തിരുവനന്തപുരം. കേന്ദ്രഭൗമ മന്ത്രാലയം പുറപ്പെടുവിച്ച നീലസമ്പത്ത് വ്യവസ്ഥാ (ബ്ലൂ ഇക്കോണമി) നയം പൊടുന്നനെ ആലോചനകളില്ലാതെ കേന്ദ്രം നടപ്പാക്കരുതെന്ന് മുതിര്‍ന്ന ലത്തീന്‍ പുരോഹിതനും തീരമേഖലയിലെ പ്രമുഖ സാമൂഹ്യ,പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫാദര്‍.യൂജിന്‍.എച്ച്.പെരേര ആവിശ്യപ്പെടുന്നു.മല്‍സ്യത്തൊഴിലാളികള്‍,തൊഴിലാളി സംഘടനകള്‍,പൊതുജനങ്ങള്‍,തീരദേശ സംസ്ഥാനങ്ങള്‍ തുടങ്ങിയവരുമായുള്ള കൂട്ടായ ചര്‍ച്ച ഇക്കാര്യത്തില്‍ അത്യാവിശ്യമാണന്ന് ഫാദര്‍.യൂജിന്‍ ചൂണ്ടിക്കാട്ടുന്നു.ഇപ്പോള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ള നീലസമ്പത്ത് വ്യവസ്ഥാ നയം പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭയില്‍ പ്രമേയം പാസ്സാക്കണമെന്നും ഫാദര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു..
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ തീരക്കടലിലെയും,ആഴക്കടലിലെയും ഖനനത്തിന് കോര്‍പറേറ്റുകള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്രനയം മല്‍സ്യസമ്പത്തിന്റെ സര്‍വ്വനാശത്തിനിടയാകുമെന്ന് ചൂണ്ടിക്കാണിച്ച കാര്യം ഫാദര്‍ എടുത്തു പറയുന്നു.കൂടാതെ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് തദ്ദേശിയരായ മല്‍സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുക,അവരുടെ യാനങ്ങള്‍ ആധുനീക വല്‍ക്കരിക്കുക,പുതിയ യാനങ്ങള്‍ സ്വന്തമാക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ മല്‍സ്യസമ്പത്തും,സമൂഹവും നിലനില്‍ക്കുന്നതിനാവിശ്യമായ നിര്‍ദ്ദേശങ്ങളും പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യവും ഫാദര്‍ ചൂണ്ടിക്കാണിക്കുന്നു.
തീരക്കടലും,ആഴക്കടലും ഉള്‍പ്പടെ കടല്‍ത്തീരവും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുന്ന നീക്കമാണിതെന്നും ഫാദര്‍ നിരീക്ഷിക്കുന്നു. ബ്ലൂ ഇക്കോണമി പോലെ തന്നെ നടപ്പു പാര്‍ലമെന്റെ് സമ്മേളനത്തില്‍ അവതരിപ്പിക്കുവാന്‍ സജ്ജമായിരിക്കുന്ന ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് ബില്ലും 2021, തുറമുഖങ്ങളുടെ നിയന്ത്രണത്തില്‍ കൂടുതല്‍ കേന്ദ്ര നിയന്ത്രണം കൊണ്ടുവരുന്നതിലും സംസ്ഥാന ഫിഷറീസ് മന്ത്രിമാരുടെ അഭിപ്രായ രൂപീകരണം ഉണ്ടാവണമെന്നും ഫാദര്‍.യൂജിന്‍ പെരേര ചൂണ്ടിക്കാട്ടുന്നു.