HomeUncategorizedമല്‍സ്യമേഖലയുടെ വികസനത്തിനായി പുതിയകല്‍പനകളുമായി ഫാദര്‍.യൂജിന്‍പെരേര

മല്‍സ്യമേഖലയുടെ വികസനത്തിനായി പുതിയകല്‍പനകളുമായി ഫാദര്‍.യൂജിന്‍പെരേര

  മല്‍സ്യമേഖലയുടെ വികസനത്തിനായി പുതിയകല്‍പനകളുമായി ഫാദര്‍.യൂജിന്‍പെരേര

               യേശുദാസ് വില്യം
               നോട്ടിക്കല്‍ ടൈംസ് കേരള.

                    തിരുവനന്തപുരം.  കേരളത്തിലെ മല്‍സ്യത്തൊഴിലാളി സമൂഹത്തിനും,അതീവദുര്‍ബലമായിക്കൊണ്ടിരിക്കുന്ന തീരത്തിനും പുതിയ സുസ്ഥിര വികസന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.കേരളത്തിലെ തീരമേഖലയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ഫാദര്‍ യൂജിന്‍ പെരേരയാണ് സമുദ്രത്തിന്റെയും,മണ്ണിന്റെയും,ജലാശയത്തിന്റെയും ജൈവവൈവിധ്യവും,പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടുള്ള വികസനനയമാണ് ഫാദര്‍ നിര്‍ദ്ദേശമായി സര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിക്കുന്നത്..ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പല നിര്‍ദ്ദേശങ്ങളും കാലവിളംബം കൂടാതെ നടപ്പിലാക്കണമെന്ന ആവിശ്യവും ഫാദര്‍ യൂജിന്‍പെരേര മുമ്പോട്ടുവെക്കുന്നു.കേരളത്തിലെ മല്‍സ്യബന്ധന,തീരമേഖലകളിലെ പ്രതിനിധികളുമായി വിവിധ സാഹചര്യങ്ങലില്‍ നടത്തിയ ചര്‍ച്ചകളും പഠനങ്ങളും കേന്ദ്രം നടപ്പിലാക്കുവാന്‍ പോകുന്ന ബ്ലൂ എക്കോണമിയുടെയും പശ്ചാത്തലത്തില്‍ വേണം ഫാദര്‍ യൂജിന്‍പെരേരയുടെ നിര്‍ദ്ദേശങ്ങളെ നോക്കി കാണേണ്ടത്.

                         വനാവകാശനിയമംപോലെ കടലിന്റെയും കടല്‍തീരത്തിന്റെയും അവകാശം മല്‍സ്യത്തൊഴിലാളികള്‍ക്ക് നിയമം മൂലം സ്വായത്തമാക്കുക,ചെറുമല്‍സ്യങ്ങളെ പിടിക്കുന്നതുപോലുള്ള നശീകരണ മല്‍സ്യബന്ധനം തടയുകയും,മേല്‍നോട്ടം കര്‍ശനമാക്കുകയും ചെയ്യുക,200 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള രാജ്യാന്തരസമുദ്രത്തിലെ മല്‍സ്യബന്ധനത്തിന് തദ്ദേശിയരായ മല്‍സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുകയും കേന്ദ്രത്തിന്റെയും സംസ്ഥാന സഹകരണസംഘങ്ങളുടെയും സഹകരണത്തോടെ ഇതിനായുള്ള ആധുനീക ട്രോളറുകള്‍ നല്‍കുക.ഉള്‍ക്കടലിലെ മല്‍സ്യബന്ധനത്തിനായുള്ള സുരക്ഷ നിയമംമൂലം പരിരക്ഷിക്കുക തുടങ്ങി മല്‍സ്യത്തിന്റെ താങ്ങുവില ഉള്‍പ്പടെ ന്ശ്ചയിച്ച് ഉപജീവനസുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശമാണ് വിഭവപിപാലനം,ഉപജീവന സുരക്ഷ,പരിസ്ഥിതി സംരക്ഷണം എന്ന ആദ്യ നിര്‍ദ്ദേശത്തില്‍ തന്നെ ഫാദര്‍ ചൂണ്ടിക്കാട്ടുന്നത്.

                        തിരുവനന്തപുരം ജില്ലയുടെ സമഗ്രമായ തീരസംരക്ഷണത്തിനും,കടല്‍സുരക്ഷക്കും പ്രത്യേകമായി ഫാദര്‍.യൂജിന്‍ നിര്‍ദ്ദേശങ്ങള്‍ അടിവരയിട്ടു പറയുന്നുണ്ട്.പൂന്തുറ,ബീമാപള്ളി,വലിയതുറ മുതല്‍ തുമ്പവരെയുള്ള തീരത്തെ കടലാക്രമണം അതിവേഗം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിമൂലമുള്ള പ്രത്യഘാതമാണന്ന് ചൂണ്ടിക്കാട്ടുന്നു.ഇത്തരം പ്രത്യഘാതമൂലമുണ്ടാകുന്ന തീരശോഷണം,ഉപജീവന നഷ്ടം എന്നിവ പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച 475 കോടി രൂപയുടെ പദ്ധതി അടിയന്തിരമായി ഈ മേഖലകളില്‍ നടപ്പിലാക്കണം.കടലാക്രമണത്തില്‍ വീടുനഷ്ടമായവര്‍ക്ക് വലിയതുറയിലെ സീവേജ് പ്ലാന്റെ് നവീകരിച്ചതിലൂടെ ലഭിച്ച 20 ഏക്കര്‍ സ്ഥലത്ത് വീടുകള്‍ പുനര്‍ഗേഹം പദ്ധതിപ്രകാരം നിര്‍മ്മിച്ചു നല്‍കണം.ഓഖിയില്‍ ജീവന്‍നഷ്ടമായമല്‍സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് തൊഴില്‍,ഗുരുതരമായിപരിക്കേറ്റവര്‍ക്കുള്ള സഹായം,തൊഴില്‍ ചെയ്യുവാന്‍ കഴിയാത്തവരുടെ കടങ്ങള്‍ എഴുതി തള്ളണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഫാദര്‍യൂജിന്‍ പെരേര മുമ്പോട്ടുവെക്കുന്നു.

                          ഇതു കൂടാതെ പങ്കാളിത്തവികസനം,വിദ്യാഭ്യാസം,ആരോഗ്യപരിപാലനം,അടിസ്ഥാനസൗകര്യ വികസനം,സാമൂഹ്യസുരക്ഷ,തീരസംരക്ഷണം,കടല്‍സുരക്ഷ എന്നിങ്ങെനെ പ്രധാനപ്പെട്ട എട്ടുനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഫിഷറീസ് മന്ത്രിക്ക് സമര്‍പ്പിച്ച വികസന നയരേഖ മുമ്പോട്ടുവെക്കുന്നു.ഇതില്‍ മിക്ക വിഷയങ്ങളും ഇടതുമുന്നണി പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്.എന്നാല്‍ കേരള തീരത്തെ മാറിയരാഷ്ട്രീയ പശ്ചാത്തലത്തില്‍ ഫാദര്‍ യൂജിന്‍പെരേര മുമ്പോട്ടു വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്  കണ്ടില്ലന്നു നടിക്കാനാവില്ല.ഭാവിയില്‍ കേന്ദ്രം നടപ്പിലാക്കുവാന്‍ പോകുന്ന  ബ്ലൂ ഇക്കോണമിയുടെ പശ്ചാത്തലം കൂടി  ഫാദര്‍ യൂജിന്‍ പെരേരയുടെ നിര്‍ദ്ദേശങ്ങളില്‍ അന്തര്‍ലീനമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments