യേശുദാസ് വില്യം നോട്ടിക്കല്‍ ടൈംസ് കേരള. കൊല്ലം: ശക്തികുളങ്ങര:ഹാര്‍ബര്‍ നവീകരണത്തിന്റെ മറവില്‍ കൊള്ള. മല്‍സ്യത്തെഴിലാളികള്‍ക്കും,മേഖലക്കും ഒരു പ്രയോജനവുമില്ലത്ത നിര്‍മ്മിതികള്‍,മല്‍സ്യമേഖലയിലുള്ളവരുമായി യാതൊരു കൂടിയാലോചനകളുമില്ലാത്ത സംരംഭങ്ങള്‍.മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നു പറഞ്ഞു കൊണ്ടു ഹാര്‍ബര്‍ എന്‍ജനീയറിംഗ്,തീരദേശവികസന കോര്‍പറേഷന്‍ തുടങ്ങി ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഡിപാര്‍ട്ടുമെന്റെുകളിലെ ഉദ്ദ്യോഗസ്ഥരും ,കോണ്‍ട്രാക്ടര്‍ ലോബിയും ഹാര്‍ബര്‍ വികസനമെന്ന പേരില്‍ നടത്തുന്ന അഴിമതിയും,കൊള്ളയും ഈ മേഖലയെ തകര്‍ക്കുന്നു.ഇതിനെതിരെ കേരളത്തിലെ ബോട്ട് ഓപ്പറേറ്റഴ്‌സ് സംഘടനയുടെനേതാവും കേരളത്തിലെ ആഴക്കടല്‍ മല്‍സ്യബന്ധനത്തിലെ ജീവിച്ചിരിക്കുന്ന വിദഗ്ധനുമായ ചാര്‍ളി ജോസഫിന്റെ നേതൃത്വത്തില്‍ കേന്ദ്ര -സംസ്ഥാന മന്ത്രാലയങ്ങള്‍ പരാതി സമര്‍പ്പിച്ചു.മേല്‍ നടപടികളുണ്ടായില്ലെങ്കില്‍ സംഘടനാതലത്തില്‍ കൂടിയാലോചിച്ചു വേണ്ടതു ചെയ്യുമെന്നും നോട്ടിക്കല്‍ ടൈംസ് കേരള യോടു പറഞ്ഞു. കേരളത്തിലെ പ്രമുഖമായ നീണ്ടകര,ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറുകളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളും,അതിനായി ചെലവിടുന്ന കേന്ദ്ര ഫണ്ടുകളെ സംബന്ധിച്ചും കേന്ദ്രത്തിന്റെ നിരീക്ഷണവും മേല്‍നോട്ടവും വേണമെന്നു ക്വയിലോണ്‍ ഡിസ്ട്രിക്ട് ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ കേന്ദ്ര,സംസ്ഥാന ഫിഷറീസ് വകുപ്പു മന്ത്രിമാര്‍ക്കും,ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയില്‍ ആവിശ്യപ്പെടുന്നു.ഫിഷിംഗ് ഹാര്‍ബറുകളില്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ ഉദ്ദ്യോഗസ്ഥ-കോണ്‍ട്രാക്ടര്‍മാരുടെ കൃത്യവിലോപവും,കെടുകാര്യസ്ഥതയും അസ്സോസ്സിയേഷന്റെ പരാതിയില്‍ അക്കമിട്ടു നിരത്തുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ കേരള സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയുംസ്വീകരിക്കാത്തതു കൊണ്ടാണ് വിഷയം കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലും പരാതിയായും അപേക്ഷയായും നല്‍കിയതെന്നും ക്വയിലോണ്‍ ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്റെ തലമുതിര്‍ന്ന നേതാവും പ്രസിഡന്റെുമായ ചാര്‍ളിജോസഫ് നോട്ടിക്കല്‍ ടൈംസ് കേരള യോടു വ്യക്തമാക്കി. യന്ത്രവല്‍കൃത മല്‍സ്യബന്ധനമേഖലയില്‍ അടിയന്തിരമായി ഇടപടേണ്ട നാലു പ്രധാന വിഷയങ്ങള്‍ പരാതിയില്‍ അക്കമിട്ടു നിരത്തുന്നു.കേന്ദ്രഫണ്ടുകളുടെ ദുരുപയോഗമാണ് ആദ്യത്തേത്.നീണ്ടകരഹാര്‍ബര്‍ ഡ്രട്ജിംഗ് നടത്തി ആഴംകൂട്ടുന്ന പദ്ധതി.ഘട്ടം ഘട്ടമായി നടപ്പിലാക്കേണ്ടുന്ന പദ്ധതി കൃത്യമായി നടന്നില്ല. കോടിക്കണക്കിനുകേന്ദ്രഫണ്ട് കടലില്‍ കലക്കി കളഞ്ഞു. ഹാര്‍ബര്‍ പഴയ അവസ്ഥയില്‍ തന്നെയാണിപ്പോഴും.മല്‍സ്യമേഖലയുടെ വികസനത്തിനു യോജിക്കാത്ത തട്ടിക്കൂട്ടു പദ്ധതികള്‍ സൃഷ്ടിച്ച് പണം പാഴാക്കുന്നു.പാതിവഴിയില്‍ നിലച്ച കെട്ടിടങ്ങള്‍,പ്രവര്‍ത്തനരഹിതമായ ഐസ് പ്ലാന്റെുകള്‍. സ്വകാര്യരംഗത്ത് നിരവധി ഐസ് പ്ലാന്റെുകള്‍ ഉള്ളപ്പോള്‍ തന്നെ ഒന്‍പതു കോടി മുടക്കി നിര്‍മ്മിച്ച ഐസ് പ്ലാന്റെ് പ്രയോഗികമല്ലാതായി.സ്വകാര്യ മേഖലയില്‍ ഒരു കോടി മുതല്‍മുടക്കില്‍ ഇതേശേഷിയുള്ള പ്ലാന്‍ുകള്‍ നിര്‍മ്മിക്കുമ്പോഴാണ് ഈ അനാവിശ്യ ധൂര്‍ത്ത്.പ്രായോഗികമല്ലാത്ത പദ്ധതികളും,കോണ്‍ട്രാക്ടര്‍മാരുടെ അമിതമായ ഇടപെടലും.ഈ മേഖലയുമായി പുലബന്ധം പോലുമില്ലാത്ത കോണ്‍ട്രാക്ടര്‍മാര്‍ തന്നെയാണ് പ്രോജക്ടുകള്‍ വിഭാവന ചെയ്യുന്നതും പിന്നീട് അതു പങ്കിട്ടെടുക്കുന്നതും.ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഇത്തരത്തില്‍ കോണ്‍ട്രാക്ടര്‍,ഉദ്ദ്യോഗസ്ഥ തലത്തിലുള്ള ഗൂഡസംഘം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു.സര്‍ക്കാര്‍ മാറിയാലും ഇവര്‍ക്കു മാറ്റമില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശക്തികുളങ്ങര ഹാര്‍ബറില്‍ കോടികളുടെ നഷ്ടം വരുത്തിക്കൊണ്ടു പണി തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച കണ്‍വയര്‍ ബെല്‍റ്റിന്റെ നിര്‍മ്മാണം..അതുപോലെ തന്നെയാണ് മല്‍സ്യവിപണനത്തിന് ഇരുനിലക്കെട്ടിടം എന്ന ആശയം അതും ഉപേക്ഷിച്ചു. ഹാര്‍ബറിന്റെ പ്രധാന ാവിശ്യങ്ങലിലൊന്നായ ഫിഷ്‌ലാന്‍ഡിംഗിനും,വിപണനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സൗകര്യം ഇല്ലാതിരിക്കെയാണ് ഹാര്‍ബറിനുള്ളിലെ പ്രധാന ഭാഗത്ത് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട സമുച്ചയം നിര്‍മ്മിക്കുന്നത്.മല്‍സ്യവിപണനം നടത്തുന്ന സ്ത്രീകള്‍ക്കുള്‍പ്പടെ മികച്ചരീതിയിലുള്ള ശൗചാലയം പോലുമില്ലത്തിടത്താണ് ഈ നിര്‍മ്മിതികളുടെ തള്ളിക്കയറ്റം. യന്ത്രവല്‍കൃത ട്രോളിംഗ് മേഖലയില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം രണ്ടരലക്ഷം രൂപ പിഴയിടുന്നു.രാജ്യദ്രോഹക്കുറ്റം ചെയ്തവരെപ്പോലെ കടലിലും കരയിലും ഓടിച്ചിട്ടു പിടിച്ച് ഭീമമായ പിഴ ഈടാക്കുന്നു.പരമ്പരാഗതത്തിന്റെ പട്ടികയില്‍ പെടുത്തി വലിയകപ്പല്‍ വള്ളങ്ങളുടെ നിയമലംഘനങ്ങള്‍ നിസ്സാരമായ പിഴയില്‍ ഒഴിവാക്കുമ്പോഴാണ് ട്രോളിംഗ് മേഖലയിലുള്ള ഈ വേട്ടയാടല്‍.അതുപോലെ തന്നെ ക്ഷേമനിധി ഇനത്തില്‍ 25000 രൂപ ഇടാക്കിയിട്ടും ട്രോളിംഗ് മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നില്ല.അപകടത്തില്‍ പെടുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്താല്‍പോലും മല്‍സ്യഫെഡിലും,ക്ഷേമസംഘത്തിലും ഉള്‍പ്പെട്ടിട്ടില്ലന്ന കാരണം പറഞ്ഞ് അവര്‍ക്കുള്ള ആനുകൂല്യം നിഷേധിക്കുന്നു.ഇതു വിവേചനമാണ്. ഇതു മാറിയേ പറ്റു എന്ന് ചാര്‍ളി ജോസഫ് പറയുന്നു.ഇത്തരം ആവിശ്യങ്ങല്‍ക്ക് സംഘടനാതലത്തില്‍ കോടതിയില്‍ പോയി നീതിവാങ്ങണമെന്നും അദ്ദേഹം പറയുന്നു. സ്മാര്‍ട്ട് തുറമുഖപദ്ധതിക്കായി കേന്ദ്ര ബഡ്ജറ്റില്‍ നീക്കിവെച്ച 37 കോടി രൂപയില്‍ നിന്നും ട്രോളിംഗ് മേഖലയിലെ തൊഴിലാളികള്‍ക്കും,ബോട്ടുകളുടെ പ്രവര്‍ത്തന സഹായത്തിനായും ഒരു തുക മാറ്റിവെക്കണം കാരണം എല്ലാവര്‍ഷവും കോടികളുടെ വിദേശ നാണ്യംരാജ്യത്തിനു നേടിത്തരുന്ന വ്യവസായ മേഖലയാണ് യന്ത്രവല്‍കൃത ട്രോളിംഗ് മേഖലയെന്ന് ചാര്‍ളി ജോസഫ് ചൂണ്ടിക്കാട്ടി.
തുറമുഖത്തെ കൊള്ളയടിക്കുന്നവര്‍
RELATED ARTICLES
