യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രം കള്ളനായിരുന്നു.പ്രത്യേകസാഹചര്യത്തില്‍ കള്ളന്‍ വേഷം ചെയ്യേണ്ടിവന്ന
നടന്‍ അനുഭവിക്കുന്ന അന്ത;സംഘര്‍ഷങ്ങളാണ് ആ സിനിമയുടെ കാതല്‍. അഭിനയത്തിനു പുറമെ സിനിമയുടെ ക്രിയേറ്റീവ് മേഖലയിലും കഴിവും പ്രാപ്തിയുമുള്ള ഉണ്ണികൃഷ്ണന്‍ കള്ളനല്ലാത്ത നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു മുന്നേറുവാന്‍ ശ്രമിക്കുകയാണ്. അപ്പോഴാണ് വീണ്ടും ഉണ്ണികൃഷ്ണനെത്തേടി ഒരു രാജകള്ളന്‍ കഥാപാത്രം വരുന്നത്.മാത്തപ്പന്‍ എന്ന
കള്ളന്‍.പ്രസ്തുത കള്ളന്‍ മോഷ്ടിക്കുന്നത് ഒരു ഭഗവതിയെയാണ്. അങ്ങിനെ ടൈപ് കാസ്റ്റ് ചെയ്യെപ്പട്ടു അഭിനയജീവിതം സങ്കീര്‍ണ്ണമാകുമെന്നു ഭയന്ന കള്ളന്‍ കഥാപാത്രം തന്നെ ഒരു നടന്റെ ജീവിതത്തിലെ വഴിത്തിരുവാകുന്ന കാഴ്ചയാണ് കള്ളനും ഭഗവതിയും എന്ന സിനിമയലൂടെ വിഷ്ണു ഉണ്ണികൃഷ്ണനെന്ന നടന്‍ കാണിച്ചുതരുന്നത്.
ഈസ്റ്റ് കോസ്റ്റ് വിജയന്റെ കള്ളനും ഭഗവതിയും തീയ്യറ്ററുകളില്‍ വിജയക്കുതിപ്പ് തുടങ്ങുമ്പോള്‍ ആശ്വസിക്കുവാന്‍ കഴിയുന്നത് വിജയനും,വിഷ്ണു ഉണ്ണികൃഷണനും മാത്രമല്ല നായികമാരായ
അനുശ്രീയും,ഭഗവതിയായി അഭിനയിച്ച മോക്ഷ എന്ന ബംഗാളി നായികക്കും മുഴുവന്‍ ടീമിനും അഭിമാനിക്കാവുന്ന വിജയമാണ് നേടിയെടുത്തിരിക്കുന്നത്..ദൈവീകസ്പര്‍ശമുള്ള കഥ സിനിമയാക്കുവാന്‍ കാണിച്ച
ധൈര്യമാണ് ഈസ്റ്റ്കോസ്റ്റ് വിജയനെന്ന കലാകാരന്റെ സംവിധാന സംരഭത്തെ വിജയതീരത്തടുപ്പിക്കുവാന്‍ നിമിത്തമായത്.കെവി അനില്‍ എഴുതിയ കഥ സിനിമയാക്കുവാന്‍ ആലോചിച്ചപ്പോള്‍ തന്നെ കഥാകൃത്തിന്റെ മനസ്സില്‍ കള്ളന്‍ മാത്തപ്പന്‍ വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു.എന്നാല്‍ മലയാളത്തിലെ പല സംവിധായകരും,നിര്‍മ്മിതാക്കളും തള്ളിക്കളഞ്ഞ പ്രോജക്ട് ഈസ്റ്റ്കോസ്റ്റ് വിജയന് കഥയും,കഥയിലെ നായകനായ വിഷ്ണു ഉണ്ണികൃഷ്ണനെയും ഒറ്റവരിയില്‍ തന്നെ സ്വീകാര്യമായിരുന്നു.ചിത്രത്തിലെ ഭഗവതിക്കായി മലയാളത്തിലെ മികച്ച താരസുന്ദരിമാരെ സംവിധായകന്‍ വിജയന്‍ സമീപിച്ചപ്പോള്‍ എല്ലാവരും വിമുഖത
കാട്ടിയെന്നു വിജയന്‍ പറഞ്ഞു.അങ്ങിനെയാണ് മലയാളികള്‍ക്കു പരിചിതമല്ലാത്ത സുന്ദരമുഖം തേടി ബംഗാളി നടിയായ മോക്ഷ സുന്ദരിയായ ഭഗവതിയായി മാറുന്നത്.
വിജയന്റെ കലാസൃഷ്ടികളില്‍ പ്രണയം എപ്പോഴും നിറഞ്ഞു നില്‍ക്കണമെന്ന് പൊതുവ പ്രണയാതുരനായ ഈസ്റ്റ്കോസ്റ്റ് വിജയനു നിര്‍ബന്ധമുണ്ട്.അത് കള്ളനും ഭഗവതിയിലും നിറഞ്ഞു നില്‍ക്കുന്നു.ക്രസ്തുമസ്സ് രാത്രിയില്‍ കള്ളന്‍ മാത്തപ്പന്റെ മുന്‍പില്‍ വന്നു പെടുന്ന സുന്ദരിയായ പെണ്ണിനെ പതിവില്‍ നിന്നും വ്യത്യസ്തമായി കള്ളന്‍ ഇടപഴകുന്നതും, പെരുമാറുന്നതും അവളുടെ ഹൃദയം മോഷ്ടിക്കുന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്.തണുപ്പുള്ള ക്രിസ്തുമസ്സ് രാത്രിയില്‍ ആരും കടന്നുവരാന്‍ മടിക്കുന്ന സെമിത്തേരിയില്‍ കള്ളന്‍ മാത്തപ്പനും സുന്ദരിയായ പ്രിയാമണിയും(അനുശ്രീ) തമ്മിലുള്ള കൊച്ചു
വര്‍ത്തമാനം സ്ത്രീ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.ഇതൊരു ഈസ്റ്റ്കോസ്റ്റ് വിജയന്‍ ടച്ചാണ്.സാധാരണയുള്ള വര്‍ത്തമാനത്തില്‍ വീണുപോകുന്ന പ്രിയാമണിയുടെ മനസ്സില്‍ പ്രണയം
മൊട്ടിട്ടു.ഇതുപോലെ തന്നെയാണ് വിഗ്രഹം കവര്‍ന്ന കള്ളനുമുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന ദേവിയുമായുള്ള സംഭാഷണ സീനുകളും.അവിടെ ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹം മാത്രമാണ് കള്ളന്‍ മാത്തപ്പന്‍
പ്രകടിപ്പിക്കുന്നത്.സ്ത്രീകളോടുള്ള പ്രണയവും,സ്നേഹവും എങ്ങിനെവേണമെന്ന് കള്ളന്‍ മാത്തപ്പനിലൂടെ ഈസ്റ്റ്കോസ്റ്റ് വിജയന്‍ കള്ളനും ഭഗവതിയിലും വരച്ചുകാട്ടുന്നു. കള്ളന്‍ മാത്തപ്പന്‍ വെറും കള്ളനല്ല പ്രണയിക്കുന്ന കള്ളന്‍.ദേവിയുടെ മനസ്സും,പ്രിയാമണിയുടെ മനസ്സും മാത്തപ്പന്‍ കട്ടെടുത്തു.
സിനിമയുടെ അപാരമായ മേക്കിംഗിലോ,അതു സംബന്ധിച്ച ഇഴപിരിച്ചുള്ള വ്യാഖ്യാനങ്ങളിലേക്കൊന്നും പോകേണ്ട കാര്യമില്ല.ക്രിസ്തമസ്സ് രാത്രിയില്‍ കണ്ട സുന്ദരിയായ യുവതിയോട് യാത്ര പറഞ്ഞ്് കള്ളന്‍ മാത്തപ്പന്‍ പുഴ നീന്തി അക്കരെയുള്ള ദേവീവിഗ്രഹത്തിനെതേടിപ്പോകുന്ന നിമിഷം മുതല്‍ പ്രേക്ഷകന്‍ എല്ലാം മറന്ന്് സിനിമയില്‍ ലയിക്കുന്നു…അതായത് പ്രേക്ഷകന്‍ സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ട്രാക്കില്‍ സഞ്ചരിക്കുന്നു.ഇവിടെ പ്രസക്തമായ ഒരു കാര്യമുള്ളത് സംവിധായകന്‍ എന്ന നിലയില്‍ തന്റെ മൂന്നാമത്തെ ചിത്രത്തിലെത്തുമ്പോള്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്റെ കാലഘട്ടത്തിലുള്ള മികച്ച കോമേഴ്സ്യല്‍ സംവിധായകരുടെ നിലയിലേക്ക് എത്തിപ്പെടുന്നു.ഒപ്പം തന്നെ ന്യൂജെന്‍ സിനിമകളുടെ തള്ളിക്കയറ്റത്തില്‍ പഴയ സംവിധായകര്‍ നിലയുറപ്പിക്കുവാന്‍ പെടാപ്പാട് പെടുമ്പോള്‍ കള്ളനും ഭഗവതിയുടെയും വിജയം ഈ പ്രായത്തില്‍ അദ്ദേഹത്തിനു സമ്മാനിക്കുന്നത് ഇരട്ടിമധുരമാണ് ആദ്യകാലത്ത് സ്റ്റേജ് ഷോകളുടെ സംവിധായകന്‍,പിന്നീട് മലയാളികളെയാകമാനം പ്രണയത്തില്‍ ആഴ്ത്തിയ പ്രണയഗാനങ്ങളുടെ രചയിതാവ്,തന്റെ പ്രശസ്തമായ
പ്രണയഗാനങ്ങളുടെ ദൃശ്്യാവിഷ്‌ക്കാരകന്‍ തുടങ്ങി കൈവെച്ച മേഖലകളിലൊക്കെ മുദ്ര പതിപ്പിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്ത ഈസ്റ്റ്കോസ്റ്റ് വിജയന്റെ ഇപ്പോഴത്തെ ചലച്ചിത്ര വിജയം സമ്പൂര്‍ണ്ണമായ കലാവിജയത്തിലേക്കാണ് അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത്.