വിജയകരമായി നടപ്പിലാക്കിയ വിഴിഞ്ഞം ക്രൂചെയിംഞ്ച് പദ്ധതിയുടെ വാര്‍ഷികദിനമായ ജൂലൈ 15 ന് മാരിടൈംബോര്‍ഡ് നടപ്പലാക്കുന്ന വികസന പദ്ധതികളുടെ തുടക്കം കുറിക്കുന്നു.വഴിഞ്ഞത്തും,വലിയതുറയിലുമുള്‍പ്പടെ നൂതന പദ്ധതികള്‍
തിരുവനന്തപുരം. പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന്റെ ആനുകൂല്യം വികസനത്തുടര്‍ച്ചയിലേക്ക് പകര്‍ന്നുകൊണ്ട് കേരള മാരിടൈം ബോര്‍ഡ് മാതൃകയാവുന്നു.തുറമുഖങ്ങള്‍ കേരളത്തിന്റെ വികസന കവാടങ്ങളാക്കി മാറ്റുകയെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് ശക്തമായപിന്‍തുണയാണ് കേരള മാരിടൈം ബോര്‍ഡ് നല്‍കുന്നത്.കോവിഡ് മഹാമാരിയുടെ ആദ്യനാളുകളില്‍ ലോകവും നമ്മുടെ നാടും പകച്ചുനിന്ന സന്ദര്‍ഭത്തിലാണ് വിഴിഞ്ഞത്തെ ക്രൂ ചെയിംഞ്ചിന് തുടക്കം കുറിക്കുവാനായത്.ഉദ്ദ്യോഗസ്ഥതലത്തിലെയും,വന്‍കിട ഷിപ്പിംഗ് ലോബികളുടെയും എതിര്‍പ്പുകളെയെല്ലാം മറികടന്നുകൊണ്ടാണ് മാരിടൈം ബോര്‍ഡ് ക്രൂചെയിംഞ്ച് നടപ്പിലാക്കിയത്. ജൂലൈ 15ന് ഒരു കൊല്ലം തികക്കുമ്പോള്‍ ലോക ഷിപ്പിംഗ് ഭൂപടത്തില്‍ വിഴിഞ്ഞം അതിന്റെ സ്ഥാനംകൊണ്ടുംസൗകര്യങ്ങള്‍കൊണ്ടും പുതു ചരിത്രമെഴുതുകയാണ്.കാരണം 300 റിലേറെ കപ്പലുകള്‍ ഇവിടെ ക്രൂ ചെയിംഞ്ച് നടത്തിക്കഴിഞ്ഞു.3കോടി 26 ലക്ഷം രൂപ ഈ ഇനത്തില്‍ സര്‍ക്കാരിന് നേടിയെടുക്കുവാനായി.ഒട്ടേറെ തൊഴില്‍ സാധ്യതകള്‍ക്ക് വഴിതുറന്നു.വാര്‍ഷിക ദിനത്തില്‍ മന്ത്രി ഓഫ്‌ഷോര്‍ ടെര്‍മിനല്‍ പ്രഖ്യാപനം നടത്തും.ഇതു നടപ്പിലായാല്‍ പുറം കടലില്‍വെച്ചുതന്നെ കപ്പലുകള്‍ക്ക് അനായാസം ക്രൂ ചെയിംഞ്ച് നടത്തുവാനും എമിഗ്രേഷന്‍ ക്ലിയറന്‍സുള്‍പ്പടെ എല്ലാം വേഗത്തില്‍ സാധ്യമാവും.
മാരിടൈംബോര്‍ഡ് ഇച്ഛാശക്തിയോടെ നടപ്പിലാക്കിയ പദ്ധതി കേരളത്തിലെ ചെറുതും വലുതുമായ 17 തുറമുഖങ്ങളുടെ ഭാവിസ്വപ്‌നങ്ങള്‍ക്ക് കരുത്തേകുമെന്നകാര്യത്തില്‍ സംശയമില്ല.ക്രൂ ചെയിംഞ്ച് വന്‍ വിജയമായതോടെയാണ് വിഴിഞ്ഞം തുറമുഖത്തെ ഇന്റെര്‍നാഷണല്‍ ക്രൂ ചെയിംഞ്ച് ആന്റെ് ബങ്കറിംഗ് ടെര്‍മിനലായി തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം വന്നത്.ഇത് ബോര്‍ഡിന്റെ മുന്നോട്ടുള്ള കുതിപ്പിന് ചാലകശക്തിയാകും.വിഴിഞ്ഞത്തിനുപുറമെ കൊല്ലം,ബേപ്പൂര്‍,അഴീക്കല്‍ തുറമുഖങ്ങളാണ് ടെര്‍മിനലുകളായി മാറ്റപ്പെടുന്നത്.ക്രൂചെയിംഞ്ചിനു പുറമെ അനുബന്ധ സര്‍വ്വീസുകള്‍ക്ക് തുടക്കം കുറിച്ചതിലൂടെ പുതിയ തൊഴില്‍ സാധ്യതകളും വര്‍ദ്ധിക്കും.വിപൂലീകരണത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് ഓഫ്‌ഷോര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുമെന്ന് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.വി.ജെ മാത്യു ചൂണ്ടിക്കാട്ടി.കേരളത്തിലെ ചെറുതും വലുതുമായ തുറമുഖങ്ങളില്‍ ഫ്‌ളോട്ടിംഗ് ബര്‍ത്തുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബോര്‍ഡ് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ച വികസന നയരേഖയിലെ വിഴിഞ്ഞത്തെ പ്രഖ്യാപനങ്ങള്‍ ക്രൂ ചെയിംഞ്ച് തുടങ്ങി ഒരുകൊല്ലം തികയ്ക്കുന്ന ജൂലെ 15ന് വിഴിഞ്ഞം തുറമുഖത്തുവെച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിക്കും.
ബേപ്പൂര്‍,കൊച്ചി,അഴീക്കല്‍ എന്നീ തുറമുഖങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള കോസ്റ്റല്‍ ഷിപ്പിംഗ് സര്‍ക്യൂട്ട് അടുത്ത ഘട്ടമായി കൊല്ലത്തേക്കും വിഴിഞ്ഞത്തേക്കും വ്യാപിപ്പിക്കും.പുരാതന തുറമുഖമായ വലിയതുറ വീണ്ടും ചരക്ക് ഗതാഗതത്തിന് അനുയോജ്യമാക്കിയെടുക്കും.ചരിത്രപ്രധാനമായ കടല്‍പാലം പുനര്‍നിര്‍മ്മിക്കുവാനും സംരക്ഷിക്കുവാനും പദ്ധതിയുണ്ട്.ചരക്കുഗതാഗതത്തിനുപുറമെ,കപ്പല്‍ ഗതാഗതവും പരിപോഷിപ്പിച്ചുകൊണ്ടുള്ളതാണ് ബോര്‍ഡ് പുറത്തിറക്കിയിരിക്കുന്ന നയരഖയിലുള്ളത്. ഷിപ്പിംഗ് മേഖലയോടനുബന്ധിച്ചുള്ള വ്യവസായവും,ടൂറിസവുംവിപുലപ്പെടുത്തുന്ന പദ്ധതികള്‍ കേരളത്തിന്റെ തീരമേഖലയെ വികസനതിതിന്റെ പുതിയ തലത്തിലെത്തിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.