യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം. തിരുവനന്തപുരത്തെ തീരമേഖലയിലെ ലിഫയുടെ ഫുട്‌ബോള്‍ കുരുന്നു പ്രതിഭകളെ കാണുവാന്‍വെട്ടുകാട് തീരത്തുനിന്നും ഇന്ത്യന്‍ ടീമിലേക്ക് പറന്നുയര്‍ന്ന ജോബി ജസ്റ്റിന്‍ വന്നു.കോവിഡ് കാലമാണെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി വെട്ടുകാടു തീരത്തെ വീട്ടലും.ജിമ്മിലുമായി കടുത്ത പരിശീലനത്തിലായിരുന്നു ജോബി.ക്ലബ് ഫൂട്‌ബോളിലെ മികച്ച ടീമായ ചെന്നൈ എഫ് സിയിലേക്കും കരാര്‍ ഉറപ്പിച്ചുനില്‍ക്കുന്ന ഈ യുവ സൂപ്പര്‍ താരം ഭാവിയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫോര്‍വേര്‍ഡ് ലൈനിലെ കുതിരശക്തിയാണ്.ഇന്ത്യയിലെ അപൂര്‍വ്വമായ ഫുട്‌ബോള്‍ അക്കാഡമിയാണ് തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ലിഫാ ഫുട്‌ബോള്‍ അക്കാഡമി.. തീരമേഖലയിലെ ഫുട്‌ബോള്‍ പ്രതിഭകളെ മുന്നു തലത്തില്‍ കണ്ടെത്തി വളര്‍ത്തിയെടുത്ത് ലോകോത്തര താരങ്ങളാക്കി മാറ്റുന്നതിനായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത രുപം കൊടുത്തിട്ടുള്ളതാണ് ഈ അക്കാഡമി.

ഞങ്ങളെത്തുമ്പോള്‍ കഴക്കൂട്ടത്തെ മരിയന്‍ എന്‍ജിനീയറിംഗ് കോളേജിന്റെ കാമ്പസില്‍ ഞങ്ങളെത്തുമ്പോള്‍ ജോബി ലിഫയുടെ ചുണക്കുട്ടന്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു.പരിശീലനത്തിനായി തെരഞ്ഞെടുത്ത പതിനഞ്ചുപോരുള്ള സംഘവുമായിട്ടായിരുന്നു ആശയവിനിമയം. പൊഴിയൂരിലേയും,അഞ്ചുതെങ്ങിലേയും,തൂത്തൂരിലേയും കടപ്പുറത്തു പന്തു തട്ടി വളര്‍ന്ന കൗമാരക്കാരായിരുന്നു എല്ലാം.തീക്ഷണമായ അവരുടെ കണ്ണുകളില്‍ വല്ലാത്തൊരു ലക്ഷ്യബോധത്തിന്‍ തിളക്കം കണ്ടു.എല്ലാവരുടെയും സംശയങ്ങള്‍ക്ക് ജോബി ജസ്റ്റിന്‍ വിശദമായി മറുപടി നല്‍കി. ഒത്തുചേരലിനു ശേഷം മരിയന്‍ കാമ്പസിന്റെ സാരഥിയായ ഫാദര്‍ വില്‍ഫ്രഡുമായുള്ള കൂടിക്കാഴ്ചയായിരുന്നു.കുട്ടികളുടെ മികവിനെക്കുറിച്ചും ഇത്തരം ഒരു അക്കാഡമിയുടെ സാധ്യതകളെക്കുറിച്ചുമുള്ള ആശയവിനിമയമായിരുന്നു നടന്നത്.ജോബിക്കൊപ്പം ലിഫയുടെ കോച്ച് ക്ലയോഫസും പങ്കെടുത്തു. തുടര്‍ന്ന് മരിയന്‍ കാമ്പസിലെ ഫുട്‌ബോള്‍ഗ്രൗണ്ടില്‍ ലിഫയുടെ ജേഴ്‌സിയണിഞ്ഞ് കുട്ടികളോടൊപ്പം ജോബി ജസ്റ്റിനും പരിശീലനത്തിനിറങ്ങി.
ലത്തീന്‍ അതിരൂപതയിലെ കുട്ടികളുടെ കാല്‍പന്തുകളി ലോകോത്തരനിലവാരത്തിലേക്ക് വളര്‍ത്തിയെടുക്കുവാന്‍ അതിരുപതയുടെ തലവനായ ആര്‍ച്ച്ബിഷപ്പ് സുസപാക്യം,സഹായമെത്രാനും മികച്ചൊരു ഫൂട്‌ബോളറുമായ ബിഷപ്പ് ക്രിസ്തുദാസിന്റെയും പരിപൂര്‍ണ്ണ പിന്‍തുണയോടെയാണ് ലിഫാ ഫുട്‌ബോള്‍ അക്കാഡമി പ്രവര്‍ത്തിക്കുന്നതെന്ന് സീനിയര്‍ ടീമിന്റെ ചുമതല വഹിക്കുന്ന ഫാദര്‍.വില്‍ഫ്രഡ് പറഞ്ഞു.വിദേശ ക്ലബുകളും,ഐഎസഎല്‍ ടീമുകളും ലിഫയിലെ കുട്ടികളെ നോട്ടമിട്ടിട്ടുണ്ട്.ഇഗ്ലീഷ് ക്ലബുകളുമായുള്ള പരിശീലന വിനിമയ പരിപാടി,മികച്ച പുല്‍മൈതാനം തുടങ്ങി വിവിധ സ്വപനങ്ങളാണ് ലിഫ ഫുട്‌ബോള്‍ അക്കാഡമിക്കായി രൂപതയുടെ മനസ്സിലുള്ളത്.