പി സ്റ്റെല്ലസ്
കൊച്ചി : മധ്യ കേരളത്തില്‍ കാലവര്‍ഷം ശക്തം. എറണാകുളം തീരപ്രദേശമായ കണ്ണമാലിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 15 വീടുകള്‍ തകര്‍ന്നടിയുകയും 100-ഓളം വീടുകള്‍ കടല്‍ ഭീഷണി നേരുടുകയാണ്.
രാവിലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ എറണാകുളം ജില്ലയിലെ വിവിധ നഗരങ്ങളില്‍ വെള്ളക്കെട്ടിനും, ഗതാഗത തടസത്തിനും വഴിയൊരുക്കി. റോഡിലെ കുഴികള്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. തീരമേഖലകളില്‍ ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് കണ്ണമാലിയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. 10 – ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കല്ല് തെറിച്ചുവീണ് ഒരു വാഹനത്തിന്റെ ചില്ല് പൊട്ടി. ആലപ്പുഴ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് പുറക്കാട് നാല് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.കണ്ണമാലിയില്‍ കടല്‍ ക്ഷോഭം പ്രതിരോധിക്കാന്‍ സംരക്ഷണഭിത്തി വേണമെന്ന് തിങ്കളാഴ്ച റോഡ് ഉപരോധിച്ചിട്ടും ഫലമുണ്ടായിട്ടില്ല.