HomeNAUTICAL NEWSസമുദ്രസുരക്ഷ: ഇന്ത്യൻ മഹാസമുദ്രത്തിൽ വിദേശ സാന്നിദ്ധ്യത്തെ എതിർക്കുന്ന കാലത്തുനിന്നും ഇന്ത്യ ഏറെ മുന്നോട്ടു പോയതായി ടി.പി....

സമുദ്രസുരക്ഷ: ഇന്ത്യൻ മഹാസമുദ്രത്തിൽ വിദേശ സാന്നിദ്ധ്യത്തെ എതിർക്കുന്ന കാലത്തുനിന്നും ഇന്ത്യ ഏറെ മുന്നോട്ടു പോയതായി ടി.പി. ശ്രീനിവാസൻ

വിദേശ സാന്നിദ്ധ്യത്തെ എതിർക്കുന്ന കാലത്തുനിന്നും മറ്റു രാജ്യങ്ങളുമായി സഹകരിച്ച് സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിലൂടെ ഇന്ത്യ ഏറെ മുന്നോട്ടു പോയതായി മുൻ ഇന്ത്യൻ സ്ഥാനപതി ടി.പി. ശ്രീനിവാസൻ. തന്ത്രപ്രധാനമായ ഭാവി: മേഖലയിലെ സമുദ്രസുരക്ഷാ സങ്കീർണ്ണതകൾ എന്ന വിഷയത്തിൽ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ.) കൊച്ചി, ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയർസിന്റെ സഹകരണത്തോടെ ബുധനാഴ്ച സംഘടിപ്പിച്ച ഏകദിന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സമുദ്ര സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ അന്താരാഷ്ട്ര സംഘടനകള ഉപയോഗിക്കാനുള്ള ശ്രമങ്ങൾ രാജ്യം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷ വഹിച്ച യു.എൻ. സുരക്ഷാ സമിതിയോഗത്തിൽ സമുദ്രസുരക്ഷയെക്കുറിച്ചു നടന്ന ചർച്ച ഇതിനു സഹായകരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി

ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയർസിന്റെ ഡയറക്ടർ ശ്രീമതി വിജയ് ടാക്കൂർ സിങ് ഐ.എഫ്.എസ്. (റിട്ട) ഉദ്ഘാടന പ്രസംഗം നടത്തി. “ഇന്തോ പെസഫിക് മേഖലയ്ക്ക് തന്ത്രപരവും സാമ്പത്തികവും നയതന്ത്രപരവും രാഷ്ട്രീയവുമായ പ്രധാന്യമുണ്ട്. നിയമപ്രകാരമുള്ള വാണിജ്യങ്ങൾക്കുള്ള തടസ്സങ്ങൾ നീക്കി പ്രകൃതി ഉയർത്തുന്ന വെല്ലുവിളികളിൽ കൂട്ടായ പ്രതിരോധം, സമുദ്ര പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്വമുള്ള സമുദ്രബന്ധം എന്നിവയിലൂെട സ്വതന്ത്രവും തുറന്നതും സമൃദ്ധവുമായ സമുദ്ര മേഖല ഉറപ്പാക്കാൻ മോദിസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവർ ചൂണ്ടികാട്ടി.

സാമ്പത്തികമായി ബന്ധിപ്പിക്കുന്നതു കൊണ്ടും ഇനിയും തിരിച്ചറിയാത്ത വിപണികളുണ്ടെന്നതിനാലും സ്വതന്ത്രവും തുറന്നതുമായ ഇന്തോ പെസഫിക് കാഴ്ചപ്പാടിലേക്കുള്ള കവാടമായി പ്രവർത്തിക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്ന് ജപ്പാനിലെ വസീദ സർവകലാശാലയിലെ പ്രൊഫസർ തകേശി ഡയമൻ അഭിപ്രായപ്പെട്ടു.

 വെർച്വൽ സംവിധാനമായ സൂമിലൂടെ നടന്ന കോൺഫറൻസിൽ മൂന്നു സെഷനുകളിലായി പടിഞ്ഞാറൻ ശാന്തമഹാസമുദ്ര തീര സുരക്ഷ, ഇന്ത്യൻ സമുദ്രം-അന്റാർട്ടിക് സമുദ്രം സുരക്ഷ, ‘അറബിക്കടൽ തീര സുരക്ഷ എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. അഞ്ചു മണിക്കൂർ നീണ്ടുനിന്ന കോൺഫറൻസിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരുേടയും വിദഗ്ദരുടേയും പങ്കാളിത്തമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments