HomeASSEMBLY COCKTAILഅസംബ്ലി കോക്ക്‌ടെയില്‍

അസംബ്ലി കോക്ക്‌ടെയില്‍

‘സാറെ..എന്റെ പുറമോ കടപ്പുറമോ…’ സഭയില്‍ കടലിന്റെ മക്കാള്‍ക്കായി പൊരിഞ്ഞ അടി. യേശുദാസ് വില്യം. നോട്ടിക്കല്‍ ടൈംസ് കേരള. തീരദേശത്ത് പ്രചരിക്കുന്നൊരു പഴയ തമാശയുണ്ട്.ഒരു ലഹളക്കാലത്ത് തീരദേശത്ത് പോലീസ് നിഷ്ഠൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടു.കടപ്പുറത്തുണ്ടായിരുന്ന എല്ലാവര്‍ക്കും ലാത്തികൊണ്ടു നല്ല അടി കിട്ടി.കൂട്ടത്തില്‍ പൊതിരെ മുതുകില്‍ തല്ലുകിട്ടിയ മല്‍സ്യത്തൊഴിലാളി അടിച്ച പോലീസുകാരനോടു ചോദിച്ചു ‘സാറെ ഇതെന്റെ പുറമോ കടപ്പുറമോ.. എന്ന്.ഇന്നു നിയമസഭയില്‍ മല്‍സ്യത്തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ അടിയന്തിര പ്രമേയം അവതരിപ്പിച്ച മുന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അവസ്ഥയും ഏറെക്കുറെ സമാനമായിരുന്നു.അദ്ദേഹം സര്‍ക്കാരിനെതിരെ നിരത്തിയ ആക്ഷേപങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി കിട്ടുകയും.പിന്നെ അതു പ്രതിപക്ഷത്തിനൊന്നാകെ കിട്ടിയ കൂട്ടയടിയായി മാറുകയും ചെയ്തു.ട്രോളിംഗ് നിരോധനകാലത്തു മല്‍സ്യത്തൊഴിലാളികള്‍ക്കു ലഭിക്കേണ്ട വര്‍ദ്ധിപ്പിച്ച ആശ്വാസധനം,പുനര്‍ഗേഹം പദ്ധതിയുടെ അനിശ്ചിതത്വം,സൗജന്യറേഷന്‍, ഇങ്ങെനെ എണ്ണിയെണ്ണി ചൂണ്ടിക്കാണിച്ചതിനൊക്കെ കൃത്യമായി മറുപടി സമാന്യേ പുതുമുഖമായ ഫിഷറീസ് മന്ത്രി അബ്ദുള്‍ഗഫൂര്‍ പറഞ്ഞു.സത്യത്തില്‍ കഴിഞ്ഞ പത്തിരുപതു വര്‍ഷത്തെ നിയമസഭാ ചരിത്രം പരിശോധിച്ചാല്‍ കടലും മല്‍സ്യത്തൊഴിലാളികളും ഇത്രയേറെ ഗൗരവത്തോടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാലം വേറയില്ല.യൂഡിഎഫ് സര്‍ക്കാരിന്റെ ബഡ്ജറ്റുപോലും തീരദേശത്തെയും,കടലും,കരിമണലും ഉള്‍പ്പെടുന്ന വികസനകാഴ്ച്ചപ്പാടു മുന്‍നിര്‍ത്തിയാണ്.അങ്ങിനെയുള്ള സാഹചര്യത്തില്‍ അടിയന്തിര പ്രമേയത്തിനു മല്‍സ്യത്തൊഴിലാളി മേഖല എങ്ങിനെ വിഷയീഭവിച്ചു എന്നു മനസ്സിലാകുന്നില്ല. അതുപോട്ടെ,അതിലും വലിയ ട്വിസ്റ്റ് പിന്നീടാണുണ്ടായത്.അടിയന്തിരപ്രമേയ അവതരണഘട്ടത്തില്‍ ഇടപെട്ടുകൊണ്ട് വനം മന്ത്രി ഷിബുബേബിജോണ്‍ എഴുന്നേറ്റെങ്കിലും അവതാരകനായ മുന്‍ ഫിഷറീസ് മന്ത്രി സജിചെറിയാന്‍ വഴിങ്ങിയില്ലന്നു മാത്രമല്ല,കണ്ടഭാവം നടിച്ചില്ല.കൈ ഉയര്‍ത്തി ഷിബു ബേബിജോണ്‍ പലവട്ടം ആവിശ്യപ്പെട്ടു.സംസാരിക്കുവാന്‍ സജി ചെറിയാന്‍ വഴിങ്ങിയില്ല.തുടര്‍ന്നു ഫിഷറീസ് മന്ത്രി മറുപടി പറയവേ ഷിബുബേബിജോണിനായി മന്ത്രി അബ്ദുള്‍ ഗഫൂര്‍ വഴങ്ങി.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ വകുപ്പ് മല്‍സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ ‘തണല്‍’ എന്ന പദ്ധതി 2021 ല്‍ അധികാരത്തില്‍ വന്ന പിണറായിസര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും അറിവിലേക്കായി പറഞ്ഞുവെച്ചു.സഭനിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ചചെയ്യേണ്ടുന്ന ആവിശ്യമില്ലന്നു മന്ത്രി മറുപടി പറഞ്ഞിരുന്നപ്പോള്‍ വാക്കൗട്ട് പ്രസംഗത്തിനായി എഴുന്നേറ്റ പ്രതിപക്ഷനേതാവ് പിണറായിവിജയന്‍ മന്ത്രിയുടെ കഴിവുകേടു മറക്കുവാന്‍ മറ്റൊരു മന്ത്രി എത്തുന്നത് സഭയിലാദ്യത്തെ സംഭവമാണന്നമട്ടില്‍ തുടങ്ങി.