HomeSPECIAL STORIESകൊടുത്താല്‍ കൊല്ലത്തും കിട്ടും.

കൊടുത്താല്‍ കൊല്ലത്തും കിട്ടും.

യേശുദാസ് വില്യം നോട്ടിക്കല്‍ ടൈംസ് കേരള

കൊല്ലം: ശക്തികുളങ്ങരയിലെയും,നീണ്ടകരയിലെയും ഹാര്‍ബറുകളുടെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ കെടുകാര്യസ്ഥതയുംഅഴിമതിയും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനും സംസ്ഥാനത്തിനും പരാതി നല്‍കി തീരിമാനത്തിനായി ഒരുവര്‍ഷത്തിലേറെയായി കാത്തിരിക്കുകയാണ് കൊല്ലത്തെ ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്റെ മുതിര്‍ന്ന നേതാവായ ചാര്‍ളിജോസഫും,സംഘടനയും.പരാതി കിട്ടി ബോധിച്ച കാര്യങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെയും,കേന്ദ്ര ഫിഷറീസ് മന്ത്രിയുടെയും മറുപടിക്കത്തും കിട്ടി.എന്നാല്‍ ഹാര്‍ബറിനുള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ധൃതഗതിയില്‍ തന്നെ തുടരുന്നു.എല്ലാം കോണ്‍ട്രാക്ടര്‍മാരുടെ വഴിക്ക് തന്നെ.പക്ഷേ ഇക്കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കടല്‍വെള്ളം ഉപയോഗിക്കാമെന്ന സാങ്കേതികവിദ്യ മല്‍സ്യത്തൊഴിലാളികള്‍ കൈയ്യോടെ പിടിക്കുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ പണികള്‍ നിര്‍ത്തി. ഈ മേഖലയോടുള്ള അവഗണനയും,അവജ്ഞയുടെയും മറ്റൊരുദാഹരണം മാത്രം. ഇതിനെതിരെ സംഘടനാതലത്തില്‍ നിയമപോരാട്ടത്തിനും,തുടര്‍ന്ന് പ്രതിഷേധ സമരത്തിനു മല്‍സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും മുന്നോട്ടു വരുമെന്നും ബോട്ട് ഓപ്പറേറ്റേഴ്‌സിന്റെ മുതിര്‍ന്ന നേതാവായ ചാര്‍ളി ജോസഫ് ‘നോട്ടിക്കല്‍ ടൈംസ് കേരള’ യോടു പറഞ്ഞു. കേരളത്തില്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന ആഴക്കടല്‍ മല്‍സ്യത്തൊഴിലാളിയും,കടല്‍പരിസ്ഥിതി വിദഗ്ദനും, മല്‍സ്യ കയറ്റുമതിവ്യവസായിയുമായ ചാര്‍ളി ജോസഫിന്റെ നിര്‍ദ്ദേശനുസരണംകേന്ദ്രത്തിനും സംസ്ഥാനത്തിനും നല്‍കിയ പരാതിയിലെ അടിയന്തിര സ്വഭാവമുള്ള നിര്‍ദ്ദേശങ്ങളില്‍ ചിലതാണിവിടെ ചേര്‍ത്തിട്ടുള്ളത്. 1. കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തിട്ടുള്ളതു കണ്ടെത്തുകയും.ദുരുപയോഗം ചെയ്ത ഉദ്ദ്യോഗസ്ഥര്‍/ കോണ്‍ട്രാക്ടറില്‍ നിന്നും നിയമനടപടികള്‍ സ്വീകരിച്ചുകൊണ്ടു തന്നെ അവരില്‍ നിന്നും തുക തിരിച്ചു പിടിക്കണം.ഇതിനായി സെന്‍ട്രല്‍ ഇന്‍സ്‌പെക്ഷന്‍ ടീമിനെ നിയോഗിക്കണം. 2.ഭീമമായ പിഴകള്‍,ഇന്‍ഷ്വറന്‍സ് പരിരക്ഷ,സബ്‌സിഡികള്‍ തുടങ്ങിയവ പുനര്‍ നിര്‍വചിച്ചുകൊണ്ട് എല്ല മല്‍സ്യത്തൊഴിലാളികള്‍ക്കും ഏകീകൃതമായ രീതി നടപ്പിലാക്കുക.ഇതിലൂടെ യന്ത്രവല്‍കൃത ട്രോളിംഗ് മേഖലയിലുള്ള മല്‍സ്യത്തൊഴിലാളികളോടുള്ള വിവേചനം നിര്‍ത്തലാക്കുക. 3.മല്‍സ്യബന്ധന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വതന്ത്ര ടീമിനെ ഉപയോഗിച്ചു ഫണ്ടുപയോഗം നിരീക്ഷിക്കുക.പുതിയതും,നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെയും പരിശോധിക്കുക. 4.പദ്ധതികളുടെ പ്രായോഗികത പഠിച്ചതിനു ശേഷം അനുമതി നല്‍കുക.മല്‍സ്യ സമ്പത്ത് ഉല്‍പാദനം. മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം.മല്‍സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുന്നതിനായുള്ള പദ്ധതികള്‍ക്കു മാത്രം അംഗീകാരം നല്‍കുക. 5.മല്‍സ്യമേഖലയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന സംഘടനകളെയും കോണ്‍ട്രാക്ടര്‍മാരെയും നടപ്പിലാക്കിയ പദ്ധതികളുടെ വിശകലനം നടത്തിക്കൊണ്ടു സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കുക. 6.ചെറുകിട യന്ത്രവല്‍കൃത ബോട്ട് (ഫൈബര്‍ വള്ളം) മല്‍സ്യത്തൊഴിലാളികള്‍ക്കും,ബോട്ടുടമകള്‍ക്കും ലഭിക്കുന്ന ഇന്‍ഷ്വറന്‍സ്,ക്ഷേമനിധി,സബ്‌സിഡി,ഗ്രാന്റെ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ട്രോളിംഗ് ബോട്ടു തൊഴിലാളികള്‍ക്കും ലഭ്യമാക്കുക.ട്രോളിംഗ് മല്‍സ്യബന്ധനരംഗത്തു പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഇതേ പരിരക്ഷകള്‍ നല്‍കുക. 7. യന്ത്രവല്‍കൃത ട്രോളിംഗ് ബോട്ടുകള്‍ നിര്‍മ്മിച്ചു പ്രവര്‍ത്തിപ്പിച്ചു കടക്കെണിയിലായവരെ സഹായിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments