HomeCINEMAഉണ്ണി മുകുന്ദന്‍ ഗന്ധര്‍വ്വനാകുമ്പോല്‍…താരപദവിയിലെ ദേവസ്പര്‍ശം

ഉണ്ണി മുകുന്ദന്‍ ഗന്ധര്‍വ്വനാകുമ്പോല്‍…താരപദവിയിലെ ദേവസ്പര്‍ശം

ഗന്ധര്‍വ്വന്‍ ഒരു സങ്കല്‍പ്പമാണ്.അതുകൊണ്ടു തന്നെ സിനിമയില്‍ ഗന്ധര്‍വ്വസ്പര്‍ശം മുന്‍പും ഉണ്ടായിട്ടുണ്ട്.നമ്മുടെ പ്രിയ നടന്‍ ഉണ്ണി മുകുന്ദന്‍ യഥാര്‍ത്ഥ ഗന്ധര്‍വ്വനായി പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുവാന്‍ കഠിന പരിശ്രമങ്ങളാണ് നടത്തുന്നത്.താരം ഇതിനോടകം തന്നെ തന്റെ ശരീര ഭാരം പത്തു പതിനഞ്ചു കിലോയോളം കുറച്ചിരിക്കുന്നു.ഇപ്പോള്‍ ശരീരഭാരം എണ്‍പത്തിരണ്ടു കിലോയാണ്.ഇനിയും നാലഞ്ചു കിലോ കുറക്കുമെന്ന്് ഉണ്ണീ മുകുന്ദന്‍ പറഞ്ഞു.മുടി നീട്ടി വളര്‍ത്തി മനോഹരമായ താടിയില്‍ സൗമ്യനായി സംസാരിക്കുന്ന ഉണ്ണീമുകുന്ദന്് സ്വതവേ ഒരു ദൈവീക സ്പര്‍ശം ആരാധകര്‍ കല്പിച്ചു നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം സുഹൃത്തും സംവിധായകനുമായ വിഷ്ണു മോഹന്റെ വിവാഹ നിശ്ചയത്തിന് സന്നിഹിതനായ ഉണ്ണി മുകുന്ദനെ കണ്ടു. ഉണ്ണിയുടെ മുഖത്ത് ചിരിവന്നു പൊട്ടി വിടരുമ്പോള്‍ പൂവ് വിരിഞ്ഞു വിലസുന്നതു പോലെ. ആരാധകര്‍ അടുത്തുവന്നു എന്തോ ചെവിയില്‍ മന്ത്രിച്ചു സ്നേഹവും വിനയവും കലര്‍ന്ന ഭാവത്തില്‍ താരത്തോടു ചേര്‍ന്നു നില്‍ക്കുന്നു.ചിത്രങ്ങളെടുക്കുന്നു.അവരോടൊക്ക ഓരു സൗമ്യതയും ഊഷ്മളമായ സൗഹൃദവുമായി താരവും. .മാളികപ്പുറത്തിന്റെ അത്ഭുതകരമായ വിജയത്തിനു ശേഷം
ആരാധകരുടെ സമീപനത്തില്‍ താര സ്നേഹത്തിനൊപ്പം ആരാധനയും
വന്നിരിക്കുന്നു.മേപ്പടിയാനിലെ ജയകൃഷ്ണനെ മലയാളി പ്രേക്ഷകര്‍
ഏറ്റെടുത്തപ്പോള്‍ കൈവന്ന താരമൂല്യം ഉണ്ണീ മുകുന്ദന്‍ പൊന്നുപോലെ കാത്തു
സൂക്ഷിച്ചു.ഇപ്പോഴിതാ..താരമൂല്യത്തോടൊപ്പം ഒരു ദേവസ്പര്‍ശം കൂടി ഈ താരത്തിനു കൈവന്നിരിക്കുന്നു.ഇതു തന്നെയാണ് തന്റെ പുതിയ ചിത്രത്തില്‍ ഗന്ധര്‍വ്വനാകാനുള്ള തന്റെ സ്വപ്നത്തിനു കരുത്തു പകരുന്നതും. ഉണ്ണി മുകുന്ദന്‍ പറഞ്ഞു, എനിക്ക്
ഗന്ധര്‍വ്വനായി അഭിനയിക്കണമെന്ന ആഗ്രഹം മുമ്പേ മനസ്സില്‍ ഉണ്ടായിരുന്നു.
ഇപ്പോല്‍ യാഥാര്‍ത്ഥ്യമായി എന്നു മാത്രം.ഈ സിനിമയില്‍ ഗന്ധര്‍വ്വന്റെ
സ്വര്‍ഗ്ഗലോകവും ആവിഷ്‌ക്കരിക്കപ്പെടുന്നു.പഴയകാലത്തു കണ്ടുപോയ
ഗന്ധര്‍വ്വ സങ്കല്‍പ്പം തന്നെയാണ് പ്രചോദനം.ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദാണ്.നൂറിലധികം ദിവസങ്ങളാണ് ചിത്രീകരണത്തിനായി മാറ്റി വെച്ചിരിക്കുന്നത്. തിരക്കഥയിലുള്‍പ്പടെ പൂര്‍ണ്ണമായ ഇന്‍വോള്‍മെന്റാണ് ചിത്രത്തിനായി ഉണ്ണി മുകുന്ദന്‍ പുലര്‍ത്തുന്നത്. പത്മരാജന്റെ .ഞാന്‍ ഗന്ധര്‍വ്വന്‍ റിലീസ് ആയിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു.അന്നത്തെ സിനിമയും സാങ്കേതികത്വവും എല്ലാം മാറിയിരിക്കുന്നു.ടെക്നോളജിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ഉണ്ണീ മുകുന്ദന്റെ ഗന്ധര്‍വ്വന്് ഒരുപാട് ഗുണം ചെയ്യും.

അന്ന് മഹാഭാരതത്തിലെ ശ്രീകൃഷ്ണനെ അവതരിപ്പിച്ച ഇമേജുമായാണ് നിതീഷ് ഭരദ്വാജ് പത്മരാജന്റെ ഗന്ധര്‍വ്വനെ
അവതരിപ്പിക്കുവാന്‍ കേരളത്തിലെത്തിയത്.ഗന്ധര്‍വ്വന്റെ മായികലോകം
സൃഷ്ടിക്കുവാന്‍ കലാസംവിധായകനായ രാജീവ് അഞ്ചലും പത്മരാജനും ഏറെ
പണിപ്പെട്ടു.ഗന്ധര്‍വ്വന്‍ മറയുമ്പോള്‍ മിന്നാമിനുങ്ങകളുടെ കൂട്ടത്തെ
സൃഷ്ടിക്കുവാന്‍ നൂലില്‍ കൊരുത്ത കുഞ്ഞു ലൈറ്റുകള്‍ കൊണ്ട് രാജീവ്
അഞ്ചല്‍ നടത്തിയശ്രമം അന്ന് ഗന്ധര്‍വ്വന്റെ ലൊക്കേഷനില്‍ വെള്ളിനക്ഷത്രം വാരികയ്ക്കു വേണ്ടി റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെന്നപ്പോള്‍ കണ്ടതാണ്.
അന്നത്തെ സാങ്കേതികത്വത്തിന്റെ കുറവുകള്‍ പത്മരാജന്റെ ചിന്തകള്‍ക്ക്
പരിമിതി ആയിട്ടുണ്ടാവണം. മലയാള സിനമാ പാരമ്പര്യമുള്ള തൃശൂരിലെ പ്രശസ്തമായ തവാട്ടില്‍ വെച്ച് സംവിധായകനായ പത്മരാജന്‍
വെള്ളിനക്ഷത്രത്തിനു വേണ്ടി സംസാരിച്ചു.റിബോക്കിന്റെ ക്യാന്‍വാസും നീല ജീന്‍സും,ഇന്‍സെര്‍ട് ചെയ്ത ഫുള്‍ സ്ലീവ് ഷര്‍ട്ടും പത്മരാജന്‍ സ്റ്റെല്‍ തൊപ്പിയും വെച്ചു നിന്ന സംവിധായകനായ പത്മരാജന്‍
പറഞ്ഞു.മനുഷ്യജീവിതത്തിന്റെ നിരവധി കഥകള്‍ ഞാന്‍ പറഞ്ഞു
കഴിഞ്ഞു.പെണ്ണിന്റെ,പ്രണയത്തിന്റെ, ചോരവീണമണ്ണിന്റെയും,മനുഷ്യന്റെയും,പ്രതികാരത്തിന്റെയും കഥകള്‍.ഇത്
ഗന്ധര്‍വ്വന്റെ കഥയാണ് മനുഷ്യനെ പ്രണയിച്ച ഗന്ധര്‍വ്വന്റെ കഥ.ആ
മുഖത്തേക്കു നോക്കിയിരുന്നു.ആദ്യമായി സിനിമാ ലൊക്കേഷനില്‍ ചെല്ലുന്ന
പത്രക്കാരെനെന്ന വ്യത്യാസമൊന്നുമില്ലാതെയാണ് പത്മരാജന്‍ സംസാരിച്ചത്.ഒരു പക്ഷേ കൗമുദിയില്‍ നിന്നാണെന്ന പരിഗണന കൊണ്ടാവാം എന്നോട് സംസാരിച്ചത്.പിന്നീട് നാഗര്‍കോവിലിലെ മുട്ടം കടല്‍ തീരത്തെ ചിത്രീകരണത്തിനും പോയിരുന്നു.പത്മരാജന്‍ സൃഷ്ടിച്ച ഗന്ധര്‍വ്വന്‍ ചരിത്രമായി.

പറഞ്ഞുവന്നത് ഉണ്ണീ മുകുന്ദന്റെ പുതിയചിത്രമായ
ഗന്ധര്‍വ്വന്‍ ജൂനിയറിനെക്കുറിച്ചും പുതിയ പ്രോജക്ടുകളെ കുറിച്ചും ആണ്.
മേപ്പടിയാനിലൂടെ ആര്‍ജ്ജിച്ച സാധാരണത്വവും
താരപദവിയും,മാളികപ്പുറത്തില്‍ കൈവന്ന ദേവസ്പര്‍ശവും ഉണ്ണീ മുകുന്ദനെന്ന താരത്തിന് ഗന്ധര്‍വ്വന്‍ അഭിനയിക്കുമ്പോല്‍ ഗുണം ചെയ്യും.പുതിയ തലമുറ സംവിധായകനും എഴുത്തുകാരനുമാണ് ചിത്രത്തിന്റെ അണിയറയില്‍ അവര്‍ നേരിടുന്ന
വെല്ലുവിളി ഒരളവുവരെ കുറക്കുവാനും ഇതുകൊണ്ട് സാധിക്കും.ഗന്ധര്‍വ്വനു ശേഷം വലിയ പ്രോജക്ടുകള്‍ വരുന്നെങ്കിലും ചെറിയ ചിത്രങ്ങള്‍ക്കു തന്നെയാണ് പരിഗണനയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.മേപ്പടിയാന്‍ സംവിധാനം ചെയ്ത വിഷ്ണു മോഹന്റെ പുതിയ ചിത്രത്തിലെ നായകന്‍ ഉണ്ണി മുകുന്ദനാണ്. നേരത്തെ
ഇവര്‍ അനൗണ്‍സ് ചെയ്ത രാഷ്ട്രീയ പശ്ചാത്തലമുള്ള പാപ്പ എന്ന സിനിമ
ഉപേക്ഷിച്ചു.പകരം മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ അതിഭാവുകത്വം തെല്ലുമില്ലാത്ത സാധരണക്കാരനായ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദനായി വിഷ്ണു മോഹന്‍ ഒരുക്കുന്നത്.മലയാളത്തിലും തെലുങ്കിലുമൊക്ക പ്രമുഖമായ
ചിത്രങ്ങളുടെ എഡിറ്ററായ ഷമീര്‍ മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ണീ മുകുന്ദന്റെ മറ്രൊരു പ്രോജക്ട്.വലിയ ക്യാന്‍വാസിലൊരുങ്ങുന്ന ചിത്രത്തിന് പാന്‍ ഇന്ത്യന്‍ മുഖമുണ്ട്. അതിനുശേഷം തെലുങ്ക് ചിത്രത്തിലും ഉണ്ണി മുകുന്ദന്‍ അഭിനയിക്കും.

.പിന്‍ബലങ്ങളൊന്നുമില്ലാതെ ശരാശരി മലയാളിക്കു തൃപ്തമാകുന്ന ആകാരസൗഷ്ടവവും,കഥാപാത്രമായി ബിഹേവ് ചെയ്യുന്ന അഭിനയശൈലിയും സ്വായത്തമാക്കിയ ഉണ്ണി മുകുന്ദന് മലയാള ചിത്രങ്ങളില്‍ കേന്ദ്രീകരിച്ചു നിന്നു കൊണ്ടുള്ള മുന്നേറ്റമാണ് ആഗ്രഹിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments