യേശുദാസ് വില്യം.
നോട്ടിക്കല്‍ ടൈംസ് കേരള
കേരള മാരിടൈംബോര്‍ഡില്‍ കോടികളുടെ കിലുക്കം.
യേശുദാസ് വില്യം.
നോട്ടിക്കല്‍ ടൈംസ് കേരള
കേരള മാരിടൈം ബോര്‍ഡിന്റെ ഒരുകൊല്ലത്തെ വരുമാനം നൂറു കോടി കവിഞ്ഞു.വികസനക്കുതിപ്പില്‍ വരുമാനം പതിന്‍മടങ്ങു വര്‍ദ്ധിക്കുമെന്നു വിലയിരുത്തല്‍.
തിരുവനന്തപുരം. കേരള മാരിടൈം ബോര്‍ഡ് രണ്ടാം പിണറായി മന്ത്രി സഭയുടെ വികസന മുഖമുദ്രയാവുന്നു.തുടര്‍ഭരണത്തിന്റെ തുടക്കം കോസ്റ്റല്‍ ഷിപ്പിംഗ് സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടായിരുന്നു ..ഇക്കഴിഞ്ഞ ദിവസം കോസ്റ്റല്‍ ഷിപ്പിംഗ് സര്‍ക്യൂട്ടില്‍ കൊല്ലം തുറമുഖത്തിന്റെ പേരു കൂടി എഴുതിച്ചേര്‍ത്തപ്പോള്‍ തീരക്കടലിലൂടെയുള്ള ചരക്കു നീക്കവും,സഞ്ചാരവും കേരള തീരത്ത് പൂര്‍ണ്ണമാവുകയാണ്.നിലവില്‍ ബേപ്പൂര്‍,അഴീക്കല്‍,കൊച്ചി,കൊല്ലം എന്നീ തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് ഷിപ്പിംഗ് സര്‍ക്യൂട്ട് നിലവിലുള്ളത്. കപ്പല്‍ഗതാഗതവും ചരക്കു നീക്കവും കേരള തീരത്തെ തുറമുഖങ്ങളില്‍ വികസനോന്‍മുഖ പശ്ചാത്തലം സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുമെന്നകാര്യത്തില്‍ സംശയമില്ല. ടൂറിസം മുഖ്യമായുള്ള നിരവധി അനുബന്ധ വികസനങ്ങളാണ് കേരള മാരിടൈം ബോര്‍ഡും,വിവിധ വകുപ്പുകളും ചേര്‍ന്ന് വിഭാവന ചെയ്തിട്ടുള്ളത്.
രണ്ടു മാസത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖത്തെയും ഷിപ്പിംഗ് സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് കൊല്ലം തുറമുഖത്തെ പരിപാടി ഉല്‍ഘാടനം ചെയ്തുകൊണ്ടു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിച്ചു. ഇതോടെ കേരള തീരത്ത് പൂര്‍ണ്ണമായും തീരക്കടലിലൂടെയുള്ള യാത്രയും,ടൂറിസവും,ചരക്കു നീക്കവും യാഥാര്‍ത്ഥ്യമാവും.വിഴിഞ്ഞത്ത് കേരള മാരിടൈം ബോര്‍ഡ് നടപ്പിലാക്കിയ ക്രൂ ചെയിംഞ്ച് മികച്ചനിലയില്‍ വിജയിക്കുകയും ആഗോള തലത്തില്‍ ശ്രദ്ധനേടുകയും ചെയ്തത് കോവിഡ് മഹാമാരിക്കാലത്താണ്.നിലവില്‍ അഞ്ഞൂറിലേറെ ക്രൂ ചെയിംഞ്ചുകള്‍ വിജയകരമായി നടപ്പിലാക്കി.വരുമാനം ആറു കോടിയിലേറെയാണന്ന് മാരി ടൈം ബോര്‍ഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തുറമുഖങ്ങളിലെ മണല്‍വാരല്‍ ഓണ്‍ലൈനിലേക്ക് കൊണ്ടുവന്നതും,അനുബന്ധപ്രവര്‍ത്തനങ്ങളൊക്കെ ഡിജറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയതും അഴിമതി രഹിതമാക്കുവാനും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുവാനും,വലിയ വരുമാന വര്‍ദ്ധനയ്ക്കും സാധിച്ചു.കേരള മാരിടൈം ബോര്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെ നൂറു കോടി ലാഭമുണ്ടാക്കിയെന്നത് വരും നാളുകളില്‍ പിണറായി സര്‍ക്കാരിന്റെ വികസനത്തിനും സത്യസന്ധമായ സേവനത്തിനുമുള്ള അടയാളപ്പെടുത്തലാകുമെന്നകാര്യത്തില്‍ സംശയമില്ല. സര്‍ക്കാരിന്റെ തുടക്കത്തില്‍ റിലീസ് ചെയ്ത മാരിടൈം ബോര്‍ഡിന്റെ വികസന നയരേഖ പ്രകാരം അഞ്ചു കൊല്ലം കൊണ്ടു നടപ്പിലാക്കേണ്ട പദ്ധതികളുടെ തുടക്കം മാത്രമാണിതെന്ന് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍.അഡ്വ.വി.ജെ.മാത്യു ചൂണ്ടിക്കാട്ടുന്നു.