HomeASSEMBLY COCKTAILഅസംബ്ലി കോക്ക്‌ടെയില്‍.

അസംബ്ലി കോക്ക്‌ടെയില്‍.

                        തോട്ടപ്പള്ളിയിലെ ഒഴുക്കും,ആറ്റിങ്ങലിലെ തനിയാവര്‍ത്തനവും.
                                  യേശുദാസ് വില്യം
                                  നോട്ടിക്കല്‍ ടൈംസ് കേരള.


                                             രണ്ടാം തരംഗത്തില്‍ കോവിഡ് പ്രതിരോധം പാളിയോ എന്ന സംശയത്തിലൂന്നിയായിരുന്നു ചോദ്യവേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ അണിനിരന്നത്.വിഴിഞ്ഞംപോലെയുള്ള തീരമേഖലയിലെ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണത്തിലൂന്നിയ ചോദ്യത്തില്‍ നിന്നായിരുന്നും കോവളം അംഗം എം.വിന്‍സെന്റെ് തുടങ്ങിയത്.എന്നാല്‍ ആറ്റിങ്ങലില്‍ മല്‍സ്യത്തൊഴിലാളി സ്ത്രീക്കു നേരെ   മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ നടത്തിയ അതിക്രമത്തെക്കുറിച്ചായി പരാമര്‍ശം.അവിടെ നടന്ന സംഭവത്തിന്റെ ദയനീയചിത്രം അവതരിപ്പിച്ചെങ്കിലും മന്ത്രി മല്‍സ്യത്തൊഴിലാളിയെന്ന പദം പോലും ഉപയോഗിക്കാതെ മറുപടിപറഞ്ഞൊഴിഞ്ഞു.എന്നാല്‍ ഇത്രയും നടന്നിട്ട് എന്തെങ്കിലും അതെക്കുറിച്ചു പറായാത്തതിലാണ് എറണാകുളത്തിന്റെ പ്രതിനിധിയായ ടി.ജെ വിനോദിന്റെ വിഷമം.ഇതിനെല്ലാം കാരണം ആദ്യം പാരിപ്പള്ളിയില്‍ നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമാണന്നും വിനോദ് പറഞ്ഞു. വി.ഡി.സതീശനും,കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പടെ പ്രതിപക്ഷത്തെ ചോദ്യകര്‍ത്താക്കളെല്ലാം ആറ്റിങ്ങലില്‍ അല്‍ഫോണ്‍സയെന്ന മല്‍സ്യത്തൊഴിലാളി സ്ത്രീക്കുണ്ടായ ദുരനുഭവത്തെ എടുത്തു കാട്ടുന്നുണ്ടായിരുന്നു.

                                              തോട്ടപ്പള്ളി കടലില്‍ ചാകരക്കോള് കണ്ടിട്ട് കൊല്ലങ്ങളായി കാരണം പുഴകളില്‍നിന്നും നദികളില്‍ നിന്നും ഒഴുകിയെത്തുന്ന എക്കലും വണ്ടലും തീരക്കടലില്‍ പ്ലവങ്ങള്‍സൃഷ്ടിക്കുമ്പോഴാണ് ചാകര വരുന്നത...പൂവാലന്‍ ചെമ്മീന്‍ തായോ..എന്ന പാട്ടുമാത്രം മിച്ചം ചാകരക്കോളില്‍ വഞ്ചി നിറയെ കേറുന്ന പൂവാലന്‍ കണികാണാനില്ല.കാരണം കിഴക്കന്‍ മലകളില്‍നിന്നുവരുന്ന ജലം തള്ളി കടലിലേക്കു പോകാന്‍ തടസ്സം.450 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജല നിര്‍ഗ്ഗമന പാതയിലെ തടസ്സം തന്നെ കാരണംഇതിനായി പഠനം നടത്തുന്നത് ചെന്നൈ ഐഐടി. അവരുടെ പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ കയ്യിലെത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.പിന്നെ കായലിലെ ചെളി നീക്കം ചെയ്യണം,അച്ചന്‍ കോവില്‍,പമ്പയാര്‍ എന്നി നദികളില്‍ നിന്നുള്ള ജലം സുഗമമായി കായംകുളം കായലിലേക്ക് ഒഴുക്കണം.ഇതിനായി കനാലിന്റെ ആഴംവര്‍ദ്ധിപ്പിക്കണം.ഇതിനെല്ലാം പുറമെ അഴിമുഖത്ത് പുലിമുട്ടുകള്‍ നിര്‍മ്മിക്കണം കുട്ടനാടിന്റെ സംരക്ഷണം മുന്‍നിര്‍ത്തി കോണ്‍ഗ്രസിലെ പി.സി.വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനു മുന്‍നിര്‍ത്തി ജലവിഭവ വകുപ്പ്  മന്ത്രിറോഷി അഗസ്റ്റിന്‍ വിശദമാക്കി.

പ്രളയം തകര്‍ത്ത കുട്ടനാടിന്റെ ഇപ്പോഴത്തെ അവസ്ഥയും ഭാവിയും കരുതുന്ന വിഷയമാണ് അടിയന്തിര പ്രമേയമായിവന്നത്.കുട്ടനാട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ ഗൗരവപൂര്‍വ്വം അവതാരകന്‍ വരച്ചിട്ടു.എന്നാല്‍ കുട്ടനാട് എംഎല്‍ഏ തോമസ് കെ തോമസ്സ് ലളിതമായ വാക്കുകളില്‍ അതിനെയൊക്കെ തള്ളി.ഇപ്പറഞ്ഞതുപോലെ കൂടുതല്‍ മടവീണെങ്കില്‍ ഈ മേഖലയിയില്‍ നിന്നും പ്രതിനിധികള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു.ഭരണബെഞ്ചിലേക്ക് ചൂണ്ടി എംഎല്‍ഏ പറഞ്ഞു.തോട്ടപ്പള്ളി സ്പില്‍വേയിലൂടെ പ്രളയ ജലം സുഗമമായി ഒഴുകി കടലില്‍ പോകുകയാണ് ഇതിനു പരിഹാരം.എന്നാല്‍ 1900 ഘനമീറ്റര്‍ വെള്ളം ഒഴുകി പ്പോകേണ്ടിടത്ത് ഇപ്പോള്‍ 800 ഘന മീറ്ററാണ് പോകുന്നത്. ഇപ്പറഞ്ഞ. കോടികളില്‍ എന്തെങ്കിലും ചെലവിട്ടോ എന്നാണ് വിഷ്ണുനാഥിന്റെ സംശയം.പതിവിനു വിരുദ്ധമായി വിഷയം സഭ ചര്‍ച്ച ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments