തിരുവനന്തപുരം. കേരളത്തിലെ തുറമുഖങ്ങള്‍ ആധുനീകവല്‍ക്കരിക്കുന്നതിനോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളും സജ്ജമാക്കുന്നു.ഒന്നുണ്ടെങ്കില്‍ മറ്റൊന്നില്ലന്നുള്ള അപര്യാപ്തത പരിഹരിച്ചുകൊണ്ട് പോര്‍ട്ടുകളെ പൂര്‍ണ്ണസജ്ജമാക്കുന്ന പ്രക്രിയയുടെ ചുമതലയാണ് കേരള മാരിടൈം ബോര്‍ഡ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.തുറമുഖത്തെ ക്രെയിന്‍സംവിധാനം തകരാറിലായതുകൊണ്ടുമാത്രം ആറുമാസം നീണ്ടുപോയ കോസ്റ്റല്‍ ഷിപ്പിംഗ് സര്‍ക്യൂട്ടിന് തുടക്കം കുറിച്ച വേളയില്‍ ബേപ്പൂരില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പുറത്തിറക്കിയ വികസന കരട് രേഖയിലാണ് അപര്യാപ്തതകള്‍ പരിഹരിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തുറമുഖങ്ങളുടെ തിരത്ത് ഇന്‍ഡസ്ട്രിയല്‍ പോര്‍ട്ടുകള്‍ പി.പി.പി. മാതൃകയില്‍ മാരിടൈം ബോര്‍ഡ് നിര്‍മ്മിക്കും.ഇത് അനുബന്ധ ബിസിനസ്സ്,തൊഴില്‍മേഖലക്ക് വന്‍ കുതിപ്പേകുമെന്ന കാര്യത്തില്‍ സംശയമില്ല.കേരളത്തിലെ മല്‍സ്യബന്ധന മേഖലക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പദ്ധതി.ഇവിടെ ശീതീകരണ സംവിധാനങ്ങള്‍,മല്‍സ്യ സംസ്‌കരണശാലകള്‍ ഉള്‍പ്പടെ നിര്‍മ്മിക്കുവാനാണ് പദ്ധതി വിഭാവന ചെയ്യുന്നത്.മല്‍സ്യ ലഭ്യത കുടുന്ന സീസണ്‍ കാലയളവില്‍ മല്‍സ്യം സുരക്ഷിതമായി ശേഖരിക്കുവാനും വിതരണം ചെയ്യുവാനുമുള്ള സൗകര്യമൊരുങ്ങും.കയറ്റുമതി വ്യവസായം കൂടുതല്‍ മെച്ചപ്പെടും.ഇവിടെ സംരഭകര്‍ക്കു തന്നെ അനുബന്ധ വെയര്‍ഹൗസുകള്‍, ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങാം.ഇവിടെ പ്രോസസ് ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ കയറ്റുമതി ചെയ്യാം.ആഭ്യന്തര മാര്‍ക്കറ്റിലും വിറ്റഴിക്കാമെന്ന് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.വിജെ മാത്യു ചൂണ്ടിക്കാട്ടുന്നു.
തീരത്തെ ജീവിതത്തിന് അനന്തസാധ്യതകള്‍ തുറന്നിടുന്ന പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കുവാനാണ് മാരിടൈം ബോര്‍ഡ് ലക്ഷ്യമിടുന്നത്.കേരളത്തിലെ തുറമുഖങ്ങള്‍ക്ക് അന്താരാഷ്ട്രനിലവാരം കൈവരിക്കണമെങ്കില്‍ ഐ.എസ്.പിഎസ് കോഡ് സംവിധാനം നടപ്പിലാക്കണം.പോര്‍ട്ടുകളുടെ സൗകര്യവും സുരക്ഷിതത്വവും സംബന്ധിച്ച മാനദണ്ഡമാണിത്.വിദേശ,സ്വദേശ കപ്പലുകളെ നമ്മുടെ പോര്‍ട്ടുകളിലേക്ക് ആകര്‍ഷിക്കുവാന്‍ ഐ.എസ്.പി.സ് കോഡ് നിലവാരം ആര്‍ജ്ജിക്കണം.മുഖ്യമന്ത്രിയുടെ സ്വപ്‌നപദ്ധതിയായ മാരിടൈം ബോര്‍ഡ് രൂപീകൃതമായതിനുശേഷം നടന്ന പതിനെട്ട് ബോര്‍ഡ് മീറ്റിംഗുകളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അതിലേക്കുള്ള ഉറച്ച ചുവടുവെയ്പാണ് നടത്തുന്നത്.
വിസ്തൃതമായ കടല്‍തീരമുള്ള ഗുജറാത്ത്,മഹാരാഷ്ട്ര,തമിഴ്‌നാട് തുടങ്ങിയസംസ്ഥാനങ്ങളിലെപ്പോലെ സ്വയംഭരണ സംവിധാനമുള്ള ഓട്ടോണമസ് ബോഡിയായി പ്രവര്‍ത്തിക്കുവാന്‍ കേരള മാരിടൈം ബോര്‍ഡിന് ഇനിയും സാഹചര്യം ലഭിച്ചിട്ടില്ല.സ്വാഭാവികമായും അതിലേക്കുള്ള നടപടികളാണ് ആവിശ്യം.അല്ലെങ്കില്‍ പദ്ധതികളുടെ ഗതിവേഗം തടസ്സപ്പെടും.തുറമുഖ വകുപ്പിലെ പദ്ധതിനടത്തിപ്പുകരുടെ (വര്‍ക്കിംഗ് ഗ്രൂപ്പ്) ഇടപെടലുകള്‍ വികസനത്തെ പിന്നോട്ടടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിഴിഞ്ഞംക്രൂ ചെയിംഞ്ചിന്റെ തുടക്കത്തില്‍ ഈ വര്‍ക്കിംഗ് ഗ്രൂപ്പ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്നത് മുഖ്യമന്ത്രി നേരിട്ടിടപെട്ടപ്പോഴാണ്. .അതുപോലെ തന്നെ വിവിധ വകുപ്പുകളുടെ പൂര്‍ണ്ണമായ ഏകോപനത്തില്‍ കൂടി മാത്രമേ ഈ പദ്ധതികളെല്ലാം നടപ്പിലാക്കുവാനാകൂ.ഫിഷറീസ്,ടൂറിസം,പൊതുമരാമത്ത്,തുറമുഖം,ജലസേചനം തുടങ്ങിയ വകുപ്പുകളുടെ ഏകോപനം എല്ലാക്കാര്യത്തിലും ആവിശ്യമാണന്ന് കേരള മാരിടൈം ബോര്‍ഡിന്റെ വികസന കരട് രേഖ ചൂണ്ടിക്കാണിക്കുന്നു.