യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള
കൊച്ചി : കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട എം.എസ്സ്.ഇ. MSC ഷിപ്പിംഗ് കമ്പനിയുടെ കൂറ്റന്‍ കണ്ടെയ്നർ ചരക്കു കപ്പലിന് ഹൈകോടതിയുടെ അറസ്റ്റ് വാറണ്ട്.ആലപ്പുഴയിലെ ചെമ്മീന്‍ കയറ്റുമതി കമ്പനിയുടെ ഷിപ്‌മെന്റെിലുണ്ടായ പാളിച്ച സംബന്ധിച്ച നഷ്ടപരിഹാരം ഈടാക്കുന്നതിനാണ് ഹൈക്കോടതി ഉത്തരവ് ക്യാപ്റ്റന്റെ മുന്നിലും കമ്പനി ആസ്ഥാനത്തും പറന്നെത്തിയത്. കപ്പല്‍ ചരക്ക് ഗതാഗതത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനിയുടെതാണ് അറസ്റ്റിലായ കപ്പല്‍.പുലര്‍ച്ചെ നങ്കൂരമിളക്കി ഉള്‍ക്കടലിലേക്കു പോകാൻ തിരിയുന്നതിന് മുന്നെ കപ്പലിന് നഷ്ടപരിഹാരം നല്‍കുവാന്‍ ഹൈക്കോടതിയുടെ ഉത്തരവ് എത്തിയതിലും പുതിയ ചരിത്രം പിറന്നു. കേസിന്റെ വാദമുഖങ്ങള്‍ ഹൈകോടതി സമക്ഷം പ്രശസ്തനായ സീനിയര്‍ വക്കീല്‍ വി.ജെ.മാത്യു നിരത്തിയത് ബല്‍ജിയത്തിലെ തുറമുഖ നഗരമായ ആന്റ് വർപിലിരുന്നു പുലര്‍ച്ചെ ഓണ്‍ലൈനിലായിരുന്നു.
അരൂരിലെ സമുദ്രോല്‍പന്ന കയറ്റുമതി കമ്പനിയുടെ ചെമ്മീന്‍ നേരത്തെ സൗത്ത് ആഫ്രിക്കയിലേക്കു കൊണ്ടു പോയിരുന്നത് എംഎസ്ഇ ഷിപ്പിംഗ് കമ്പനിയുടെ കപ്പലിലായിരുന്നു. എന്നാല്‍ ചെമ്മിനിന്റെ വില സംബന്ധിച്ച തര്‍ക്കം മൂലം ചരക്ക് അവിടെ ഇറക്കാതെ തിരികെ കൊണ്ടുവരേണ്ടി വന്നു.എന്നാല്‍ തിരികെ എത്തിച്ച ചെമ്മിന്‍ നിര്‍ദ്ദേശിക്കപ്പെട്ട (-17° c) അന്തരീക്ഷ ഉഷ്മാവിലായിരുന്നില്ല കപ്പലില്‍ സൂക്ഷിച്ചിരുന്നത്. അതായത് മൈനസ് 17 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ട ചെമ്മീന്‍ നിറച്ച റീഫ്രിജറേറ്റഡ് കണ്ടെയ്നർ മൈനസ് രണ്ടു ഡിഗ്രി (-2° ) സെന്റെീ ഗ്രേഡിലാണ് സൂക്ഷിച്ചിരുന്നത്. തിരികെ എത്തിയ ചെമ്മീന്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. ഇതാണ് ഷിപ്പിംഗ് കമ്പനിയുമായുള്ള കേസിനാസ്പദമായ സംഗതി. കാര്യങ്ങള്‍ കമ്പനിക്ക് ബോധ്യപ്പെട്ടെങ്കിലും ഒന്നേകാല്‍ കോടി വാങ്ങിയെടുക്കുന്നതിലെ നിയമബുദ്ധി ചെറിയ കാര്യമല്ല. ഇതിനു മുമ്പും കൊച്ചി തുറമുഖത്തും, നടുക്കടലിലും കപ്പലുകളെ അറസ്റ്റ് ചെയ്ത് നഷ്ടപരിഹാരം നേടിക്കൊടുത്തിട്ടുള്ള അഡ്വ.വിജെ മാത്യു തന്നെയാണ് ഇക്കുറിയും കപ്പലിനെ ഹൈകോടതി മുഖേന അറസ്റ്റ് ചെയ്യിച്ച് കസ്റ്റടിയിലെടുത്തത്. രാവിലെ കപ്പൽ അറസ്റ്റ് ചെയ്ത ഉടനെ കപ്പൽ ഉടമകൾ ഹർജിയിലെ മുഴുവൻ തുകയുടെയും ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിയിൽ കെട്ടിവെക്കുകയും ഉച്ചകഴിഞ്ഞു കപ്പലിന്റെ അറസ്റ്റ് ഓർഡർ പിൻവലിച്ചു കപ്പലിനെ പോകാൻ ഹൈകോടതി ജഡ്ജി സതീഷ് നൈനാൻ അനുവദിക്കുക ആയിരുന്നു.

ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ വിജെ മാത്യുവാണ് കഴിഞ്ഞ അഞ്ചു കൊല്ലക്കാലമായി കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ പദവി അലങ്കരിച്ചത്. ഒന്നാം കേരള മാരിടൈം ബോര്‍ഡിന്റെ ഭാവിയിലേക്കുള്ള തുറമുഖ വികസന പദ്ധതികളെല്ലാം മുഖ്യമന്ത്രിയുടെ ആഗ്രഹം പോലെ ബോർഡ് തീരുമാനിച്ച് ആവിഷ്‌കരിച്ചതും ഇദ്ദേഹത്തിന്റെ കാലയളവിലാണ്.
ലോകം കോവിഡ് മഹാമാരിക്കാലത്ത് വിറങ്ങലിച്ചു നിന്നപ്പോള്‍ ക്രൂ ചെയിംഞ്ചിലൂടെ (730) എഴുന്നൂറ്റി മുപ്പത്തിലധികം കപ്പലുകളെ കേരളത്തിൽ വിഴിഞ്ഞം തുറമുഖത്തു ആദ്യമായി എത്തിച്ച് ചരിത്രം സൃഷ്ടിച്ചതിന്റെ പിന്നിലും മാരിടൈം നിയമ വിദഗ്ദനായ കൊച്ചീക്കാരന്‍ മാത്യുവിന്റെ വക്കീല്‍ ബുദ്ധി തന്നെയാണ്. ഇന്റര്‍നാഷണല്‍ മാരിടൈം കമ്മിറ്റിയുടെ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിതീകരിച്ചു പങ്കെടുക്കുവാനായി ബല്‍ജിയത്തിലാണ് അഡ്വ.വി.ജെ മാത്യു. അടുത്തയാഴ്ച കൊച്ചിയില്‍ തിരിച്ചെത്തും.