അതൊടെ ഇരുപക്ഷവും ബഹളത്തിലായി.സ്പീക്കര്‍ ഇടപെട്ടു.കഴിവുകെട്ടതെന്ന പ്രയോഗമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.അതൊരു കനലായി ഷിബു മന്ത്രിയുടെ മനസ്സില്‍ കിടക്കുകയായിരുന്നെന്നു ഉച്ചക്കുശേഷമാണ് മനസ്സിലായത്. പുതുക്കിയ ധനാഭ്യര്‍ത്ഥനക്കുമേലുള്ള ഇരുപതംഗങ്ങളുടെ ചര്‍ച്ചയായിരുന്നു പിന്നീട്. തുടര്‍ന്നു മന്ത്രിമാരുടെ മറുപടിക്കുള്ള ഉഴം വന്നു.ഏഴാമതായി മന്ത്രി ഷിബു ബേബിജോണ്‍ മറുപടിക്കായി എഴുന്നേറ്റു.രാവിലെ ചില കാര്യങ്ങള്‍ സംഭവിച്ചു അതിനാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ പിണരായി സര്‍ക്കാരിന്റെ കാലത്ത് ഏഴുതവണ ഇത്തരത്തില്‍ മന്ത്രിമാര്‍ പ്രസംഗിക്കുമ്പോല്‍ ഭരണപക്ഷത്തു നിന്നു തന്നെയുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും അതിലൊന്ന് മുഖ്യമന്ത്രി ആയിരുന്ന അങ്ങു പ്രസംഗിക്കുമ്പോള്‍ അന്നത്തെ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ ആയിരുന്നുവെന്നും മന്ത്രി ഷിബു പറഞ്ഞു.ഇതിനര്‍ത്ഥം മുഖ്യമന്ത്രി ആയിരുന്ന അങ്ങ് കഴിവുകെട്ടവനാണന്നാണോ അര്‍ത്ഥമെന്നു ചോദിച്ചപ്പോഴേക്കും സഭ കലങ്ങി.സഭവിക്കാന്‍ പാടില്ലാത്തതാണിവിടെ നടക്കുന്നത് അതിനാല്‍ ഞങ്ങളിരിക്കുന്നില്ലന്നു പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ക്ഷോഭത്തോടെ പറഞ്ഞുകൊണ്ടു പ്രതിപക്ഷം ഇറങ്ങിപ്പോയി. പറയാന്‍ബാക്കിവെച്ചിരുന്ന കാര്യമല്ല നേരത്തെ മന്ത്രി ഷിബു പറഞ്ഞത്.സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നരമാസത്തിനിടയില്‍ തനിക്കെതിരെ മൂന്നു ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രതിപക്ഷ നേതാവിന്റേതായി വന്നു. കടപ്പുറത്തുള്ളയാളാണ് എന്ന പരാമര്‍ശം വന്നു.പക്ഷേ ആരും അതിനെ തിരുത്തിയില്ല.സഭബഹളത്തില്‍മുങ്ങി അങ്ങിനെയൊരു പരാമര്‍ശം ഞങ്ങളാരും നടത്തിയിട്ടില്ലന്നു ബാലഗോപാല്‍ പറഞ്ഞപ്പോള്‍ ആ പറഞ്ഞയാള്‍ നിങ്ങടെ പാര്‍ട്ടിക്കാരനല്ലന്നു ഞാനിപ്പോഴാണറിയുന്നതെന്നും ഷിബു ബേബിജോണ്‍ തിരിച്ചടിച്ചു. ധനാഭ്യര്‍ത്ഥനക്കുള്ള മറുപടിയും വനം വകുപ്പിന്റെ അവസ്ഥയും നൂറുദിന പരിപാടിയില്‍ മാറ്റമുണ്ടാകുമെന്നും വരച്ചുകാട്ടിയ ഷിബു ബേബിജോണ്‍ മറ്റൊന്നു കൂടിപ്പറഞ്ഞു.അദ്ദേഹത്തിന്റെ തന്നെ വകുപ്പായ നൈപുണ്യ വികസനം വകുപ്പിനെക്കുറിച്ചായിരുന്നു അത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് ആദ്യമായി നൈപുണ്യവകുപ്പ് നിലവില്‍ വന്നതു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു ഷിബുബേബിജോണിന്റെ സാരഥ്യത്തിലായിരുന്നു.കഴിഞ്ഞ പത്തു കൊല്ലം കൊണ്ടു നൈപുണ്യവകുപ്പ് പൊളിച്ചടുക്കിയിരിക്കുന്നു.വകുപ്പിലെ ഇപ്പോഴത്തെ അവസ്ഥ കണ്ടു ഭയം തോന്നി മന്ത്രി ഷിബു പറഞ്ഞു.ലോകത്തെ മാറുന്ന തൊഴില്‍ സംസ്‌ക്കാരവും ജോബ്മാര്‍ക്കറ്റുമൊക്ക ഏഴയലത്തു നമ്മളില്ല. തന്നെ കാണുവാന്‍ വന്നൊരു സംഘം പലതും വിശദമാക്കിയപ്പോള്‍ നമ്മള്‍ ഇല്ലിട്രേറ്റഡായ തലമുറയെ വളര്‍ത്തുകയായിരുന്നോ എന്നു തോന്നിപ്പോയി..

Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Jul 01

June 20

Jun 19

Jun 18

Recent Comments