നെയ്യറ്റിന്‍കരയുടെ ചരിത്രവും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മ്യൂസിയവും,സാംസ്‌കാരിക പഠനകേന്ദ്രവും ടൂറിസം മേഖലയിലെ സ്വപ്‌ന പദ്ധതി.
————————–
നെയ്യറ്റിന്‍കര. കേരളത്തിന്റെ തെക്കേയറ്റത്ത് ഒഴുകിയെത്തുന്ന നെയ്യാര്‍ അറബിക്കടലില്‍ സംഗമിക്കുന്നത് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പൊഴിയൂര്‍ പൊഴിമുഖത്തു വെച്ചാണ്.പശ്ചിമഘട്ടത്തില്‍ നിന്നും നെയ്യാര്‍ ഉത്ഭവിച്ചൊഴുകുന്നത് അരുവിക്കര,കാട്ടാക്കട,പാറശ്ശാല തുടങ്ങി തെക്കന്‍ തിരുവിതാംകൂറിന്റെ പൗരാണിക സംസ്‌കാര സ്മൃതികളുണര്‍ത്തുന്ന വളക്കുറുള്ള മണ്ണിലൂടെ ഒഴുകിയാണ് നെയ്യാര്‍ പൊഴിയൂരിലെത്തി അറബിക്കടലില്‍ സംഗമിക്കുന്നത്. നെയ്യാറ്റിന്‍കര പൂര്‍ണ്ണമായും ഒരു തീരമണ്ഡലമല്ല.എന്നാല്‍ തെക്കന്‍ തിരുവിതാംകൂറിലെ പ്രധാന തീരപ്രദേശങ്ങളായ പൊഴിയൂരും,പരുത്തിയുരും ഉള്‍പ്പെടുന്ന മണ്ഡലമാണ്. കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ആറു വാര്‍ഡുകളും,കരോടു പഞ്ചായത്തിലെ ഒരുവാര്‍ഡും കൂടി ചേര്‍ന്ന ചെറിയ ഭൂപ്രദേശമാണ്. നെയ്യാറിന് കിഴക്കു ഭാഗം വരുന്ന പ്രദേശത്ത് പതിനായിരത്തോളം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇവിടെ പാര്‍ക്കുന്നു.
മറ്റു തീരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ മല്‍സ്യത്തൊഴിലാളികള്‍ ഏതു പ്രതികൂലകാലാവസ്ഥയിലുംമല്‍സ്യബന്ധനം നടത്തുവാന്‍ ശേഷിയുള്ള കരുത്തന്‍മാരാണ്.ഇത് തെക്കന്‍ തിരുവിതാംകൂറിന്റെ സവിശേഷമായ ആത്മവിശ്വാസവും കരുത്തുമാണ്.അത് പൊതുവില്‍ ഇവിടുത്തെ സമൂഹത്തിനുണ്ട് അതു തന്നെയാണ് ഇവിടുത്തെ മല്‍സ്യത്തൊഴിലാളികളെയും ഉള്‍ക്കൊണ്ടിട്ടുള്ളത്..നമ്മുടെ ചരിത്രം പരിശോധിക്കുമ്പോള്‍ യുദ്ധങ്ങളില്‍ പങ്കെടുത്തത് പിന്നോക്ക വിഭാഗത്തില്‍പെട്ടവരാണല്ലോ കൂടുതലും,കുളച്ചല്‍ യുദ്ധത്തില്‍ പങ്കെടുത്തുകൊണ്ട് ഡച്ചുകരെ തോല്പിക്കുന്നതിലും പ്രതിരോധിക്കുന്നതിലും നീരോടി,തേങ്ങാപ്പട്ടണം തുടങ്ങിയ തീരമേഖലകളിലെ മല്‍സ്യത്തൊഴിലാളികളും പങ്കെടുത്തിട്ടുണ്ട്.ഈ പശ്ചാത്തലത്തിലാണ് മറ്റു തീരങ്ങളിലെ മല്‍സ്യത്തൊഴിലാളികളെക്കാള്‍ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കുവാനുള്ള കരുത്ത് ഇവര്‍ക്കുള്ളത്.
മതസൗഹാരദ്ദത്തിന്റെ അപൂര്‍വ്വകാഴ്ചകള്‍ നെയ്യാറ്റിന്‍കരയില്‍ കാണം.വിളിയിലെ അണ്ണന്‍ പ്രയോഗം മുതല്‍ ഹൈന്ദവ ക്രിസ്ത്യന്‍ ഐക്യം ഇവിടുത്തെ വീടുകളിലെ പൂജാമുറികളിലും കാണം.ഒരേ ജാതിയില്‍പ്പെട്ട വ്യത്യസ്ത മതക്കാര്‍ ഇവിടെയുണ്ട.് അത് ഹിന്ദു നാടാര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്.തിരുവിതാകൂറിന്റെ ഭാഗമായിരുന്ന നെയ്യാറ്റിന്‍കര താലൂക്കിന്റെ പ്രാന്ത പ്രദേശങ്ങളിലാണ്.ഒരുകാലഘട്ടത്തില്‍ രാജഭരണത്തിന്റെയും,ജന്‍മിത്വത്തിന്റെയും കിരാതമായ അടിച്ചമര്‍ത്തലുകള്‍ ഉണ്ടായിരുന്നു.അന്ന് ഇവര്‍ക്ക് വിമോചകരായും കൈത്താങ്ങായും ഉണ്ടായിരുന്നത് ക്രിസ്ത്യന്‍ പുരോഹിതന്‍മാരായിരുന്നു.രണ്ടര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവരുടെമാത്രമല്ല സാധാരണക്കാരുടെ രക്ഷകരായി മാറിയിരുന്നു.അന്ന് അവര്‍ പള്ളികള്‍ നിര്‍മ്മിച്ചു,മതപ്രവര്‍ത്തനം നടത്തുകയും ഭക്ഷണംവും വിദ്യാഭ്യാസവും നല്‍കി. അങ്ങിനെ പില്‍ക്കാലത്ത് മതപരിവര്‍ത്തനം ചെയ്തവരാണിവര്‍.അങ്ങിനെയാണ് ഹിന്ദുനാടാര്‍വീടുകളില്‍നിന്നു തന്നെ ക്രസ്ത്യന്‍ നാടാരും ഉണ്ടായി. നെയ്യറ്റിന്‍കരയെ സംബന്ധിച്ച് ഈഴവ ക്രിസ്ത്യാനികളുമുണ്ട്.അത് കമുകിന്‍കോട് ഭാഗത്താണ് ഉള്ളത്.അവിടുത്തെ പള്ളികളില്‍ ഇവരെല്ലാം പോകാറുണ്ട് അതില്‍ വലിയപ്രശ്‌നങ്ങളൊന്നുമില്ലന്ന് നെയ്യാറ്റിന്‍കര എംഎല്‍ഏ ആന്‍സലന്‍ പറയുന്നു.

ഇപ്പോള്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ദേവസഹയം പിള്ളയുടെ കര്‍മ്മമണ്ഡലവും ഒരുകാലത്ത് നെയ്യാറ്റിന്‍കര പ്രദേശമായിരുന്നു. അദ്ദേഹത്തിന്റെ ജന്‍മനാട്

കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനടുത്തുള്ള നട്ടാല്‍ ആണ്. രാജഭരണകാലത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. അദ്ദേഹം ക്രിസ്തുമതം സ്വകരിച്ചു. ക്രസ്തുമത പ്രചാരകനായി നമ്മുടെ പ്രദേശത്ത് വന്നിട്ടുണ്ട്.കമുകിന്‍കോട് പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്.ചില പള്ളികള്‍ സ്ഥാപിച്ചിട്ടുണ്ട്.അദ്ദേഹത്തെ പിടിച്ചുകെട്ടി ചങ്ങലക്കിട്ടു വെടിവെച്ചുകൊന്നു.തിരുനല്‍വേലിക്കടുത്ത് മണിയടിച്ചാം പാറയിലാണത്.ഇപ്പോഴും അവിടുത്തെ പാറകളില്‍ കല്ലുകൊണ്ടു തട്ടിയാല്‍ വെടിയൊച്ച കേള്‍ക്കാമെന്നാണ് പറയുന്നത്.അദ്ദേഹത്തെ വെടിവെച്ച പാറയുഇപ്പോഴുമുണ്ട്.ണ്ട്.നീലകണ്ഠപ്പിള്ളയാണ് ദേവസഹായം പിള്ളയായി പേര്് സ്വീകരിച്ചത്.
നെയ്യാറ്റിന്‍കര ഇന്നു രാജഭരണത്തിന്റെ തിരിശേഷിപ്പുകള്‍ നിലനില്‍ക്കുന്ന പ്രദേശമാണ്.അതിന്റെതായ അംശങ്ങള്‍ ഇപ്പോഴുമുണ്ട്.തിരുവിതാംകൂര്‍ ഭരണകാലത്ത് ബ്രട്ടീഷ് പട്ടാളത്തിനെതിരെ പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ചവരുടെ നാടാണിത്.അന്ന് വീീരരാഘവന്‍ അടക്കം എട്ടു പേര്‍ വെടിയേറ്റുമരിച്ചു.രാജഭരണകാലത്തെ എട്ടുവീട്ടില്‍പിള്ളമാരും രാജഭരണവുമായിട്ടുള്ള അധികാരതര്‍ക്കത്തിന്റെ പടയോട്ടങ്ങള്‍ കണ്ട നാട് അതിന്റെ അടയാളംപോലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.അമ്മച്ചിപ്ലാവ്, മാധ്യമ പ്രവര്‍ത്തനത്തിന്റെ കുലപതി സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെനാട്,മലയാളസിനിമയുടെ പിതാവായ ജെ.സി.ഡാനിയലിന്റെ നാട്,ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം അതിനു പുറമേ അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലം.ഇതോടൊപ്പം തന്നെ പരമ്പരാഗത തൊഴില്‍ മേഖലയുടെ ഈറ്റില്ലമായ നെയ്യാറ്റിന്‍ കരയിലെ പരമ്പരാഗത മല്‍സ്യബന്ധന രീതിയായ കരമടി,മണ്‍പാത്ര നിര്‍മ്മാണം, കൊല്ലത്തൊഴിലാളികള്‍,പനകയറ്റം .ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് വരുംതലമുറക്കായി ഒരു ബൃഹത്തായ സാംസ്‌കാരിക കേന്ദ്രം സജ്ജമാക്കുവാന്‍ ടൂറിസം,ഫിഷറീസ് വകുപ്പുകളുമായി ചേര്‍ന്നുള്ള പദ്ധതിയാണ് സ്വപ്‌നമെന്ന് ആന്‍സലന്‍ പറഞ്ഞു അതിനായുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും എംഎല്‍ഏ പറഞ്ഞു.