യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
ആരാധകരുടെ വിശ്വാസക്കടലിന് മുകളിലേക്ക് മരയ്ക്കാര്‍ വരും.
യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
മലയക്കുടി ജോസഫ് ആന്റെണി എന്ന ആന്റെണി പെരുമ്പാവൂര്‍ മലയാളികള്‍ക്ക് ആരാണ്..? കേരളത്തിലെ ചലച്ചിത്ര വിനോദവ്യവസായത്തിലെ കരുത്തുറ്റ ശബ്ദം.കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കുമുമ്പില്‍ തന്റെ നിലപാടുകള്‍ കൃത്യമായി വിശദമാക്കിയ ആന്റെണിയെ കണ്ടപ്പോള്‍ തോന്നിയതാണ്.ഇതിനുമുമ്പും പ്രതിസന്ധി ഘട്ടങ്ങളെ അനായാസമായി മറികടന്നു മുന്നേറുന്ന ആന്റെണിയെ നിരവധി തവണ കണ്ടിട്ടുണ്ട്. കേരളത്തിലെ 230 തിലേറെ തീയ്യറ്ററുടമകള്‍ ആന്റെണിക്കെതിരായി.കാരണം ആന്റെണിയുടെ കമ്പനിയായ ആശിര്‍വാദ് സിനിമാസ് കോവിഡ് കാലത്തു നിര്‍മ്മിച്ച ചിത്രങ്ങള്‍ ഇവരുടെ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം.കോവിഡ് മഹാമാരിയില്‍ നിന്നും കേരളത്തിലെ ചലച്ചിത്ര പ്രദര്‍ശനശാലകളെ ഉണര്‍ത്തുവാനും മലയാളസിനിമാവ്യവസായത്തിന് പുതിയ തുടക്കം കുറിക്കുവാനും ഇതു വഴിയൊരുക്കുമെന്നാണ് തിയ്യറ്ററുടമകളുടെയും ഏതാനം ചിലരുടെയും വാദം.എന്നാല്‍ ആന്റെണി ഇതിനോടകം പൂര്‍ത്തിയായ തന്റെ അഞ്ചു വന്‍ ബജറ്റ് ചിത്രങ്ങള്‍(ബ്രോ ഡാഡി,മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം,ട്വല്‍ത്ത് മാന്‍,എലോണ്‍,പുലിമുരുകന്‍ ടീം ആശിര്‍വ്വാദിനായി ഒരുക്കന്ന ചിത്രം) ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രദര്‍ശനമുറപ്പിച്ചു.
വന്‍കിട ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന നിലയിലേക്കുയര്‍ന്നുവന്ന ആശിര്‍വ്വാദ് സിനിമാസിന്റെ ഒ.ടി.ടി അവകാശം നല്‍കിക്കഴിഞ്ഞ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രയദര്‍ശന്‍,ഷാജീ കൈലാസ്,ജിത്തു ജോസഫ്,പ്രിഥ്വിരാജ്,വൈശാഖ് എന്നിവരാണ്.എല്ലാം എണ്ണം പറഞ്ഞ ചിത്രങ്ങള്‍.നൂറുകോടിമുതല്‍ മുപ്പതും,നാല്പതും കോടി മുതല്‍ മുടക്കുള്ള ചിത്രങ്ങള്‍.എല്ലാം കൂടെ 250 കോടിക്കു മുകളിലാണ് ചെലവ്.സമാനതകളോ മുന്‍ മാതൃകകളോ ഇല്ലാതെ ലോകം നേരിട്ട മാഹദുരന്തമായ കോവിഡ് മഹാമാരിയുടെ കാലത്ത് ചിത്രീകരിച്ചതാണ് പ്രിയദര്‍ശന്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒഴിച്ചുള്ള മറ്റു ചിത്രങ്ങള്‍. അഞ്ഞൂറു കോടിക്കുമുകളില്‍ വിറ്റുവരവ് മൂല്യമുള്ള ഈ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രദര്‍ശനത്തിനു കാരാര്‍ ചെയ്യപ്പെട്ടതാണ് തീയ്യറ്റര്‍ ഉടമകളില്‍ കടുത്ത പ്രതിഷേധത്തിന് വഴിമരുന്നിട്ടത്.
