പി സ്റ്റെല്ലസ്
നോട്ടിക്കല്‍ ടൈംസ് കേരള
ശംഖുമുഖം വികസനം.., കുളിപ്പിച്ച് കുളിപ്പിച്ച് തീരം ഇല്ലാതാക്കരുത്.
പി സ്റ്റെല്ലസ്
നോട്ടിക്കല്‍ ടൈംസ് കേരള
തിരുവനന്തപുരം: ശംഖുമുഖം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനോടെപ്പം കടല്‍ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതാണ്. ശംഖുമുഖം നേരിടുന്നതിനു തുല്യമായ കടലാക്രമണവും തീരശോഷണവും തൊട്ടടുത്ത വലിയതോപ്പ് ,പൂന്തുറ,പനത്തുറ തുടങ്ങി നിരവധി തീരങ്ങള്‍ നേരിടുന്നുണ്ട്.ശംഖുമുഖത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.പക്ഷേ ഒരു കടലാക്രമണ സീസണിനപ്പുറത്തേക്ക് ഈ സുരക്ഷാ കവചങ്ങളൊന്നും നിലനിന്നിട്ടില്ലന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.വലിയതുറ പാലത്തിനു സമീപം തീരസുരക്ഷിതത്വത്തിനായി ഹാര്‍ബര്‍ എന്‍ജിനീയറിംഗ് നടത്തിയ നിര്‍മ്മാണത്തിന്റെ പരിണിതഫലമാണ് വടക്കുഭാഗത്തുള്ള വീടുകളും,ഫിഷ്‌ലാന്‍ഡിംഗ് സെന്റെറും കടലെടുത്തത്.തിരസുരക്ഷിതത്വത്തിനായി നിര്‍മ്മിതികള്‍ വരുമ്പോള്‍ പ്രദേശവാസികളെയും വിശ്വസത്തിലെടുക്കണമെന്ന് തീരത്തെ കെടുതികളെ നേരിടുന്നവര്‍ പറയുന്നു.
ട്യൂറിസത്തിന്റെ നിലനില്‍പ്പിന് കോടികള്‍ മുടക്കുമ്പോള്‍ തിരുവനന്തപുരം തെക്കെ കൊല്ലംങ്കോട് മുതല്‍ വര്‍ക്കല വരെയുള്ള തീരത്ത് സുനാമിക്ക് ശേഷം മത്സ്യത്തൊഴിലാളികളുടെ ജീവിതം വളരെ ദുരിതപൂര്‍ണ്ണമാണ്, ട്യൂറിസത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് കോടികള്‍ മുടക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതവും, സുരക്ഷയും ഉറപ്പ് വരുത്തേണ്ടതാണ്.
ശംഖുമുഖത്തും, കോവളത്തും,സംരക്ഷണം നല്‍കുമ്പോള്‍ അതെ മാനദണ്ഡങ്ങളും, ടെക്‌നോളജികളും, ( ഡയ ഫ്രം വാള്‍) ഉപയോഗിച്ച് മത്സ്യത്തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന തീരമേഖലകളിലെ ഫിഷറീസ് കോളനികളും അതെ മാതൃകയില്‍ തന്നെ തീരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുമ്പോട്ട് വരേണ്ടതാണ് ടൂറിസത്തിലൂടെ സര്‍ക്കാരിന് നേട്ടം കിട്ടുന്നതു പോലെയാണ് ദേശീയ വരുമാനത്തില്‍ വിദേശനാണ്യം മത്സ്യത്തൊഴിലാളി സമൂഹവും നേടിത്തരുന്നത്, പിന്നോക്ക ജീവിതവും നമ്മുടെ പൈതൃകമായ മത്സ്യസമ്പത്തും നിലനിര്‍ത്തിക്കൊണ്ട് മത്സ്യത്തൊഴിലാളി സമൂഹത്തെയും സംരക്ഷിക്കണം.
കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് ടൂറിസം മന്ത്രിയായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശംഖുമുഖം വികസനത്തിന് കോടികള്‍ മുടക്കി തീരസംരക്ഷണമൊരുക്കിയിരുന്നു. അതൊക്കെ കടലമ്മ കൊണ്ടുപോയി. കഴിഞ്ഞ തവണ മുടക്കിയ കോടികള്‍ വെള്ളത്തിലായപ്പോള്‍ വീണ്ടും ഓരോ പുതിയ ടെക്‌നോളജി പറഞ്ഞ് കോടികള്‍ മുടക്കുന്നു. ഇത് എന്തിന്?
കഴിഞ്ഞ മന്ത്രിസഭയുടെ മുന്‍ മന്ത്രി കടകംപള്ളിയുടെ കാലത്ത് 5. 49 കോടിക്ക് കരാര്‍ കൊടുത്തത് 6 മാസത്തിന് കൊണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞാണ് കരാര്‍ നല്‍കിയത എന്നാല്‍ സമയത്തിന് തീര്‍തുമില്ല കടലമ്മ കൊണ്ടു പോകുകയും ചെയുതു, പദ്ധതി എവിടെ, ഫണ്ട് എവിടെ?
ഇപ്പോള്‍ വിമാനത്താവളത്തില്‍ പോകാന്‍ കഴിയുന്നില്ല, തീരത്തോട് താമസിക്കുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ട്, ഓഫ് ഷോര്‍, ടെട്രാപ്പോട്, ജിയോടൂബ്, കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു അതൊന്നും പര്യാപ്തമായിട്ടില്ല എന്നതാണ് സത്യം, എന്നിട്ടാണ് ഡയ ഫ്രം വാള്‍ നിര്‍മ്മിച്ച് റോഡ് പുനരുദ്ധരിക്കുന്നതിന് അനുവദിച്ച 6.39 കോടി രൂപ ഹാര്‍ബര്‍ ഇഞ്ചിനിയറിംഗിന്റെ വന്‍ അഴിമതിക്ക് വഴിതെളിയിക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
പി സ്റ്റെല്ലസ്.
നോട്ടിക്കല്‍ ടൈംസ് കേരള.