കേരളത്തിലെ തീയ്യറ്ററുകളില്‍ മരയ്ക്കാര്‍ മാത്രം. ലോകത്താകെ നാലായിരം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.
യേശുദാസ് വില്യം.
നോട്ടിക്കല്‍ ടൈംസ് കേരള
തിരുവനന്തപുരം. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം കേരളത്തിലെ 603 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുവാന്‍ ഇന്നലെ വരെ ധാരണയായി.ഇത്രയും സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നത് സര്‍വ്വകാല റിക്കാര്‍ഡാണ്. ഇന്ത്യന്‍ ദേശീയതയുടെ കേരള ചരിത്രം അനാവരണം ചെയ്യുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സ്വപ്ന സിനിമയുടെ സ്വീകാര്യതയാണ്. നിലവില്‍ 631 സ്്രകീനുകളാണ് കേരളത്തിലുള്ളതെന്നു കണക്കാക്കപ്പെടുന്നു.മരയ്ക്കാര്‍ തീയ്യറ്ററുകളില്‍ കാണുവാന്‍ വെമ്പല്‍ കൊള്ളുന്ന ആരാധകരും പ്രേക്ഷകരും ചിത്രത്തിന്‍ രണ്ടു മൂന്ന് ആഴ്ചകളിലേക്കുള്ള സീറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.നൂറു കോടി മുതല്‍മുടക്കുള്ള ചിത്രം റിലീസിനു മുന്‍പുതന്നെ നൂറുകോടി ക്ലബ്ബില്‍ ഇടം പിടിക്കുവാനും സാധ്യതയുണ്ട്.ലോകത്താകമാനം നാലായിരം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രം മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാലിന്റെ താരപദവിയുടെ അംഗീകാരം കൂടിയാണ്.
അഞ്ഞൂറുകോടി മൂല്യമുള്ള നാലുചിത്രങ്ങള്‍ ആശിര്‍വാദ് സിനിമാസ് ഒരുക്കിയത് നാലു കൊല്ലങ്ങള്‍ക്കു മുന്‍പായിരുന്നു.ലൂസിഫര്‍,ഒടിയന്‍,മരയ്ക്കാര്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍.നിര്‍മ്മാതാവ് ആന്റെണി പെരുമ്പാവൂര്‍ അന്നു കണക്കു കൂട്ടിയ വിജയം മൂന്നു ചിത്രങ്ങളും കൊണ്ടുവന്നു എന്നു മാത്രമല്ല ചിത്രങ്ങളുടെ മൂല്യവും വരുമാനവും ഇരട്ടിയാക്കിയെന്നതാണ് സത്യം.തീയ്യറ്ററുകളിലും,ഓടിടിയിലും റിലീസു ചെയ്യുന്നതിനെ സംബന്ധിച്ച് യാതൊരു വിവാദവും ഇല്ലന്നും ആന്റെണി നോട്ടിക്കല്‍ ടൈംസ് കേരള യോട് പറഞ്ഞു. ഓടിടി ക്കു ചിത്രം നല്‍കിയെന്നു പറഞ്ഞാല്‍ പിന്നെ തീയ്യറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പറ്റുമോ..? ആന്റെണി ചോദിക്കുന്നു.'ആശിര്‍വാദ് സിനിമാസിന് ചലച്ചിത്ര നിര്‍മ്മാണത്തിലും,അതിന്റെ പ്രദര്‍ശനത്തെ സംബന്ധിച്ചും വ്യക്തമായ പോളിസികളുണ്ട് ഇത് കേരളത്തിലെ തീയ്യറ്ററുകള്‍ക്കോ മറ്റു വിതരണ മേഖലക്കോ എതിരല്ല.വിനോദോ വ്യവസായത്തില്‍ ആസ്വാദകന്റെ താല്‍പര്യങ്ങള്‍ പ്രധാനമാണ്'ആന്റെണി പെരുമ്പാവൂര്‍ ചൂണ്ടിക്കാണ്ടി.
നിലവില്‍ മോഹന്‍ലാല്‍ നായകനായ മൂന്നു ചിത്രങ്ങള്‍ ആശിര്‍വാദ് സിനിമാസ് പുര്‍ത്തിയാക്കിക്കഴിഞ്ഞു.രണ്ടു ചിത്രങ്ങളുടെ പണിപ്പുരയിലാണ്. വന്‍ ബഡ്ജറ്റ് ചിത്രങ്ങളാണ് ഇവയെല്ലാം.ഇതില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസ് കേരളത്തിലെ തീയ്യറ്ററുകളില്‍ വരുന്ന ഓണത്തിന് റിലീസ് ചെയ്യുമെന്ന് ആന്റെണി പെരുമ്പാവൂര്‍ പറഞ്ഞു.ചരിത്രവിജയം നേടിയ മോഹന്‍ലാലിന്റെ എംമ്പുരാന്‍ പുതുവര്‍ഷത്തില്‍ ഉസ്ബക്കിസ്ഥാനില്‍ ചിത്രീകരണം തുടങ്ങും.മലയാളത്തിന്റെ പ്രിയ താരമായ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ അണിയറ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി.പ്രിഥ്വിയുടെ സംവിധാന മികവിനൊപ്പം മുരളിഗോപിയുടെ ഈടുറ്റ രചനയാണ് ചിത്രത്തിന്റെ കാതല്‍.വിദേശ രാജ്യങ്ങള്‍ക്കു പുറമെ കേരളത്തിന്റെ തലസ്ഥാനത്തും ഇതര സ്ഥലങ്ങളിലും എംമ്പുരാന്റെ സാന്നിധ്യം ഉണ്ടാവുമെന്ന് കരുതുന്നവരാണ് ഏറെയും.