സിനിമാരംഗത്ത് പണമിറക്കി സിനിമകള്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാതാവ് തകര്‍ന്നു തരിപ്പണമാകുന്ന ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ മുന്നു തലമുറകളായി മേധാവിത്വത്തോടെ കേരളത്തില്‍ ചലച്ചിത്ര വ്യവസായത്തില്‍ നിലനില്‍ക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത വിഭാഗമാണ് പ്രദര്‍ശന ശാലകള്‍ നിയന്ത്രിക്കുന്ന എക്‌സിബിറ്റേഴ്‌സ്.മലയാളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ പിന്നാമ്പുറ കഥകളന്വേഷിച്ചല്‍ കടക്കെണിയിലായവരുടെയും ചതിക്കപ്പെട്ടവരുടെയും വലിയൊരു നിര ദുരന്തമായി അവശേഷിക്കുന്നു.ആദ്യമായിട്ടാണ് പ്രദര്‍ശനശാലതള്‍ക്കു പകരം മറ്റൊന്ന് എന്ന സംവിധാനം വന്നത്. പുതിയ ദൃശ്യസംവിധാനങ്ങള്‍ തീയ്യറ്റര്‍ ഉടമകളില്‍ ആശങ്ക ഉണര്‍ത്തുന്നത് സ്വാഭാവികം.കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുകയും ജനജീവിതം സാധാരണ രീതിയിലേക്കു നീങ്ങുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് വിഷയം കടുത്തത്.
കോവിഡ് കാലത്തെ പ്രതിസന്ധിയും, തകര്‍ച്ചയും അതിജീവിക്കാന്‍ മുന്നില്‍ വന്ന വഴിയാണ് ഓടിടി റിലീസ്.ആന്റെണി പെരുമ്പാവൂര്‍ കൈവന്ന അവസരം ബുദ്ധിപരമായി വിനിയോഗിച്ചു.കോവിഡ് കാലത്ത് ചിത്രീകരിച്ച് ഓടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 അങ്ങിനെയാണ് വിസ്മയകരമായ വിജയം കൊണ്ടുവന്നത്.നൂറ്റാണ്ടുകളില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന മഹാദുരന്തകാലത്ത് നിലനില്‍ക്കുവാന്‍ കൈവന്ന അവസരം ആന്റെണി വിനിയോഗിച്ചു. കോവിഡ് രണ്ടാം തരംഗത്തിന്റെ ഇളവുകള്‍ പാലിച്ച് ആന്റെണി പെരുമ്പാവൂര്‍ മുന്നു മോഹന്‍ലാല്‍ സിനിമകള്‍ ഒരുക്കി.ഇതും ഓടിടി ക്കു നല്‍കണമെന്നുറച്ചു.കാരണം കോവിഡ് കാലത്തു മാത്രം സംഭവിക്കുന്ന അപൂര്‍വ്വസിനിമകള്‍ എന്ന ഗണത്തില്‍പെടുത്തിയാണ് ആ തീരുമാനം വന്നത്.ഇക്കൂട്ടത്തില്‍ കോവിഡിനു മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാത്രമാണ്.
ഇപ്പോള്‍ ആരാധകരുടെയും അധികൃതരുടെയും എക്‌സിബിറ്റേഴ്‌സിന്റെയും ആഗ്രഹപ്രകാരം ആന്റെണിയുടെ ചലച്ചിത്ര നിര്‍മ്മാണ സംരംഭത്തിലെ ഏറ്റവും മൂല്യമുള്ള, നൂറു കോടി മുടക്കുമുതലുള്ള മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തീയ്യറ്ററുകളില്‍ റിലീസ് ചെയ്യുവാന്‍ പുനര്‍ തീരുമാനം വന്നു കഴിഞ്ഞു.സര്‍ക്കാരും കൂടിച്ചേര്‍ന്ന ചര്‍ച്ചയിലാണ് സാമൂഹ്യപ്രതിബദ്ധതയുള്ള തീരുമാനം ആന്റെണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. .കോടികള്‍ റിസ്‌ക്കുള്ള തീരുമാനം സാധാരണ നിലയില്‍നിന്നും മലയാള സിനിമയിലെ ഏറ്റവും വലിയ നിര്‍മ്മാതാവാക്കിയ മോഹന്‍ലാല്‍ ആരാധകരുള്‍പ്പടെയുളള പ്രേക്ഷക ലക്ഷങ്ങള്‍ക്ക് വിട്ടു കൊടുത്തുകാണുമെന്ന് അനുമാനിക്കാം. കേരളത്തിലും ലോകത്തെമ്പാടും മോഹന്‍ലാല്‍ എന്ന ബ്രാന്റെുപയോഗിച്ച് ചലച്ചിത്ര വിപണി വിപുലപ്പെടുത്തുവാന്‍ ലക്ഷ്യം വെച്ചുകൊണ്ടാണ് മരക്കാര്‍,ബാറോസ് എംമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ആശിര്‍വാദ് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്.കോവിഡ് മഹാമാരി ലോകത്തെ വിനേ്ാദവ്യവസായത്തെ തകര്‍ത്തെറിയുന്നതുവരെ ആശിര്‍വ്വാദിന്റെ നിര്‍മ്മാണ ഷെഡ്യൂളുകള്‍ കൃത്യമായിരുന്നു.വിദേശ വിപണി പിടിക്കാന്‍ ഹോംങ്കോംഗില്‍ ആശിര്‍വ്വാദ് ഓഫീസ് തുടങ്ങയതും ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്.ലോകത്തെ തീയ്യറ്ററുകളില്‍ എമ്പാടും മരയ്ക്കാര്‍ റിലീസ് ചെയ്യാനായിരുന്നു പദ്ധതി.കോവിഡിന്റെ പശ്ചാത്തലത്തിലാണ് എല്ലാം മാറിമറിഞ്ഞത്.
തുടര്‍ന്നുവരുന്ന ചിത്രങ്ങളായ എംമ്പുരാന്‍,ബറോസ്,ബോക്‌സര്‍ തുടങ്ങിയവയും തീയ്യറ്ററുകള്‍ക്കു വേണ്ടിത്തന്നെയാണന്ന് ആശിര്‍വാദ് സിനിമാസിന്റെ നിര്‍മ്മാണ വിഭാഗം പറയുന്നു.സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസ് അടുത്ത ഓണക്കാലത്ത് കേരളത്തിലെ തീയ്യറ്ററുകളില്‍ റിലീസ് ചെയ്യുവാന്‍ കഴിയുന്ന തരത്തിലാണ് സജ്ജമാകുന്നതെന്ന് ആശിര്‍വ്വാദ് സിനിമാസിന്റെ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.നിരവധി പ്രത്യേകതകളുള്ള ചിത്രങ്ങളാണ് ഓടിടി ക്കായി ആശിര്‍വ്വാദ് ഒരുക്കിയിട്ടുള്ളത്.മാസ് ഫിലിം മേക്കറായ ഷാജീകൈലാസ് ഒരുക്കുന്ന എലോണ്‍ തന്നെയാണ് പ്രത്യക്ഷ ഉദാഹരണം.കാളിദാസ് എന്ന മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ജീവിതശൈലിയും പ്രത്യേക കാലത്തിനായിമാത്രം രൂപപ്പെടുത്തിയിരിക്കുന്നു.ഷാജീകൈലാസും മോഹന്‍ലാലും വീണ്ടും ആസ്വദിച്ച് ചിത്രത്തിന്റെ ലോക്കേഷനില്‍ പണിയെടുക്കുന്നതു കണ്ടു.മോഹന്‍ലാല്‍ തനിച്ചു മാത്രം അഭിനയിക്കുന്ന ചിത്രത്തില്‍ കൊലപാതകവും,ആഘേഷങ്ങളും പ്രണയവും എല്ലാം ആവോളമുണ്ട്.പക്ഷേ എല്ലാത്തിനോടും സമരസപ്പെട്ടുകൊണ്ട് നായകനായ മോഹന്‍ലാലിന്റെ കാളിദാസന്‍ മാത്രം. എംബുരാന്‍ സജ്ജമാവുന്നു. രചനയുടെ ഘട്ടം കടന്നു.വിദേശത്തെ ലൊക്കേഷനുകള്‍ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു പുതുവര്‍ഷത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ചിത്രീകരണ പട്ടികയില്‍ എംമ്പുരാനുമുണ്ട്.
വമ്പന്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ ആശിര്‍വ്വാദ് സിനിമാസും ലോകോത്തര നിര്‍മ്മാണ കമ്പനിയായി മാറുവാനുള്ള തയ്യാറെടുപ്പിലാണ്.മോഹന്‍ലാലിനെ മുന്‍ നിര്‍ത്തിക്കൊണ്ട്ുള്ള കേരളം വിനോദ വ്യവസായരംഗത്ത് അവതരിപ്പിക്കുന്ന ബ്രാന്‍ഡ്.ഇതിനായി വിദേശ കമ്പനികളുമായി ആശിര്‍വ്വാദ് സിനിമാസ് വ്യാപരാക്കരാര്‍ ഉണ്ടാകുവാനുള്ള സാധ്യത തളളിക്കളയാനാവില്ല.ഓഹരിവിപണിയില്‍ വന്നു കൂടായ്കയില്ല.ഇതിനെല്ലാം സാധ്യതയുണ്ട്.ആമസോണും,ഹോട്ട്‌സ്റ്റാറും പോലുള്ള ആഗോള വിനോദ വ്യവസായരംഗത്തെ ഭീമന്‍മാര്‍ക്കും കേരളത്തിലെ നമ്മുടെ മോഹന്‍ലാലിന്റെ ആസുരഭാവവും,ചിരിയും ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നു.ആശിര്‍വാദ് സിനിമാസിന്റെ പുതിയ ലോഗോ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ ത്തിന്റെ തുടക്കത്തില്‍ വള്ളിത്തിരയില്‍ ലോകത്തെമ്പാടും തെളിഞ്ഞുവരും ആന്തര്‍ദ്ദേശിയ ചലച്ചിത്ര നിര്‍മ്മാണക്കമ്പനികളുടെ മാനങ്ങളുളള ലോഗോയില്‍ മലയക്കുടി ജോസഫ് ആന്റെണിയുടെ തെളിയുന്ന ലോലമായ രുപവും അതില്‍ നിന്നു നക്ഷത്ര ശോഭയോടെ തെളിഞ്ഞു പ്രകാശിക്കുന്ന മോഹന്‍ലാലിന്റെ കിരീടപ്രഭയുള്ള മുഖവുമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അപ്പോഴും ഒരു ചോദ്യം ഉയരും ആശിര്‍വാദ് സിനിമാസ് യഥാര്‍ത്ഥത്തില്‍ ആന്റെണിയാണോ മോഹന്‍ലാലാണോ .അപ്പോള്‍ കണ്ണിറുക്കി മോഹന്‍ലാല്‍ പറയും ചുമ്മാ.... ആന്‍െണി ചിരിക്കും കേരളം കണ്ട ഏറ്റവും വലിയ വിശ്വസ്തതയുടെ ചിരി....