HomeNAUTICAL NEWSകേരളത്തിന്റെ സൈന്യം ഇനി സമരംചെയ്യും

കേരളത്തിന്റെ സൈന്യം ഇനി സമരംചെയ്യും

യേശുദാസ് വില്യം.
നോട്ടിക്കല്‍ ടൈംസ് കേരള

തിരുവനന്തപുരം. ‘അതിരൂപതയിലെ നൂറ് ഇടവകകളിലെയും രക്ഷാസൈന്യങ്ങളായ കടലിന്റെമക്കള്‍ സെക്രട്ടറിയേറ്റ് നടയിലേക്ക് നാളെമുതല്‍ മാര്‍ച്ചുചെയ്യും’ ഇതു വെറും വാക്കല്ലന്ന് ലത്തിന്‍ സമുദായത്തിലെ ഫയര്‍ബ്രാന്‍ഡ് സമരനായകനായിരുന്ന ഫദര്‍.ജയിംസ് കുലാസണ് പറയുന്നത്.എണ്‍പതുകളിലെ വിഖ്യാതമായ മല്‍സ്യത്തൊഴിലാളി സമര മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പുരോഹിതന്‍മാരില്‍ അവളേഷിക്കുന്ന പോരാളിയാണ്.സെക്രട്ടറിയേറ്റിനു മുമ്പില്‍ നരകയാതന അനുഭവിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കായി നൂറിലേറെ ലത്തീന്‍ പുരോഹിതരേയും,ആര്‍ച്ച്ബിഷപ്പിനെയും സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചത്.ട്രോളിംഗ് കാലത്തെ സമരത്തില്‍ 27 നാള്‍ നിരാഹാരം നയിച്ച സിസ്റ്റര്‍ ഫിലമെന്റെ മേരിയേയും,ജയിലറയില്‍ അധികാരികളുടെ പീഡനങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച സ്റ്റാന്‍സ്വാമിയേയും സമരവീര്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കരുകളുടെ അവഗണനക്കു നേരെ ഫാദര്‍.ജയിംസ്‌കുലാസ് ആഞ്ഞടിച്ചത്.കടല്‍ അദാനിക്കും കര അംബാനിക്കും തീറെഴുതിക്കൊടുത്ത കേന്ദ്രസര്‍ക്കാരണിവിടുള്ളതെന്നും ഫാദര്‍ കുലാസ് പറഞ്ഞു.
തീരശോഷണം,കടലാക്രമണം,ദുരിതക്യാമ്പുകളില്‍ നിന്നുമുള്ള മല്‍സ്യത്തൊഴിലാളികളുടെ മോചനം,പുനരധിവാസം,മണ്ണെണ്ണ സബ്സിഡ്,വിഴിഞ്ഞം തുറമുഖനിര്‍മ്മാണം നിര്‍ത്തിവെച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ലത്തീന്‍ അതിരൂപത. ആര്‍ച്ചുബിഷപ്പ് തോമസ് ജെ നെറ്റോ മെത്രാപ്പോലീത്ത, സഹായമെത്രാന്‍.ക്രിസ്തുദാസ്,വികാരി ജനറല്‍ യൂജിന്‍ പെരേര,ചാന്‍സലര്‍ സി.ജോസഫ്,ഫാദര്‍ ജയിംസ് കുലാസ് അതിരൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ദീപക് ആന്റൊ,ഫിഷറീസ് മിനിസ്ട്രി വിഭാഗം ഡയറക്ടര്‍ ഫാ.ഷാജന്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റു നടയിലേക്ക് മാര്‍ച്ച് നടന്നു.’വളരെ ആലോചിച്ചതിനു ശേഷം കൈക്കൊണ്ടസമര’ തീരുമാനമാണിതെന്ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു കൊണ്ട് ആര്‍ച്ചുബിഷപ്പ് തോമസ്.ജെ.നെറ്റോ പറഞ്ഞു.2018 മുതല്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.അതുകൊണ്ട് ആവിശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ചെയ്യുമെന്നും ബിഷപ്പു പറഞ്ഞു. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെച്ച് തീരശോഷണമുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് സമരത്തിന് നായകത്വം വഹിക്കുന്ന ഫാദര്‍യൂജിന്‍പെരേര പറഞ്ഞു.

                  തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിരൂപതയുടെ ഒന്‍പതു ഫെറോനകളില്‍നിന്നും മല്‍സ്യത്തൊഴിലാളികള്‍ പങ്കെടുത്തു കൊണ്ടുള്ള സമരപരിപാടികളാണ് നടപ്പിലാക്കുന്നത്.പകല്‍ മുഴുവന്‍ നീളുന്ന പുരോഹിതരുടെ ധര്‍ണ്ണക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് തീരത്തെ മല്‍സ്യത്തൊഴിലാളികളും,ക്രിസ്തീയസംഘടനകളും മുദ്രാവാക്യം വിളികളുമായി എത്തിക്കൊണ്ടിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments