നീണ്ടകര ഹാര്‍ബര്‍ നിരാസ ജീവിതങ്ങളുടെ പച്ചത്തുരുത്താണന്നു പറയാം.കാണുന്നവര്‍,അടുത്തറിയുന്നവര്‍,സ്‌നേഹിതര്‍,അപരിചിതത്വത്തിന്റെ പെരുകുന്ന മുഖങ്ങള്‍.പക്ഷേ ആരും ആരെയും അറിയുന്നില്ല.ഒരു പരക്കം പാച്ചിലാണ്.വലയില്‍ വീണു ചത്തൊടുങ്ങിയ മീനുകളെപ്രതിയുള്ള ഓട്ടമാണ്.ഓരോ മീനിനു പിന്നാലെയും ആളുകളുണ്ട്.തരാതരം പോലെ.. കടലിലെ അനന്തതയില്‍ നീന്തിത്തുടിച്ച മീനുകള്‍ കരയിലേക്കിറങ്ങുന്നതു പ്രത്യേകപരിഗണനിലാണ്. മനുഷ്യന്‍ ഇരു കൈകളിലും താങ്ങിയെടുത്തു സൂക്ഷ്മതയോടെ കൊണ്ടുവരുന്ന മല്‍സ്യങ്ങള്‍,കുട്ടകളില്‍ ചുമന്നിറക്കുന്നത്,വണ്ടികളില്‍ നിറച്ചു വലിച്ചു കൊണ്ടുപോകുന്നത്.ഇവിടെ നില്‍ക്കുന്നവര്‍ക്കൊല്ലാം വന്നിറങ്ങുന്ന മല്‍സ്യങ്ങള്‍ മാത്രമാണ് ലക്ഷ്യം. ബോട്ടു ജെട്ടിയോടു ചേര്‍ന്നു തിക്കിലും തിരക്കിലും മുന്നു സ്ത്രീകള്‍. ഇവരും മീനുകളെ ലാക്കാക്കി തന്നെയാണ് പുലര്‍ച്ചെ മുതല്‍ കടവിനോടു ചേര്‍ന്നു നിലയുറപ്പിച്ചിരിക്കുന്നത്. ഇവരുടെ അടുത്തേക്കു മീനുകള്‍ വരും. മുറിവേറ്റതും, പഴകിയതും,ചിലപ്പോള്‍ നല്ലതും എല്ലാം ചേര്‍ന്ന മീനുകള്‍.ബോട്ടുകളില്‍ നിന്നും,വള്ളങ്ങളില്‍ നിന്നും ചെറുപണികള്‍ ചെയ്യുമ്പോള്‍ അവര്‍ ദാനമായി കൊടുക്കുന്നതും,ചിലപ്പോള്‍ നിറച്ച കുട്ടകളില്‍ നിന്നും വഴുതി വീഴുന്നത് പെറുക്കിയെടുക്കുന്നത്, ഭിക്ഷയായി ബോട്ടുകാര്‍ കൊടുക്കുന്നത്.ഇങ്ങെനെ വരുന്ന മീനുകള്‍ കൈക്കലാക്കി കൊണ്ടുവരുന്നവരില്‍ നിന്നും ഇവര്‍ കൈയ്യോടെ വിലപറഞ്ഞു വാങ്ങും.അവരതു നല്‍കുകയും ചെയ്യും.എന്നിട്ട് അവര്‍ക്കായുള്ള അടുത്തമല്‍സ്യത്തെ നോക്കി പിന്നെയും യാനങ്ങളുടെ മുന്നിലൂടെ അലയും.മൂന്നു സ്ത്രീകളും അവര്‍ വാങ്ങിയ മീനുകള്‍ ചെറിയ ലാഭത്തിനു ആവിശ്യക്കാര്‍ക്കു നല്‍കുന്നു.വിവിധയിനം മീനുകള്‍ ചെറിയ തുകയ്ക്കു കിട്ടിയ സന്തോഷത്തില്‍ ആവിശ്യക്കരും പിന്‍വാങ്ങുന്നു.കാക്കയും,പരുന്തും,കൊക്കുമെല്ലാം മീനുകളെ ലക്ഷ്യം വെക്കുന്ന ഹാര്‍ബറില്‍ മീന്‍ പെറുക്കികളുടെ മീനുകള്‍ വാങ്ങി സാധാരണക്കാരെ മീനുട്ടുന്ന ഈ സ്ത്രീകള്‍ ആരാണ്.പച്ചക്കിളി എന്ന ഓമനപ്പേരുള്ള സ്‌റ്റെല്ല, അല്‍ഫോണ്‍സാ എന്ന ഒണക്കല്‍,പിന്നെ ഇവരുടെ അനുജത്തി മേരി അവരാണീ മൂന്നു പേര്‍.ഇവര്‍ തെക്കു നിന്നു വന്നവരാണ്.കന്യാകുമാരിക്കടുത്തു നിന്നാവണം.ഇന്നിവരെ തെക്കത്തി പെണ്ണാളെ.. എന്നു സ്‌നേഹത്തോടു പോലും ആരു വിളിക്കാനില്ല.ഇന്നവരുടെ നാടും വീടുമെല്ലാം വടക്കേകരയെന്ന് അവര്‍ പറയുന്ന നീണ്ടകരയാണ്. ഇവര്‍ക്കൊരു പൂര്‍വ്വകഥയുണ്ട് ബാല്യവും,കൗമാരവും,യവ്വൗനവും നിറഞ്ഞ പ്രായത്തില്‍ തെക്കേകരയില്‍ വന്ന കാലം. അതൊരു കാലം.ഒരു പ്രായം.പ്രയവും ജീവിതപ്രയാസവും പേക്കോലങ്ങളെപ്പോലെ ആക്കിയെങ്കിലും അവരുടെ ശബ്ദത്തിലും,ചിരിയലും,നോട്ടത്തിലും സ്‌നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ല.
പച്ചക്കിളികൾ മീൻ നോക്കുമ്പോൾ.
RELATED ARTICLES