പൊഴിയൂര്‍. എപ്പോഴും കടലോരപ്രദേശങ്ങള്‍ പ്രകൃതി ക്ഷോഭങ്ങള്‍ ഏറ്റുവാങ്ങുന്ന ഭൂവിഭാഗമാണ്.ഇപ്പോഴുണ്ടായ ചുഴലികൊടുങ്കാറ്റിലും കടല്‍ക്ഷോഭത്തിലും പൊഴിയൂര്‍,കൊല്ലങ്കോട് തീരത്തിന് മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള തീര്‍ത്താല്‍ തീരാത്തനാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്..ഇതിന്റെ കാരണം തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലെ തീരത്തു നിര്‍മ്മിച്ച പുലിമുട്ടുകളാണന്ന് കാര്യകാരണസഹിതം എംഎല്‍ഏ ചൂണ്ടിക്കാട്ടുന്നു.കൊല്ലങ്കോട് അതിരിടുന്നത് തമിഴ്‌നാടാണ്.ഇവിടുന്ന് നീരോടിമുതല്‍ തേങ്ങാപ്പട്ടണം വരെയുള്ള പത്തറുപതു കിലോമീറ്റര്‍ അന്നത്തെ എംപിയായിരുന്ന പൊന്‍രാധാകൃഷ്ണന്‍ മുന്‍കൈയ്യെടുത്ത് കേന്ദ്രഫണ്ട് ലഭ്യമാക്കി പുലിമുട്ട് നിര്‍മ്മാണം ആരംഭിച്ചു.ഇതിന്റെ പ്രത്യാഘാതം പൊഴിയൂര്‍ കൊല്ലങ്കോട് ഉള്‍പ്പെടുന്ന തീരമേഖലയാണന്ന് തിരമേഖലയിലെ പുരോഹിതര്‍,സാമൂഹ്യപ്രവര്‍ത്തകര്‍ എല്ലാം തന്നെ ചൂണ്ടിക്കാണിച്ചതാണ്.പക്ഷേ അവര്‍ അവരുടെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി കാര്യങ്ങള്‍ നടപ്പിലാക്കി.ഇപ്പുറത്തുള്ള ജനതയുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞില്ല.ഗവണ്‍മെന്റെ് ഉള്‍പ്പടെ ഇടപെട്ടിരുന്നു എന്നിട്ടും അവര്‍ അശാസ്ത്രീയനിര്‍മ്മാണ പ്രക്രിയയുമായി മുന്നോട്ടു പോയി.അതിന്റെയൊരാഘാതം ഏറ്റുവാങ്ങുന്നത് പൊഴിയൂര്‍ കൊല്ലങ്കോട് പ്രദേശത്താണ്
.ഒരിക്കലും കടലെടുക്കാത്ത പൊഴിയൂര്‍ തീരത്ത് സമാനതകളില്ലാത്ത കടലാക്രമണവും,തീരശോഷണവും ഉണ്ടായി.കൊല്ലങ്കോട് പൊഴിയൂര്‍ ഇന്റെര്‍ സ്റ്റേറ്റ് റോഡ് പൂര്‍ണ്ണമായി തകര്‍ന്നു.അവിടുത്തെ സെമിത്തേരിയും ഭാഗികമായി കടലെടുത്തു. . ചുഴലിക്കാറ്റിലും,കടലേറ്റത്തിലും നൂറുകണക്കിന് വീടുകള്‍ കടല്‍ കൊണ്ടുപോയി.അറുന്നൂറില്‍പരം ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി. വരും നാളുകളില്‍ പൊഴിയുരില്‍ ഈ കടലാക്രമണം തുടര്‍ക്കഥയാവും എന്നകാര്യത്തില്‍ തര്‍ക്കമില്ല.കാരണം തമിഴ്‌നാട്ടിലെ നീരോടി,തേങ്ങാപ്പട്ടണം തുടങ്ങിയ മേഖലകളിലെ അശാസ്ത്രീ്‌യമായ ഹാര്‍ബര്‍ നിര്‍മ്മാണമാണന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
പൊഴിയൂര്‍,കൊല്ലങ്കോട് കടലാക്രമണത്തിനുകാരണം തമിഴ്‌നാട്ടിലെ പുലിമുട്ടുകള്‍
RELATED ARTICLES