സോമവിചാരം.
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരിയെ മാനസീകമായി പീഡിപ്പിച്ച പിങ്കു പോലീസുകാരിക്ക് ജനങ്ങളോട് എങ്ങിനെ പെരുമാറണമെന്ന് പരിശീലനം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ കല്‍പ്പന.ഇതു കേട്ടാല്‍ തോന്നും കേരളത്തിലെ പോലീസിന് പരിശീലനമൊന്നും കിട്ടുന്നില്ലന്നാണ്്.പോലീസ് അക്കാദമി,പോലീസ് ട്രെയിനിംഗ കോളേജ്.തുടങ്ങി കാക്കത്തൊള്ളായിരം പരിശീലനസ്ഥാപനങ്ങള്‍ കേരളാപോലീസിനുണ്ട്.അവയില്‍ ദ്രോണാചാര്യ പുരസ്‌കാരത്തിനു സര്‍വഥാ യോഗ്യന്‍മാരായ ഒരുപാടു ഗുരുവര്യന്‍മാരുമുണ്ട്.ഇവരൊന്നും വിചാരിച്ചാല്‍ നല്‍കാന്‍ പറ്റാത്ത പരിശീലനം ഇനി എങ്ങിനെ നല്‍കാനാവും.കോടതിക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍ പോലീസുകാരുടെ പരിശീലനച്ചുമതല ജൂഡീഷ്യല്‍ അക്കാദമി ഏറ്റെടുക്കണം.ആ അക്കാദമി വിചാരിച്ചാലേ നമ്മുടെ പോലീസുകാര്‍ രക്ഷപ്പെടാനുള്ള വിദൂര സാധ്യതയെങ്കിലും മനതാരിലും അകതാരിലും കാണുന്നുള്ളു.
പിന്നെ എട്ടു വയസ്സുകാരി കുട്ടിക്ക്് ഒന്നരലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്നും ഇരുപത്തയ്യായിരം കോടതി ചിലവ് നല്‍കണമെന്നുമുള്ള ഉത്തരവിനെക്കുറിച്ച് ‘കഠിനൗഠിനൗ’ എന്നല്ലാതെ ഒന്നും പറയാനില്ല.ഇനിയും പോലീസുകാരും..കാരികളും ഇതിലപ്പുറവും ചെയ്യും.അതിന്റെയെല്ലാം മുടക്കു കാശ് സര്‍ക്കാര്‍ഖജനാവില്‍ നിന്നും ഈടാക്കാന്‍ തുടങ്ങിയാല്‍ സര്‍ക്കാര്‍ കൂടുതല്‍ മസാലബോണ്ട് ഇറക്കേണ്ടിവരും.ബോണ്ടായാണെങ്കില്‍ ഖജനാവിലേക്കു ചില്ലറ തുട്ടു കിട്ടും.ബോണ്ട് ആണെങ്കില്‍ പലിശ കൊടുത്തു മുടിയും.സര്‍ക്കാരിനു കാശില്ലാത്തതല്ല പ്രശ്‌നം.അവര്‍ അതു സുപ്രീം കോടതിയിലെ കൊമ്പത്തെ വക്കീലന്‍മാര്‍ക്കേ കൊടുക്കു.കാരണം അവരെ സര്‍ക്കാരിന് ആവിശ്യമുണ്ട്.ആവിശ്യം വന്നാല്‍ അവര്‍ കൊച്ചിയിലും പറന്നിറങ്ങും.ആറ്റിങ്ങലിലെ കുട്ടിയെക്കൊണ്ട് സര്‍ക്കാരിന് അങ്ങിനെയൊരു അത്യാവിശ്യവും സാധിക്കാനില്ല.അതിനാല്‍ കുട്ടി ഔട്ട്.ഇതിനാണ് ആളുവില,കല്ലുവില യെന്ന് പച്ചമലയാള പ്രസ്ഥാനക്കാര്‍ പറയുന്നത്. ഇനി ഈ വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിലും സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കാന്‍ കോടികള്‍ മുടക്കിയെന്നിരിക്കും.ഏതു സര്‍ക്കാരിനായാലും അഭിമാനമാണു വലുത്.അല്ലാതെ ആറ്റിങ്ങല്‍ കുട്ടിയുടെ മനോവ്യഥയല്ല.
സത്യത്തില്‍ തുടര്‍പരിശീലനം നല്‍കേണ്ടത് പിങ്ക് പോലീസുകാരിക്കല്ല.സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഏമാന്‍മാര്‍ക്കാണ്.നഷ്ടപരിഹാരവും കോടതിച്ചിലവും ഈടാക്കേ്ണ്ടതും അവരുടെ പോക്കറ്റില്‍ നിന്നാണ്.പാവം.., പോലീസുകാരിയുടെ കൈയ്യില്‍ നിന്ന് ഒറ്റയടിക്കു രൂപ ഒന്നേമുക്കാല്‍ ലക്ഷം പിടിച്ചാല്‍ കുറച്ചു കാലത്തേക്കെങ്കിലും അവരുടെ കഞ്ഞികുടി മുട്ടും.അല്ലെങ്കില്‍ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നോ മറ്റോ ഗഡുക്കളായി തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ പലിശരഹിത വായ്പ സര്‍ക്കാര്‍ തന്നെ സംഘടിപ്പിച്ചു കൊടുക്കണം.
ഐപിഎസ്സു കാര്‍ക്ക ്്് ഭാരിച്ച ശമ്പളം കിട്ടുന്നതിനാല്‍ ഒന്നേമുക്കാലല്ല അഞ്ചോ പത്തോ ലക്ഷം ഈടാക്കിയാലും അവര്‍ക്കതു പുല്ലാണ്്.ഒരുകാര്യം ബോധ്യമായി സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പഠിച്ചാലും പൊതു ജനത്തോട് എങ്ങിനെ പെരുമാറണമെന്ന് പോലീസുകാര്‍ പഠിക്കാന്‍ പോകുന്നില്ല.