HomeNAUTICAL NEWSവിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി

വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി

കേരളത്തിലെ ഇറക്കുമതിക്കാർക്ക് പുതിയ വാതിൽട്രാൻഷിപ്മെന്റ് ഹബ്ബിൽ നിന്ന് കേരളത്തിന്റെ സ്വന്തം വ്യാപാര കവാടമായി വിഴിഞ്ഞം; വഴിതെളിച്ചത് യുവ സംരംഭകർ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ ഇറക്കുമതിക്കായുള്ള കപ്പൽ തുറമുഖത്തിലെത്തിച്ചേർന്നു. ആദ്യ ഇറക്കുമതി കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 11 മണിക്ക് ശ്രീ. ജെറോമിക് ജോർജ്ജ് IAS, മാനേജിംഗ് ഡയറക്ടർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) നിർവഹിക്കുന്നതാണ്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ ഇൻബൗണ്ട് കണ്ടെയ്നർ ചൈനയിലെ നിങ്ബോയിൽ നിന്നാണ് ബുക്ക് ചെയ്തത്. പ്രസ്തുത കണ്ടെയ്നർ എം.എസ്.സി. സബ്രീന III കപ്പലിലാണ് വിഴിഞ്ഞം തുറമുഖത്തിലെത്തിയത്. തിരുവനന്തപുരത്തെ വളർന്നുവരുന്ന വ്യാപാര സ്ഥാപനമായ എം/എസ് ആൽടെയർ ഗ്രൂപ്പിനു വേണ്ടി, തിരുവനന്തപുരം ആസ്ഥാനമായ മറ്റൊരു സ്റ്റാർട്ടപ്പായ ബി.എസ്.ജി.ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡലേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടെയ്നർ ബുക്ക് ചെയ്തത്. പരമ്പരാഗത പ്ലൈവുഡിന് പകരം നിർമ്മാണ മേഖലയിൽ ഉപയോഗിക്കാവുന്ന എൻജിനീയേർഡ് ബിൽഡിംഗ് ബോർഡുകളുടെ ഫുൾ കണ്ടെയ്നർ ലോഡ് (FCL) ആണ് ഈ ചരക്ക്.ഇറക്കുമതി സൗകര്യം വരുന്നതോടെ കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് തന്നെ ഇറക്കി, ക്ലിയർ ചെയ്ത്, സംഭരിച്ച് കേരളത്തിലെ വിപണികളിലേക്ക് എത്തിക്കാനാകും. ദൂരെയുള്ള തുറമുഖങ്ങളെ ആശ്രയിക്കേണ്ടതില്ലാത്തതിനാൽ സംരംഭകർക്ക് ചരക്കുഗതാഗത ചെലവും സമയവും കുറയ്ക്കാം. ചരക്ക് കൈകാര്യ, ലോജിസ്റ്റിക്സ് വരുമാനം സംസ്ഥാനത്തിനുള്ളിൽ തന്നെ നിലനിൽക്കും. കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ട്രാൻസ്പോർട്ടർമാർ, വെയർഹൗസ് നടത്തിപ്പുകാർ, തുറമുഖ തൊഴിലാളികൾ എന്നിങ്ങനെ തിരുവനന്തപുരത്തും തെക്കൻ ജില്ലകളിലും കൂടുതൽ തൊഴിൽ സാധ്യതകളും സൃഷ്ടിക്കപ്പെടും. ട്രാൻഷിപ്മെന്റിനപ്പുറം കേരളത്തിലെ ഇറക്കുമതിക്കാർക്ക് നേരിട്ട് സേവനം നൽകുന്ന ഘട്ടത്തിലേക്കുള്ള തുറമുഖത്തിന്റെ ചുവടുവയ്പ്പാണിത്.

Previous article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Oct 31

Oct 28

Oct 27

Oct 23

Recent Comments