കേരള തീരത്തെ പ്രശ്‌നങ്ങള്‍ പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിലും നിറഞ്ഞു നില്‍ക്കുന്നു.മല്‍സ്യവിപണനം നടത്തുന്ന സ്ത്രീയുടെ രോദനം കേട്ടതിന്റെ മാറ്റൊലി അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് മുതലപ്പൊഴിയുടെ മരണക്കയങ്ങള്‍ സഭയിലുയര്‍ന്നത്.വിഷയം ഉന്നയിച്ചത് തലസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധിയായ എം.വിന്‍സെന്റെ്. മുതലപ്പൊഴിക്കു പുറമെ വിഴിഞ്ഞവും,കാസര്‍കോടുമെല്ലാം തീരം നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ വ്യാപ്തി വിന്‍സെന്റെ് വ്യക്തമാക്കി.എന്നാല്‍ മുതലപ്പൊഴി വരുത്തിവെച്ച ദുരന്തം ജീവനെടുത്തത് അറുപത് മല്‍സ്യത്തൊഴിലാളികളുടേതാണ്. ഓരോമാസവും മല്‍സ്യത്തൊഴിലാളികള്‍ മരിക്കുന്നു.മറ്റുവഴിയില്ലാത്തതുകൊണ്ടാണ് പിന്നെയും കടല്‍പണിക്കായി പോകുന്നതെന്നും വിന്‍സെന്റെ് ചൂണ്ടിക്കാട്ടി.വിഴിഞ്ഞത്ത് ഡ്രട്ജിംഗ് നടത്താത്തതുകൊണ്ടാണ് അപകടം. അദാനി രണ്ടിടത്തും ഡ്രട്ജിംഗ് നടത്താമെന്ന് ഏറ്റിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
മുതലപ്പൊഴിയുടെ നിര്‍മ്മിതിയിലെ അപാകത കണ്ടെത്തിയതാണന്നും അതു പരിഹരിച്ചിരിക്കുമെന്നും മന്ത്രി ഉറപ്പുകൊടുത്തു.പക്ഷേ മരണ നിരക്ക് തെറ്റാണന്നും മന്ത്രി സജി ചെറിയാന്‍ മറുപടിയില്‍ പറഞ്ഞു.മരിച്ചത് 16 പേര്‍ മാത്രമാണന്നും മന്ത്രി ചൂണ്ടിക്കാട്ടി.എന്നാല്‍ ഫിഷറീസ് വകുപ്പ് നല്‍കിയ വിവരമനുസരിച്ച് 60 പേര്‍മരിച്ചെന്നും പ്രതിപക്ഷനേതാവ് വെല്ലുവിളി ഉയര്‍ത്തി.കേരളത്തിന്റെ സൈന്യമെന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ച മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും വിന്‍സെന്റെ് പറഞ്ഞു.രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇല്ലായിരുന്നുവെങ്കില്‍ മൃതശരീരങ്ങള്‍ ഒഴുകി നടക്കുമായിരുന്നില്ലേയെന്ന് വിന്‍സന്റെ് ചോദിച്ചു.ചേര്‍ത്തുനിര്‍ത്തും എന്നു പറഞ്ഞ സര്‍ക്കാരാണോ മല്‍സ്യത്തൊഴിലാളികളുടെ സങ്കടം കാണുവാന്‍ കഴിയാത്തത്.
വി.ഡി സതീശന്‍ കാര്യങ്ങള്‍ പഠിച്ച് കണക്കുകള്‍ നിരത്തിയാണ് നിര്‍ദ്ദേശങ്ങള്‍ വെച്ചത്. മുതലപ്പൊഴിയില്‍ കടലിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു.അതുകൊണ്ട് മണല്‍നീക്കത്തിന് പോണ്ടി്ച്ചേരി മാതൃകയില്‍ പൈപ്പ് സ്ഥാപിച്ച് സ്ഥിരം സംവിധാനം വേണം. ഡ്രഡ്ജിംഗ് വേണം,രക്ഷാ ദൗത്യത്തിന് സ്ഥിരം സംവിധാനം.ഇതെല്ലാം നടപ്പിലാക്കിയാലും ആസന്നമായ ദുരന്തത്തെ തടയുവാനാകുമോയെന്ന സംശയവും ഭീതിയോടെ സതീശന്‍ സഭയില്‍ വെളിപ്പെടുത്തി.അഞ്ചുതെങ്ങ് മേഖലയില്‍ കടല്‍ കയറുകയാണ് ഇതുപോലെയാണെങ്കില്‍ തീരം മുഴുവന്‍ കടല്‍ വിഴുങ്ങുവാന്‍ അധികനാള്‍ വേണ്ടി വരില്ല.അഞ്ചുതെങ്ങ് കായലും കടലുമായുള്ള ദൈര്‍ഘ്യം അറുന്നൂറ് മീറ്ററിലും താഴെയാണ്.കടല്‍ ഭാവിയില്‍ കായലുമായി ചേരുമെന്നാണ് സതീശന്‍ കാണുന്നത്.അങ്ങിനെയാണെങ്കില്‍ ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയും വിസ്മൃതിയിലാകും.പക്ഷേ മന്ത്രി സജീ ചെറിയാന്് മുതലപ്പൊഴിയുടെ ദുരന്തചിത്രം മാറ്റിയെഴുതാനാവുമെന്ന് ഉറപ്പുണ്ട്.എന്നാല്‍ ഇതൊക്കെ പറയുന്ന യുഡിഎഫിനും പ്രശ്‌നത്തില്‍ നിന്നു കൈകഴുകാനാവില്ലന്ന് അഞ്ചുതെങ്ങ് ഉള്‍പ്പെടുന്ന ചിറയന്‍കീഴ് മണ്ഡലത്തിലെ പ്രതിനിധി വി.ശശി.
ിടപെട്ടു ചൂണ്ടിക്കാട്ടി.
കടലും തീരവും അറിയാത്തവരല്ല ഞങ്ങള്‍ ഈ അഞ്ചുകൊല്ലം കൊണ്ട് തീരദേശത്തിന്റെ കണ്ണീര്‍ തുടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് സജി ചെറിയാന്‍ അവസാനിപ്പിച്ചപ്പോള്‍ തിരയടങ്ങിയ കടലുപോലെയായി സഭാന്തരീക്ഷം.