
സുനിത ഒലീവിയ.
നോട്ടിക്കല്‍ടൈംസ് കേരള.
സ്ത്രീകള്‍ക്കാണോ പുരുഷന്മാര്‍ക്ക് ആണോ സെക്സിനോട് കൂടുതല്‍ താല്പര്യം ?
എന്നാല്‍ കൂടുതല്‍ എന്നതിലല്ല എങ്ങനെ എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. എന്ത് കാര്യത്തിനും രണ്ടുവശമുണ്ട്. സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് 45 വയസ്സ് കഴിഞ്ഞു സെക്സിനോട് താല്പര്യം എന്ന് പറയപ്പെടുന്നത് ??? എത്രത്തോളം ശരിയാണെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.... ചില സ്ത്രീകളുടെ അനുഭവമാണ് ഇവിടെ കുറിക്കുന്നത്.ചിലര്‍ അത് സമൂഹത്തിന് അനുഭവത്തില്‍ കൂടി കാണിച്ചു കൊടുക്കുന്നു..... 45 വയസ്സ് അല്ലെങ്കില്‍ 45 മുകളിലുള്ള സ്ത്രീകള്‍, തങ്ങളില്‍ നിന്നും വളരെ പ്രായം കുറഞ്ഞ പുരുഷന്മാരുമായി ഒളിച്ചോടി എന്നൊക്കെ നമ്മള്‍ നിത്യം പത്രത്തില്‍ കേള്‍ക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ഓടി പോകുന്നത് എന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ???? കാരണം ഒരു സ്ത്രീ 20 വയസ്സ് ഏറിയാല്‍ 22,23 വയസിനകം കല്യാണം കഴിഞ്ഞ് ഒരു കുടുംബത്തിലേക്ക് കാലുകുത്തുമ്പോള്‍ തുടങ്ങും...

അവളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ , ഭര്‍ത്താവിനെയും വീട്ടുകാരുടെയും,’ കീ ‘ കൊടുത്താല്‍ തുള്ളുന്ന ഒരു പാവയായി മാറുന്നു . കൂടെ ജീവിക്കുന്ന ഭര്‍ത്താവ് കിടക്കറയില്‍ നല്ലതുപോലെ സെക്സ് ആസ്വദിക്കുമ്പോള്‍ ….എന്നാല്‍ കൂടെ തുണയായി ഇണയായി നില്‍ക്കുന്ന സ്ത്രീക്ക് ‘(എല്ലാവരും അങ്ങനെ അല്ല’) ചില സ്ത്രീകളുടെ കാര്യമാണ് ഞാന്‍ ഇവിടെ പ്രതിപാദിക്കുന്നത് . കല്യാണം കഴിഞ്ഞാല്‍ അടുത്തതായി പ്രഗ്നന്‍സി, കുട്ടികളെ വളര്‍ത്തല്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഉണ്ടെങ്കില്‍, അവരുടെയും കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും കഴിഞ്ഞു വേണം ..
ഒരു സ്ത്രീക്ക് എപ്പോഴാണ് സമാധാനമായി ഭര്‍ത്താവുമൊത്ത് സൈ്വരമായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടാന്‍ സമയം കിട്ടുക ??? കിടക്കറ എപ്പോഴും, ഭര്‍ത്താവിന് വേണ്ടിയുള്ള കടമ നിര്‍വഹിക്കുന്ന വേദി മാത്രമായി മാറും. അവിടെ പ്രണയം നഷ്ട്ടമായി. ഒരുവിധം കുടുംബഭാരം എല്ലാം ചുമലില്‍ നിന്ന് ഇറക്കിവെച്ച് കഴിയുമ്പോള്‍ ഏകദേശം 40,45 വയസ്സ് ആകും അപ്പോള്‍ ഭര്‍ത്താവ് രോഗി ആയീ മാറും . അടുത്തതായി ഭര്‍ത്താവിനെ ശുശ്രൂഷിക്കല്‍ ആണ് …ഒരു ഭാര്യയുടെ കടമ.
1) ചെറുപ്പത്തില്‍ ആഗ്രഹങ്ങളെ അടിച്ചൊതുക്കി കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം മറന്ന് ജീവിച്ച സ്ത്രീക്ക് .. പിന്നീട് എപ്പോഴോഅവരുടെ മനസ്സിന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങള്‍ക്കു ചൂട് പിടിക്കുന്നത് ഈ പ്രായത്തിലൊകുന്നത് സ്വാഭാവികം. .അതുകൊണ്ടാണ് ആ പ്രായത്തിലുള്ള സ്ത്രീകള്‍ പരിചയമുള്ളവരും കുടുംബത്തിലുള്ളവരും സ്നേഹം വെച്ച് നീട്ടുമ്പോള്‍ അവര്‍ അറിയാതെ തന്നെ അവരുടേ വലയില്‍ വീഴുന്നത് .തുടക്കത്തില്‍ തോന്നുന്ന ഇഷ്ടം കാലക്രമേണ ഭ്രാന്തമായ ഏതിനോ വേണ്ടിയുള്ള ആവേശമായി മാറുന്നു . ജീവിതത്തില്‍ ഇന്നേവരെ കിട്ടാത്ത സുഖവും സന്തോഷവും ആ വ്യക്തികളില്‍ നിന്ന് കിട്ടുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ആ പുരുഷനോട് ഒത്തു ജീവിക്കാന്‍ നാടും വീടും ഉപേക്ഷിച്ചു അവരുടെ സന്തോഷത്തിനുവേണ്ടി പുറപ്പെടുന്നു. പൊതുവേ സ്ത്രീകള്‍ക്ക് കൂടുതല്‍ ആഗ്രഹിക്കുന്നത് മെച്യൂരിറ്റി സെക്സിനോടാണ്.
2) സ്ത്രീയുടെ ശരീരഘടന കണ്ട് ചില പുരുഷന്മാര്‍ അവരെ സെക്സിന് അനുയോജ്യരാണെന്നു വിലയിരുത്തുന്നു:: എന്ത് കൊണ്ട്???
ഇതു തെറ്റായ ചിന്താഗതിയാണ് കാരണം അവരുടെ ശാരീരിക ഷേപ്പ് അല്ല, സെക്സിന്റെ മാനദണ്ഡം.മറിച്ചു ‘മനസ്സാണ്’ ഇവിടെ മുഖ്യ ഘടകം .ശരീരത്തിന് ഷേപ്പ് ഇല്ലാത്ത എത്രയോ സ്ത്രീകള്‍ സെക്സില്‍ ആഗ്രഗണ്യകള്‍ ആണെന്ന് നിങ്ങള്‍ക്കു അറിയാമോ???. ഏകയായി ജീവിക്കുന്ന സ്ത്രീകള്‍ അവരുടെ ശാരീരിക ഷേപ്പ് നിലനിര്‍ത്താന്‍ എക്സര്‍സൈസ് എടുത്തു ജിമ്മില്‍ പോയി ഷേപ്പ് നിലനിര്‍ത്തും.,, നല്ല ഡ്രസ് ധരിച്ച്, നല്ല രീതിയില്‍ നടക്കുന്നത് കാണുമ്പോള്‍ ,മറ്റുള്ളവരെ കാണിക്കാന്‍ അല്ലെങ്കില്‍ പ്രദര്‍ശന തല്പരകളായി സമൂഹത്തില്‍ വ്യാപരിക്കുമ്പോള്‍ ഇവരൊക്കെ… ആരുടെ കൂടെയൊക്കെയോ പോകാന്‍…. എന്ന തോന്നലുകളാണ് മിക്ക പുരുഷന്‍മാര്‍ക്കും ഉള്ളത്.
ഈ ചിന്താഗതിയുള്ള ആള്‍ക്കാര്‍ ആണ് നമുക്ക് ചുറ്റുമുള്ളത്. ഇവര്‍ മാനസിക വൈകല്യം ഉള്ളവര്‍ ആണ്.ഇക്കൂട്ടര്‍ മര്യദയായി ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് ഇങ്ങനെയുള്ള കഥകള്‍ പറഞ്ഞു നടക്കും.യഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലത്ത കഥകള്‍.ഇക്കൂട്ടരിലധികവും ഞെരമ്പുരോഗീകളാണ്. നമ്മുടെ മലയാളികള്‍ക്ക് മാത്രമേ ഉള്ളൂ ഇങ്ങനെയുള്ള തോന്നലുകള്‍ .കേരളം വിട്ടു പുറത്തു പോയാല്‍ ഇങ്ങനെയുള്ള തോന്നലുകള്‍ ആണുങ്ങള്‍ക്ക് വളരെ വിരളമാണ്..

3)യൗവനം നിലനിര്‍ത്താന്‍ സെക്സ് ഒരു അനിവാര്യ ഘടകം ആണോ ?
ഒരു പരിധിവരെ ശരിയാണ്.എന്നാല്‍ അത് അപൂര്‍ണ്ണമാണ്. കാമുകി കാമുകന്മാര്‍ കൂടുന്നത് കൊണ്ടന്നോ???ഒരു സിംഗിള്‍ പാര്‍ട്ണര്‍ ആയ ഭര്‍ത്താവായാലും കാമുകനായാലും, ഭാര്യ ആയാലും, കാമുകി, ആയാലും രണ്ടുപേരും ആസ്വദിച്ച് സെക്സ് ചെയ്യുമ്പോഴാണ് ശരീരത്തിലെ എല്ലാ മേഖലകളിലും ബ്ലഡ് സര്‍ക്കുലേഷന്‍ നല്ല രീതിയില്‍ ഫ്ളോ ചെയ്യും. അതില്‍ കിട്ടുന്ന മന സന്തോഷ മാണ് ഒരു പരിധിവരെ നമ്മളെ ചെറുപ്പം ആയി നിലനിര്‍ത്താന്‍ സഹായിക്കുന്നത്. (മനസും ശരീരവും ഒരേ തലത്തില്‍ യാത്ര ചെയ്യുന്നത് കൊണ്ട് മാത്രമാണ്) അങ്ങനെ സാധിക്കുന്നത്. അമിതമായി സെക്സ് ചെയ്യുന്നവരുടെ ഇടയിലും, ശരീരം കൊണ്ടും മനസ്സുകൊണ്ടും പ്രായാധിക്യത്തിലെക് എത്തുന്നവര്‍ ഉണ്ട്.അതായത് പരപുരുഷ സ്ത്രീ ബന്ധം, അതിലൂടെ ഭ്രാന്തമായ ആവേശത്തോടുകൂടി ചെയ്യുന്ന സെക്സില്‍ പോസിറ്റീവ് എനര്‍ജിക്ക് പകരം നമ്മളുടെ ബോഡിയിലെ നെഗറ്റീവ് എനര്‍ജി ആയിരിക്കും ഉണ്ടാകുന്നത്. അതുപോലെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങളും ഇത്തരത്തില്‍ ദോഷംകരമായി ഭവിക്കുന്ന കാര്യങ്ങള്‍ ആണ്.
അതുകൊണ്ടാണ് സെക്സ് ആസ്വദിച്ച് ചെയ്യേണ്ടുന്ന ഒരു പ്രക്രിയ ആണെന്ന് പറയുന്നത്. നമ്മുടെ ശരീരത്തിന് വേണ്ടുന്ന ഒരു എനര്‍ജി ടോണ്‍ അണ്. നമ്മള്‍ക്ക് അതില്‍ നിന്ന് കിട്ടുന്നത്. അല്ലാതെ ചിലരുടെ ബന്ധപ്പെടല്‍, അത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ ചാടി കയറുന്നത് പോലെയാണ്.
അത് ഗുണത്തേക്കാളേറെ ദോഷകരമാകും. ചില മാറാരോഗങ്ങള്‍ക്ക് സെക്സ് തെറാപ്പി വളരെ പ്രയോജനകരമാണ്. മാനസിക പിരിമുറക്കം, അതുമൂലം ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ ഇവയ്ക്കൊരു പരിഹാരമാണ്.
4)സ്വയംഭോഗം ചെയ്യുന്നത് നല്ലതാണോ???
ഒരു സര്‍വ്വേ കോളേജ് സ്റ്റുഡന്‍സ് ,ടീനേജ് , മുതിര്‍ന്നകുട്ടികള്‍, അവരോടു ചോദിച്ചപ്പോള്‍,അവരുടെ
മുഖത്ത് ഒരു ചമ്മലോ നാണമോ ഇല്ലാതെ വളരെ വ്യക്തതയോടെ ഈ സബ്ജക്റ്റിനെ കുറിച്ച് ചോദിച്ച തിന്നെല്ലാം മറുപടി തന്നു,കാരണം അവര്‍ക്ക് അവരുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍,ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും നല്ലതുപോലെ അറിയാം, അവര്‍ വളരെ ലാഘവത്തോടെ കൂടിയാണ് സംസാരിച്ചത്. സ്വയംഭോഗം ആവശ്യമാണ്, സ്വയം ഭോഗം ചെയ്യുക വഴി, ലൈംഗിക സംതൃപ്തി കൈവരിക്കാന്‍ കഴിയും, അത് പോലെ തെറ്റായ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാതെ അവനവനില്‍ ഒതുങ്ങി ലൈംഗിക ശമനം കൈവരിക്കാനും ഇതു കൊണ്ട് സാധിക്കുന്നു .
ശരീരത്തിന്റെ ഒരു ആവശ്യകതയാണ്.
ശരീരത്തിലെ ഈ പ്രക്രിയയ്ക്ക് പ്രായം ഒരു തടസ്സമല്ല.
എന്നാല്‍ പ്രായം ഉള്ള ഒരു സ്ത്രീയോട് ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍, അവര്‍ക്ക് തുറന്നു പറയാന്‍ നാണക്കേട്,അവര് പറയാന്‍ അറയ്ക്കുന്നു കാരണം എന്തോ തെറ്റാണ് പറയുന്നത് എന്നുള്ള തോന്നല്‍അവര്‍ക്ക്, ഇങ്ങനെയുള്ള സംഭാഷണം കേള്‍ക്കുന്നതില്‍ താല്പര്യം ഇല്ല എന്ന് മനസ്സിലായി . ഇന്നും സെക്സ് പാപമായി കരുതുന്ന എത്രയോ ആള്‍ക്കാര്‍ സമൂഹത്തില്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ??അപ്പോള്‍ തന്നെ നമ്മള്‍ക്ക് മനസ്സിലാക്കാം, ജനറേഷന്‍ ഗ്യാപ്പ് എത്രത്തോളം ഉണ്ടെന്ന് . അവരുടെ മനസ്സിന്റെ സന്തോഷമാണ് ‘അത്,പുറത്തു പോയി ചെയ്യാന്‍ പറ്റുമോ’ എന്നാണ് അവരുടെ ചോദ്യം ??? നമ്മുടെ ശരീരത്തിനും,മനസ്സിനും സന്തോഷം തരുന്ന പ്രക്രിയ ആണ് ,
പക്ഷേ സെക്സ് എന്ന പ്രക്രിയ അത് സ്വയം ഭോഗം ആണെങ്കിലും ലൈംഗിക ബന്ധം ആണെങ്കിലും അതുകൊണ്ട് മനസ്സിനും ശരീരത്തിനും ലഭ്യമാവുന്ന സംതൃപ്തി അവര്‍ണ്ണനീയം ആണ് .
മനസിന്റയും ശരീരത്തിന്റയും ഒത്തുകൂടിയുള്ള സെക്സ് ലോകത്തു ഇന്നുവരെ കണ്ടുപിടിക്കപെട്ടിട്ടുള്ള സുഖങ്ങളില്‍ പരമോന്നത ആണ്..
(അന്തര്‍ദ്ദേശീയ മനുഷ്യവകാശ സംരക്ഷണസമിതിയുടെ സംസ്ഥാന വനിതാവിഭാഗം സെക്രട്ടറിയാണ് ലേഖിക.)