HomeNAUTICAL NEWSമദര്‍ തെരേസ അവാര്‍ഡ്: സീമ ജി നായര്‍ക്ക്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു.

മദര്‍ തെരേസ അവാര്‍ഡ്: സീമ ജി നായര്‍ക്ക്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു.

തിരുവനന്തപുരം സെപ്തംബര്‍ 21: സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട് ലവേഴ്‌സ് അസ്സോസ്സിയേഷന്‍ ‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സിനിമാ സീരിയല്‍ താരം സീമ ജി നായര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു സഹപ്രവര്‍ത്തക ശരണ്യയുടെ ജീവന്‍ സംരക്ഷിച്ച് നിലനിര്‍ത്താന്‍ സ്വന്തം സമ്പാദൃം ചെലവിട്ട സീമ ജി നായരുടെ മാതൃക ഉദാത്തവും ശ്ലാഘനീയവുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും ശരണ്യ വിടപറഞ്ഞ് നാല്പ്പത്തി ഒന്ന് ദിവസ്സം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെട്ടത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കലയുടെ ട്രസ്റ്റിയും വനിതാകമ്മീഷന്‍ അംഗവുമായ ഇ.എം. രാധ, മാനേജിങ് ട്രസ്റ്റി ലാലു ജോസഫ്, ട്രസ്റ്റികളായ അഭിരാം കൃഷ്ണന്‍, സുഭാഷ് അഞ്ചല്‍, ബിജുപ്രവീണ്‍ (എസ്.എല്‍. പ്രവീണ്‍കുമാര്‍) എന്നിവര്‍ പങ്കെടുത്തു. ‘കല’യുടെ രക്ഷാധികാരിയും ദീപികയുടെ മുന്‍ മാനേജിംഗ് ഡയറക്ടറുമായ അമേരിക്കന്‍ മലയാളി സുനില്‍ ജോസഫ് കൂഴാംപാല നല്കിയ അന്‍പതിനായിരം രൂപയുടെ ചെക്ക് രാധ സീമയ്ക്ക് കൈമാറി.
കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്ക് നല്കുന്നതാണ് മദര്‍ തെരേസ അവാര്‍ഡ്. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മദര്‍ തെരേസ അവാര്‍ഡ്. .

Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments