തിരുവനന്തപുരം. വിഴിഞ്ഞം,കൊല്ലം തുറമുഖങ്ങളില്‍നിന്നും കൊളംബോയിലേക്കും,മാലിയിലേക്കും കപ്പലില്‍ യാത്രചെയ്യുവാനുള്ള അവസരമൊരുങ്ങുന്നു.ഈ മേഖലയിലേക്കുള്ള കാര്‍ഗോ ഷിപ്പിംഗ് നടപ്പിലാക്കുന്നതിനോടൊപ്പം യാത്ര കപ്പലും ആരംഭിക്കുവാന്‍ സംരഭകര്‍ മുന്നോട്ടു വന്നിട്ടുണ്ട്.അവരുമായി ചര്‍ച്ച നടത്തി എത്രയും പെട്ടന്ന് പദ്ധതി നടപ്പിലാക്കുമെന്ന്‌കേരള മാരിടൈംബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.വി.ജെ മാത്യു നോട്ടിക്കല്‍ ടൈംസിനോട് പറഞ്ഞു.ബോര്‍ഡ് വിജയകരമായി നടപ്പിലാക്കിയ ക്രൂ ചെയിംഞ്ച് പദ്ധതിയുടെ വാര്‍ഷികാത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെത്തിയതായിരുന്നു ചെയര്‍മാന്‍. കൊളംബോക്ക് പുറമെ തൂത്തുക്കുടി,ലക്ഷദ്വീപ് തുടങ്ങിയ മേഖലകളിലേക്കും കപ്പല്‍ സര്‍വ്വീസ് നടപ്പിലാക്കുന്നുണ്ട്.ലക്ഷദ്വീപിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ചല്‍ ഉടന്‍ തന്നെ കപ്പല്‍ സര്‍വ്വീസ് സാധ്യമാവുമെന്നും.നേരത്തെ ചര്‍ച്ചകള്‍ നടത്തിയതാണന്നും വി.ജെ.മാത്യു പറഞ്ഞു.ഈ മേഖലകളിലെ കപ്പല്‍ സര്‍വ്വീസ് അവിടങ്ങളില്‍ സമൃദ്ധമായി ലഭിക്കുന്ന ട്യൂണ യുള്‍പ്പടെയുള്ള മല്‍സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നതിനും വഴിയൊരുങ്ങും.
കേരളത്തിലെ തുറമുഖങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അഴിമുഖങ്ങളിലെ ബര്‍ത്തിന്റെയും,ചാനലിന്റെയും ആഴം ആണ്്. ഇതിനായി സമഗ്രമായ പദ്ധതിയാണ് മാരിടൈം ബോര്‍ഡ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.ഇതിനായി കേരളത്തിലെ എല്ലാ തുറമുഖങ്ങളുടെയും ബര്‍ത്തിന്റെയും,ചാനലിന്റെയും ആഴം നിലവിലുള്ള ഏഴു മീറ്ററില്‍ നിന്ന് പതിനൊന്ന് മീറ്റര്‍ ആക്കി ഉയര്‍ത്തണം.വികസനത്തിന് തയ്യാറെടുക്കുന്ന തുറമുഖങ്ങളിലെല്ലാം ഡ്രജിംഗ് നടത്തണം.അതുപോലെതന്നെ പോര്‍ട്ടുകളിലെ വാര്‍ഫുകളും,പാസഞ്ചര്‍ ടെര്‍മിനലുകളും സജ്ജമാക്കേണ്ടതുണ്ട്.കൊല്ലം തുറമുഖത്ത് ഇരുപതുകോടി രൂപ ചെലവിട്ട് നൂറു മീറ്ററിലധികം നീളമുള്ള പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനല്‍ നേരത്തെ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.ഇവിടുത്തെ ഇമിഗ്രേഷന്‍ ഓഫീസ് തുടക്കമാകുന്നതിനുള്ള ശ്രമത്തിലാണന്ന് തുറമുഖ വകുപ്പ് മന്ത്രി പറഞ്ഞു.
കപ്പല്‍ സര്‍വ്വീസിനുപുറമേ ടൂറിസം മേഖലയുമായി ചേര്‍ന്ന് കേരളത്തിലെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിരവധി പദ്ധതികളും കേരള മാരിടൈം ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്.മേഖലകളിലെല്ലാം ഉപജീവനവും തൊഴില്‍ സാധ്യതകള്‍ തുറക്കുന്ന പദ്ധതികളാണ് ഇവയെല്ലാമെന്ന് കേരള മാരിടൈംബോര്‍ഡ് വികസന കരടുരേഖയില്‍ പറയുന്നു.