തിരുവനന്തപുരം. പെരുമാതുറ- താഴം പള്ളി പൊഴിമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടവും, അപകട മരണവും തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് അഴിമുഖത്ത് മണ്ണ് അടിയുന്നതു കൊണ്ടാണ് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളുമാണന്ന് ഇത്തരത്തില്‍ ഫിഷറീസ് മന്ത്രിയും ,ഉദ്വേഗസ്ഥരും ശാസ്ത്രീ മായി കണ്ടെത്തിയിരിക്കുന്നത്, ഇത് അശാസ്ത്രീയമായ കണ്ടെത്തലാണ്
കഴിഞ്ഞ യു, ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് അന്ന് മത്സ്യത്തൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെട്ടതിന്റെ ഭാഗമായി തിരമാല അടിക്കുന്ന അഴിമുഖത്ത് നിന്ന് 200 മീറ്റര്‍ നീളവും, 100 മീറ്റര്‍ വീതിയും, ആഴവും കൂട്ടാന്‍ വേണ്ടിയും, പാറയെടുത്തു മാറ്റാനും- 14 -കോടി രുപക്ക് ടെന്റ്റര്‍ കൊടുത്തിരുന്നു
എന്നാല്‍ നാളുതുവരെ മുഴുവന്‍ പാറയും എടുത്തു മാറ്റിട്ടില്ലാന്ന്
പൊഴിമുഖത്ത് ഇപ്പോഴും 5 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന പാറ 2 മീറ്റര്‍ മാത്രമേ മാറ്റിട്ടുള്ളു തിരമാല വന്നു അടിക്കുന്ന ഭാഗത്ത് പാറ കുന്നുകൂടി കിടക്കുന്നതിനാല്‍ കടല്‍ ഉളള് വലിയുമ്പോഴും, കായല്‍ കരവലിയുമ്പോഴും മത്സ്യ ബന്ധനത്തിന് പോകുമ്പോഴും, മത്സ്യ ബന്ധനം കഴിഞ്ഞ് തീരത്തോട് അടുക്കുമ്പോഴുമാണ് പാറയില്‍ ഇടിച്ചാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടി കാണിക്കുന്നു
എല്ലാ വര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളില്‍ ഡ്രജിംഗ് നടത്തുമെന്നും പൊഴിമുഖത്ത് 5 മീറ്ററും ഹാര്‍ബര്‍ ബെയ്‌സിനുകളില്‍ 3 മീറ്റര്‍ ആഴവും സെപ്റ്റംബര്‍ 15 മുതല്‍ അദാനി കമ്പനി നിലനിര്‍ത്തുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം,
20/7/2021 _ല്‍ മന്ത്രി മുതലപ്പൊഴി സന്ദര്‍ശിച്ചിട്ട്
അഴിമുഖത്ത് മണ്ണ് അടിഞ്ഞതുകൊണ്ടാണ് അപകടവും, മരണങ്ങളും സംഭവിക്കുന്നത് മന്ത്രിയുടെ കണ്ടെത്തല്‍ ,ഇത് പരിഹരിക്കാന്‍ അദാനി ഗ്രൂപ്പിന് ടെന്റ്റര്‍ കൊടുക്കാനും ഉത്തരവായി കോടികളിലൂടെ വന്‍ അഴിമതിക്ക് വഴിതെളിക്കുകയും ഇത് ശാസ്ത്രിയമല്ലന്നും
കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ ബോട്ടും, ഫൈബര്‍ വള്ളവും അപകടമുണ്ടാകാനുള്ള പ്രധാന കാരണം വീതി ഇല്ലാത്തതിനാലും, മുഴുവന്‍ പാറയും എടുത്തു മാറ്റാത്തതുo കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥരും ,ഫിഷറീസ് വകുപ്പും, മന്ത്രിയും പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകളും വാഗ്ദാനങ്ങളില്‍ മാത്രം പറഞ്ഞു തീര്‍ക്കുന്ന പ്രശ്‌നങ്ങളല്ല നൂറ്റാണ്ട് കൊണ്ട് മത്സ്യത്തൊഴിലാളികള്‍ സ്വപനo കണ്ടതാണ് പരുമാതുറ- താഴംപ്പള്ളി മത്സ്യ ബന്ധന ഹാര്‍ബര്‍ ഇ തൊരു മരണക്കെണി ഹാര്‍ബറാകുമെന്ന് ഇവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല 1997- മുതല്‍ ഈ ഹാര്‍ബറില്‍ നിന്ന് ദിനം പ്രതി മത്സ്യത്തൊഴിലാളി കുടംബങ്ങള്‍ക്ക് ജീവനുകളുടെയും, മത്സ്യ ബന്ധന യാനങ്ങളുടെയും നഷ്ടത്തിന്റെ കണക്കല്ലാതെ വേറൊന്നും ഈ നേട്ടമായി സമൂഹത്തിന് പറയാനില്ല
ഭരണാധികാരികള്‍ ഇന്നിയെങ്കിലും അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാസ്ത്രിയമായ രീതിയില്‍ മുതലപ്പൊഴി മത്സ്യബന്ധന ഹാര്‍ബര്‍ പുതുക്കി രൂപകല്പന ചെയ്യണം.