HomeNAUTICAL NEWSനീതി ആയോഗ് സംഘം വിഴിഞ്ഞം തുറമുഖത്ത്..,വകുപ്പും,ബോര്‍ഡും അറിഞ്ഞത്് രണ്ടുനാള്‍മുമ്പ്‌

നീതി ആയോഗ് സംഘം വിഴിഞ്ഞം തുറമുഖത്ത്..,വകുപ്പും,ബോര്‍ഡും അറിഞ്ഞത്് രണ്ടുനാള്‍മുമ്പ്‌

തിരുവനന്തപുരം. നീതി ആയോഗ് പ്രതിനിധികള്‍ വിഴിഞ്ഞമുള്‍പ്പടെയുള്ള കേരളത്തിലെ പ്രമുഖ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നു.തുറമുഖങ്ങളില്‍ കേരളം നടപ്പിലാക്കുന്ന കോസ്റ്റല്‍ ഷിപ്പിംഗ് സര്‍ക്യുട്ട്,ക്രൂ ചെയിംഞ്ച്, ഓഫ്‌ഷോര്‍ ടെര്‍മിനല്‍ തുടങ്ങിയ നൂതനമായ വികസനങ്ങളും,  ടൂറിസം,ഫിഷിംഗ് പദ്ധതികളും നടപ്പിലാക്കുന്ന വേളയിലാണ് നീതി ആയോഗിന്റെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നത്.എന്നാല്‍ ജൂലൈ ഏഴാം തീയ്യതി കേന്ദ്രത്തില്‍ നിന്നും പോര്‍ട് സെക്രട്ടറി വഴി മാരിടൈം ബോര്‍ഡ് സിഇഓ ക്ക് സന്ദര്‍ശന വിവരം വ്യക്തമാക്കിക്കൊണ്ടു  ലഭിച്ച കത്ത്  സിഇഓ ടി.പി. സലിം കുമാര്‍ തുറമുഖ വകുപ്പിനെയോ,മാരിടൈംബോര്‍ഡ് ചെയര്‍മാന്‍,ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരെ ഇക്കാര്യം അറിയിച്ചില്ല.കേന്ദ്രത്തില്‍നിന്നും ഈ മാസം 19 തിന് കൊച്ചിയിലെത്തിയ നീതി ആയോഗിന്റെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ ഇപ്പോള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സന്ദര്‍ശനത്തിനായി കൊച്ചിയിലുണ്ട്.ഇന്നും നാളെയുമാണ് കേരളത്തിലെ തുറമുഖ സന്ദര്‍ശനം.24 ന് ഡല്‍ഹിക്കു മടങ്ങും. ബോര്‍ഡിനെയും വകുപ്പിനെയും ഇരുട്ടില്‍നിര്‍ത്തിക്കൊണ്ട് സിഇഓ ആസൂത്രണം ചെയ്ത സന്ദര്‍ശനം കേരള മാരിടൈം ബോര്‍ഡിന്റെ ആതിഥ്യത്തിലാണന്നുള്ളതാണ് വിരോധാഭാസം. .നാളെ വിഴിഞ്ഞം തുറമുഖ സന്ദര്‍ശനത്തിന് ഇവരെത്തുമ്പോള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാനോ,നമ്മുടെ ആവിശ്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനോ ഒരുവിധത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിയിട്ടല്ലന്നു മാത്രമല്ല ഇവരുടെ വരവിന്റെ ഉദ്ദേശ്യം,ആവിശ്യം എന്നതിനെക്കുറിച്ച് ബോര്‍ഡിനോ മന്ത്രിക്കോ അറിവില്ല.

                                 തുറമുഖവകുപ്പിനെയും, കേരള മാരിടൈംബോര്‍ഡിനെയും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് സുപ്രധാനമായ സന്ദര്‍ശന വിഷയം സിഇഓ മറച്ചുവെച്ചു എന്നതാണ് ഉയരുന്ന ചോദ്യം.തുറമുഖ വകുപ്പും മാരിടൈംബോര്‍ഡും നടപ്പിലാക്കുന്നത് മുഖ്യമന്ത്രിയുടെ സ്വപനപദ്ധതികളാണന്നിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം അറിഞ്ഞിട്ടില്ല.കേന്ദ്രത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ എത്തുമ്പോള്‍ നമ്മുടെ ആവിശ്യങ്ങള്‍ അവതരിപ്പിക്കുകയും,ആനുകൂല്യങ്ങള്‍ ചോദിച്ചുവാങ്ങുകയും ചെയ്യേണ്ട നിര്‍ണ്ണായകമായ അവസരമാണ് ഇപ്പോള്‍ നഷ്ടമാവുന്നത്.തുറമുഖ സെക്രട്ടറി സഞ്ജയ് കൗള്‍ മാറിയെങ്കിലും ഇതുവരെ വകുപ്പില്‍ പുതിയ സെക്രട്ടറി അധികാരമേറ്റിട്ടില്ല.തുറമുഖ സെക്രട്ടറിക്കും ഇക്കാര്യം അറിവുണ്ടാകുമെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

                                    കേന്ദ്രസംഘത്തിന്റെ ചെലവുകള്‍ക്കായി ബോര്‍ഡ് ചെയര്‍മാന് സിഇഓ കത്തെഴുതിയപ്പോഴാണ്‌സന്ദര്‍ശന വിവരം ബോര്‍ഡ് അധികൃതര്‍ മനസ്സിലാക്കുന്നത്.എന്താണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനോദ്ദ്യേശം,അവര്‍ ഏതൊക്കെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നു,കേന്ദ്ര സംഘം എത്തുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ടോ എന്നിങ്ങനെ തുടങ്ങി എല്ലാക്കാര്യങ്ങളും അറിയിക്കുവാന്‍ ബോര്‍ഡ് ചെയര്‍മാന്‍ സിഇഓ സലിം കുമാറിന് കത്തയച്ചു.ഇതുവരെയും സിഇഓ മറുപടി തന്നിട്ടില്ലന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.കേന്ദ്രസംഘത്തിന് ഡിന്നര്‍ നല്‍കുവാന്‍ തുറമുഖ വകുപ്പ്മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയുട്ടുണ്ടെങ്കിലും അവര്‍ എന്തിനുവരുന്നു.എന്നുള്ളവിവരം സിഇഓ വകുപ്പ് മന്ത്രിയെയും ധരിപ്പിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments