യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള
ചെന്നൈ : ബ്രട്ടീഷ് വാസ്തുശില്പകലയുടെ ഗാംഭീര്യം മുഴുവനായി ഉള്‍ക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന രാജാജി ഹാളിലെ കല്‍പടവുകളും,തൂണുകളും സിനിമയുടെ ഫ്രെയിമുകളില്‍ ഒട്ടേറെ തവണ ഇടം പിടിച്ചിട്ടുണ്ട്.മോഹന്‍ലാല്‍ നിര്‍മ്മിച്ച കാലാപാനി,മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച അഭിനയമെന്ന് ആരാധകര്‍ ഘോഷിക്കുന്ന ഇരുവര്‍ എന്നി സിനിമകളുടെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിച്ചത് രാജാജി ഹാളിന്റെ കേന്ദ്ര സ്ഥാനങ്ങളിലാണ്.


എന്നാല്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി രാജാജി ഹാള്‍ സിനിമാചിത്രീകരണത്തിനായി തുറന്നിട്ടില്ല.തമിഴിന്റെ മരുമകന്‍ എന്ന് തമിഴകം വാഴ്ത്തുന്ന മോഹന്‍ലാലിന്റെ ആഗ്രഹവും അഭ്യര്‍ത്ഥനയും മാനിച്ച് തമിഴകത്തെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ബാറോസിന്റെ ചിത്രീകരണത്തിനായി ഒരു ദിവസത്തേക്ക് പൂര്‍ണ്ണ അനുമതിയോടെ തുറന്നു കൊടുത്തു.