HomeSPECIAL STORIESഫാ.സ്റ്റാന്‍സ്വാമി സ്വയം സമര്‍പ്പണത്തിന്റെ പൂര്‍ണ്ണത... സുസപാക്യം മെത്രാപ്പോലിത്ത

ഫാ.സ്റ്റാന്‍സ്വാമി സ്വയം സമര്‍പ്പണത്തിന്റെ പൂര്‍ണ്ണത… സുസപാക്യം മെത്രാപ്പോലിത്ത

തിരുവനന്തപുരം. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും, മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ വെറും വാചകകസര്‍ത്തുകളാകാന്‍ പാടില്ല
ത്യഗങ്ങള്‍ സഹിച്ച്, ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെ നമ്മെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ അത് പൂര്‍ണ്ണമാവുകയുള്ളൂവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലിത്ത സുസപാക്യം പറഞ്ഞു.  പ്രസ്സ് ക്‌ളബ് ഹാളില്‍ സ്ഥാപിച്ച സ്റ്റാന്‍ സ്വാമിയുടെ ഭൗതീക ചിതാഭസ്മത്തിന് മുന്‍പില്‍ ആദരവ് സമര്‍പ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ മുതല്‍ രാഷ്ട്രീയ, മത, സാംസ്‌കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങളാണ് ആദരവ് അര്‍പ്പിക്കാനെത്തിച്ചേര്‍ന്നത്.
പാവങ്ങളുടെ പക്ഷം ചേര്‍ന്ന പോരാടിയ അദ്ദേഹത്തെ യു.എ.പി. എ. ചുമത്തി ഉത്തരവാദിത്വപ്പെട്ടവര്‍ തന്ന അറസ്റ്റ് ചെയ്യുകയും പീഢിപ്പിക്കുകയു ചെയ്തു. അദ്ദേഹത്തിന്റെ ദാരുണമായ അന്ത്യം എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ള  നിയമമായി യു.എ. പി. എ. യെ ഉത്തരവാദിത്വപ്പെട്ടവര്‍  മാറ്റിയിരിക്കുന്നുവെന്നതിന്റ തെളിവാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കോടതി തന്നെ നടുക്കം രേഖപ്പെടുത്തുന്നതും, വിസ്മയിപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായി ആദരവോടു കൂടി കാണുന്നതും നാം കണ്ടു.
സ്റ്റാന്‍ സ്വാമി ഒരു സാമൂഹിക പ്രവര്‍ത്തകനെന്നതിലുപരി ഒരു പുരോഹിതനായിരുന്നു. പുരോഹിതനെന്ന നിലയില്‍ യേശു വിനുവേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിക്കുകയായിരുന്നു, സാക്ഷ്യം വഹിക്കുകയായിരുന്നു.  പീലാത്തോസിന്റെ അധികാരത്തിന് ഭീഷണിയാവുകയല്ല സത്യത്തിന് സാക്ഷ്യം വഹിക്കുകയാണ് യേശു ചെയ്തത്.  ഈ ലോകത്തിന്‍െ്‌റതല്ലാത്ത അധികാരത്തിലേക്കാണ് ക്രിസ്തുവിരല്‍ ചൂണ്ടിയത്. സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ വന്ന യേശുവിനെ പിന്തുടര്‍ന്നുകൊണ്ട് വളരെയധികം കഷ്ടതകളിലൂടെ കടന്നുപോകേണ്ടിവന്ന അവസരത്തിലും തന്റെ വിശ്വാസത്തിനും തന്റെ ബോധ്യങ്ങള്‍ക്കും  യാതൊരു കോട്ടവും വരാതെ പാവപ്പെട്ടവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ച് സത്യത്തിന് സാക്ഷ്യം വഹി ക്കുകയായിരുന്നു സ്റ്റാന്‍ സ്വാമി.
അദ്ദേഹം മരിച്ച അന്നുമുതല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന നിരവധിയായ മനുഷ്യവാകാശ ലംഘനങ്ങള്‍ക്കറുതിയുണ്ടാകുവാന്‍  ഞാനും അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു.  ക്രിസ്തുവിന് സാക്ഷിയായി മരിക്കുന്നവരൊക്കെ ക്രൈസ്തവര്‍ക്ക് രക്തസാക്ഷികളാണ്. തന്റെ ജീവനെപ്പോലും ത്യജിച്ചുകൊണ്ടു, ത്യാഗം സഹിച്ചുകൊണ്ട് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ സ്റ്റാന്‍ സ്വാമിയച്ചന്‍ രക്തസാക്ഷിയാണ്. ആ സ്വരം ഒരിക്കലും നിലയ്ക്കുകയില്ല. ഇന്ന്  അദ്ദേഹത്തിന്റെ സ്വരത്തിന് കൂടുതല്‍ സ്വാധീനശക്തിയുമുണ്ട്. അനുസ്മരണ പ്രഭാഷണത്തില്‍ സൂസപാക്യം മെത്രാപ്പോലീത്ത പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 11

Apr 10

Apr 09

Apr 08

Recent Comments