തിരുവനന്തപുരം. കൊച്ചിക്ക് വടക്കോട്ട് കടലും കടല്‍ത്തീരങ്ങളുമില്ലേയെന്ന് കേരള നിയമസഭയില്‍ തുറമുഖവകുപ്പിന്റെ ചോദ്യോത്തരവേളയില്‍ ചോദിച്ചത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി. തുറമുഖങ്ങളുടെവികസനവും, തീരസുരക്ഷിതത്വവും മലബാറിലും വേണമെന്നായിരുന്നു മുസ്ലിംലീഗിന്റെ നിയമസഭാകക്ഷിനേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആവിശ്യം.കേരളമാരിടൈംബോര്‍ഡ് പുറത്തിറക്കിയ വികസന കരടുരേഖയില്‍ മലബാറിലെ തുറമുഖവികസനങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടുള്ളതാണ്.പ്രത്യേകിച്ച് ഷിപ്പിംഗ്,ടൂറിസം,വ്യവസായം തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതുമാണ്.ഇതില്‍ കാര്‍ഗോ ഷിപ്പിംഗില്‍ നിര്‍ണ്ണായകമായ ചുവടുവെയ്പ് മാരിടൈംബോര്‍ഡ് നടപ്പിലാക്കികഴിഞ്ഞു.അഴീക്കല്‍-ബേപ്പൂര്‍-കൊച്ചി തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കോസ്റ്റല്‍ ഷിപ്പിംഗ് സര്‍ക്യൂട്ടിന് തുടക്കമായി.അടുത്തഘട്ടത്തില്‍ കൊല്ലവും വിഴിഞ്ഞവും ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്ന് മാരിടൈംബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.തുടര്‍ന്ന് കവരത്തി,മാലി തുടങ്ങിയ തുറമുഖങ്ങളിലേക്കും ഷിപ്പിംഗ് സര്‍ക്യൂട്ട് വ്യാപിപ്പിക്കും.അതുപോലെതന്നെ മംഗലാപുരത്തുനിന്നും പെട്രോളിയം,കെമിക്കല്‍ ഉല്‍പന്നങ്ങള്‍ കയറ്റിയ ട്രക്കുകള്‍ കേരളത്തിലെ തുറമുഖങ്ങളിലെത്തിക്കുന്ന ചെറു കപ്പലുകള്‍ ബേപ്പൂര്‍ ഉള്‍പ്പടെയുള്ള തുറമുഖങ്ങളിലേക്ക് റോ..റോ സര്‍വ്വീസ് ആരംഭിക്കും.
ടൂറിസം മേഖലയുമായി സഹകരിച്ച്് കാപ്പാട്,കോഴിക്കോട്‌ബേപ്പൂര്‍,പൊന്നാനി,കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാവുന്ന പദ്ധതികള്‍ കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്നതാണ്.കുഞ്ഞാലിമരക്കാര്‍,വാസ്‌കോ ഡി ഗാമ,സാമൂതിരി തുടങ്ങിയ മഹാരഥന്‍മാരുടെ സ്മാരകങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള തീമാറ്റിക് ക്രൂയിസ് ടൂറിസം പദ്ധതി മാരിടൈംബോര്‍ഡ് ആവിഷ്‌കരിച്ചു നടപ്പിലാക്കും.കേരളത്തിന്റെ പൈതൃകമായ ഉരുനിര്‍മ്മാണത്തെ പരിപോഷിപ്പിക്കുവാനും കൂടുതല്‍ സജീവമായി നിലനിര്‍ത്തുവാനും പൊന്നാനി,ബേപ്പൂര്‍ തുറമുഖങ്ങളില്‍ ഉരു നിര്‍മ്മാണയാര്‍ഡുകള്‍ സ്ഥാപിക്കും.വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാനായി ടൂറിസം വകുപ്പുമായി ചേര്‍ന്നുകൊണ്ട് പാര്‍ക്കുകള്‍,സ്‌കേറ്റിംഗ് തുടങ്ങി വാട്ടര്‍സ്‌പോര്‍ടസുകള്‍ തുടങ്ങി മാരിടൈം മറീന ആന്റെ് ക്രൂയിസ് നടത്തുന്ന വിവിധങ്ങളായ അഡ്വഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ ആരംഭിക്കും.
അന്തര്‍ദ്ദേശീയ നിലവാരമുള്ള ക്ലീന്‍ ആന്റെ് ഗ്രീന്‍ പോര്‍ട്ട് എന്ന സങ്കല്‍പ്പംകേരളത്തിലെ തുറമുഖങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കും. ഇതിന്റെ ഭാഗമായി കേരളത്തിലെ തുറമുഖങ്ങളുടെ അധീനതയിലുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ഡിജിറ്റല്‍ വിവരശേഖരണം നടപ്പിലാക്കും.ആര്‍ക്കും എപ്പോഴും കയറിയിറങ്ങാമെന്ന അവസ്ഥ ഇതോടെ മാറും.ബേപ്പൂര്‍ തുറമുഖംഅന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത കോവിലകം ഭൂമിയില്‍ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.കണ്ടെയ്‌നര്‍ സ്റ്റോക്ക് യാര്‍ഡുകള്‍,അനുബന്ധ ഓഫീസുകള്‍ തുടങ്ങിയവ നിര്‍മ്മിക്കും.ഇതിനു പുറമെ പാസഞ്ചര്‍ ടെര്‍മിനല്‍,ക്രൂ ടെര്‍മിനല്‍ എന്നിവ ആധുനീകരീതിയില്‍ നിര്‍മ്മിക്കും
പൊന്നാനി തുറമുഖം നിര്‍മ്മിക്കുവാനുള്ള കാലാവധി കഴിഞ്ഞതിനാല്‍ പുതിയ ടെണ്ടര്‍ വിളിച്ച് തുറമുഖ നിര്‍മ്മാണ പ്രോജക്ട് എത്രയും വേഗത്തില്‍ നടപ്പിലാക്കും.പൈതൃക ഉരുനിര്‍മ്മാണ ശാലക്കുപുറമെ ചെറിയ കപ്പലുകള്‍,ബാര്‍ജ്ജുകള്‍.ഫിഷിംഗ് വെസ്സലുകള്‍ പി.പി.പി വ്യവസ്ഥയില്‍ നിര്‍മ്മിക്കുന്നതിനായുള്ള സ്ലിപ്് വേ നിര്‍മ്മിക്കുമെന്നും വികസന നയരേഖ ലക്ഷ്യംവെക്കുന്നു.