HomeSPECIAL STORIESസംരക്ഷിക്കണം കടലാമകളെ.

സംരക്ഷിക്കണം കടലാമകളെ.

സംരക്ഷിക്കണം കടലാമകളെ.
.
യേശുദാസ് വില്യം.
നോട്ടിക്കല്‍ ടൈംസ് കേരള.

                            ഭൂമുഖത്ത് വംശനാശഭീഷണി നേരിടുന്ന കടലാമകള്‍ക്കായി ഒരു അഭയകേന്ദ്രം.കോഴിക്കോട് കൊയിലാണ്ടി ക്കടുത്ത് കൊളാവി പാലത്തിനടുത്താണ് കടലാമ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടല്‍ജീവികള്‍ക്കായിക്കായി ഒരു കൂട്ടം പരിസ്ഥിതി സംരക്ഷകരായ ചെറുപ്പക്കാരാണ് 1992 ല്‍ ഇങ്ങെനെയൊരാശയം മുന്നോട്ടുവെച്ചത്.കേരളത്തിന്റെ തുറസ്സായ കടല്‍ത്തീരങ്ങളില്‍ ഒരുകാലത്ത് ആയിരക്കണക്കിന് കടലാമകള്‍ മുട്ടയിടുവാനായി വന്നു പോകാറുണ്ടായിരുന്നു.ആമയെ കൊന്നു തിന്നുന്നതും,മുട്ടകള്‍ ഭക്ഷിക്കുന്നതും ആരോഗ്യത്തിനും ചിലരോഗങ്ങള്‍ക്കും പരിഹാരമാണന്ന അന്ധവിശ്വാസം തീരദേശത്ത് പലയിടത്തും ഉണ്ടായിരുന്നു.ഇപ്പോഴുമുണ്ട്.വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ പ്രധാന നിരയില്‍ കടലാമകള്‍ സ്ഥാനം പിടിച്ചതോടെ ആമകളുടെ അരും കൊലകള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ട്.
                           യന്ത്രവല്‍കൃത ട്രോളിംഗ് വന്നതോടെയാണ് ആമകള്‍ കൂട്ടത്തോടെ കെണിയില്‍ പെടുവാന്‍ തുടങ്ങിയത്.വലകളില്‍ കുടുങ്ങുന്ന ആമകള്‍ക്ക് സുരക്ഷിതമായി രക്ഷപ്പെടുവാന്‍ വലകളുടെ അഗ്രഭാഗത്ത് സംവിധാനം ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം ലോക വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.ഇതുലംഘിക്കുന്ന രാജ്യങ്ങളുടെ മല്‍സ്യസമ്പത്തുകള്‍ ഉപരോധിക്കുന്ന നടപടിയും നിലവിലുണ്ട്.അടിക്കടി പരുക്ക് പറ്റുന്ന കടലാമകള്‍ തീരത്ത് വന്നുതുടങ്ങിയതോടെയാണ് കടലാമ സംരക്ഷണ കേന്ദ്രം എന്ന ആശയം പയ്യോളിയിലെ ചെറുപ്പക്കാരില്‍ ഉദിച്ചത്.92 ല്‍ കേന്ദ്രം ആരംഭിച്ചതോടെ കടലാമകളെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണവും നടന്നു.മല്‍സ്യത്തൊഴിലാളികള്‍ ഉപേക്ഷിക്കുന്ന വലയില്‍ കുടുങ്ങിയും,ചൂണ്ട വിഴുങ്ങിയും,അംഗഭംഗം സംഭവിച്ചും കടലാമകള്‍ തീര്ത്തണയാറുണ്ട് അവരെ സുഖപ്പെടുത്തി കടലിലേക്ക് തിരിച്ചയക്കുന്നതാണ് ഇവരുടെ പ്രധാന ദൗത്യം.
                          ഇപ്പോള്‍ തീരത്ത് മുട്ടയിടാന്‍ വരുന്ന കടലാമകളുടെ എണ്ണം വിരലിലെണ്ണാവുന്നതു മാത്രം.ഇക്കൊല്ലം വന്നത് രണ്ടോ മുന്നോ എണ്ണമാണന്ന് സംഘത്തിലെ പ്രവര്‍ത്തകനായ സുരേന്ദ്രബാബു പറഞ്ഞുപരിക്ക് പറ്റി വന്നെത്തിയ രണ്ടണ്ണം ഇവരുടെ സംരക്ഷണത്തിലുണ്ട്.ഗുരുതരമായ പരിക്കുകളുള്ളതിനെ വയനാട് വെറ്റിനറി ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികില്‍സ നല്‍കിയാണ് രക്ഷിക്കുന്നത്.ഒലീവ് റെഡ്ഡ്‌ലി.ഗ്രീന്‍ റെഡ്ഡ്‌ലി ലെതര്‍ബാക്ക് തുടങ്ങിയ ഇനങ്ങളാണ് ആയിരക്കണക്കിന് നോട്ടിക്കല്‍ മൈലുകള്‍ താണ്ടി കേരള തീരത്ത് എത്തുന്നത്. നൂറ്റാണ്ടുകള്‍ ആയുര്‍ദൈര്‍ഘ്യമുള്ള കടലാമകള്‍ ചിലര്‍ക്ക് വിശ്വാസത്തിന്റെ ഭാഗമാണ്.കേരളത്തിലെ തീരങ്ങള്‍ കടല്‍ഭിത്തി നിര്‍മ്മാണം കൊണ്ടും,തീരശേഷണം കൊണ്ടും ഇല്ലാതായപ്പോള്‍ കടലാമകളുടെ വരവും നിലച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments