ എം.ഡി.ഡോക്ടര്‍ എ ജയകുമാര്‍,ജസ്റ്റീസ് സികെ അബ്ദുള്‍റഹീം,ജസ്റ്റീസ് എ എം ഷഫീക്,കെ.പത്മകുമാര്‍ ഐപിഎസ്,സീനിയര്‍ അഡ്വ. നന്ദകുമാരമേനോന്‍,ഹൈക്കോര്‍ട്ട് ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റെ് അഡ്വ.പീയുസ് എ കൊറ്റം,കേരളസ്റ്റീമര്‍ അസ്സോസിയേഷന്‍ പ്രസിഡന്റെ് വര്‍ഗ്ഗീസ് കെ.ജോര്‍ജ്ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടു ആശംസകള്‍ നേരും.

Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Nov 07

Nov 5

Nov 3

Nov 2

Recent Comments