തിരുവനന്തപുരം. പത്ത് കപ്പലുകള്‍ ക്രൂ ചെയിംഞ്ചിനായി അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്ത് വരുന്നു.ക്രൂ ചെയിംഞ്ചിനായി ഒരു ടഗ്ഗ് മാത്രമാണ് വിഴിഞ്ഞത്തുള്ളത്.അതു തന്നെ പൂര്‍ണ്ണ സജ്ജമല്ല.കൊല്ലത്തുള്ള രണ്ടുടഗ്ഗുകളും, കൊച്ചിയില്‍നിന്നും മറ്റൊരു ടഗ്ഗും എത്തിക്കുവാന്‍ ബോര്‍ഡ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും സിഇഓ യുടെ കടും പിടുത്തം മൂലം നടപ്പിലാവുന്നില്ല.കൊല്ലത്തുള്ള ടഗ്ഗുകള്‍ എംഎസ്സ് ക്ലാസ്സിലുള്ളതാണ്.സിഇഓ അനുമതി നല്‍കിയാല്‍ അറ്റകുറ്റപണി തീര്‍ത്ത് ടഗ്ഗുകള്‍ വിടാമെന്ന് കൊല്ലം പോര്‍ട്ട് ഓഫിസര്‍ അനുമതി നല്‍കിയിട്ടും സിഇഓയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവുന്നില്ലന്ന് ബോര്‍ഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അഴീക്കല്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ ഷിപ്പ് സര്‍ക്യൂട്ടിനായി ചരക്കുകലെളത്തിക്കുവാന്‍ കൊച്ചിയില്‍ നിന്നും ടഗ്ഗുകള്‍ ലഭിക്കാന്‍ എംഎല്‍ഏ കെ.വി സുമേഷ് നേരിട്ട് ശ്രമം നടത്തിയിട്ടും വിഫലമായി.അവസാനം ഫിഷിംഗ് ബോട്ടുകള്‍ ഉപയോഗിക്കേണ്ടി വന്നുവെന്ന് മാരിടൈംബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി.ക്രൂ ചെയിംഞ്ചിന്റെ ആദ്യഘട്ടത്തില്‍ ഇതുപോലെ വികസന പദ്ധതികള്‍ തകര്‍ക്കുവാനുള്ള ശ്രമം പൊളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതു കൊണ്ടാണന്നും ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
വിഴിഞ്ഞത്ത് ക്രൂ ചെയിംഞ്ചിനായി പത്തിലേറെ കപ്പലുകള്‍, ടഗ്ഗുകള്‍ കിട്ടാനില്ല.
RELATED ARTICLES