തിരുവനന്തപുരം.കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുന്ന യന്ത്രവല്‍കൃത ട്രോളിംഗ് മല്‍സ്യബന്ധനം വിലക്കുകള്‍ തീരുമ്പോള്‍ ട്രോളിംഗ് നിരോധനത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലെക്കെത്തിയാല്‍ അത് മറ്റൊരു ദുരന്തത്തിലേക്കുള്ള തുടക്കമാവുമെന്ന് കേരളത്തിലെ ട്രോളിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ അസ്സോസ്സിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിലാകെ ഏപ്രില്‍ മുതല്‍ജൂണ്‍ വരെ രണ്ടുഘട്ടങ്ങളിലായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന മണ്‍സൂണ്‍ കാലട്രോളിംഗ് നിരോധനം പ്രത്യേകസാഹചര്യത്തില്‍ പുനപരിശോദിക്കണമെന്ന കേന്ദ്രത്തിനോടുള്ള നിവേദനത്തിലാണ് ഇവര്‍ ആവിശ്യം ഉന്നയിക്കുന്നത്.
കഴിഞ്ഞ മുപ്പത്തിരണ്ടു കൊല്ലമായി കേരളത്തില്‍ നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം കടലിലെ മല്‍സ്യസമ്പത്ത് നിലനിര്‍ത്തുന്നതിനും,മല്‍സ്യങ്ങളുടെ പ്രജനനം നടക്കുന്ന കാലയളവും കണക്കാക്കിയുള്ളതാണ്.ഇതേ കാലയളവില്‍ ട്രോളിംഗ് ഒഴികെയുള്ള പരമ്പരാഗത മല്‍സ്യസ്യബന്ധനത്തിന് തടസ്സമില്ല.എന്നാല്‍ ഇതൊന്നും ശാസ്ത്രീയമായി പൂര്‍ണ്ണതോതില്‍ തെളിയിക്കപ്പെട്ടിട്ടില്ല.യന്ത്രവല്‍കൃത ട്രോളിംഗ് നേതൃത്വം കേന്ദ്ര ഫിഷറീസ് മന്ത്രിക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ ഉന്നയിക്കുന്ന പ്രധാന ആവിശ്യം ഇപ്പോള്‍ നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങള്‍ നിരോധനമൊഴിവാക്കിയാല്‍ ഈ മേഖലക്ക് തിരിച്ചു പിടിക്കുവാനാകുമെന്നാണ്.ഇതിന് സാധൂകരിക്കുന്ന കാര്യങ്ങളും ഇവര്‍ വിശദമാക്കുന്നു.
ഇന്ത്യയിലെ ഒന്‍പത് കോസ്റ്റല്‍ സ്‌റ്റേറ്റുകളിലായി ഒരു കോടിയിലേറെ പേര്‍ പണിയെടുക്കുന്ന മല്‍സ്യമേഖലയില്‍ മൂന്നു ലക്ഷത്തിലേറെ യാനങ്ങളുണ്ട്.ഇവര്‍ക്ക് തൊഴിലും,നിത്യവൃത്തിയും സുഗമമായി മുന്നോട്ടു കൊണ്ടു പോകുവാന്‍ സാധിക്കും.അതിനു പുറമെയന്ത്രവല്‍കൃതയാനങ്ങളുടെ ഇന്ധന ഉപഭോഗത്തില്‍ നിന്നു തന്നെ കോടികളുടെ നേട്ടം അതതു സംസ്ഥനങ്ങള്‍ക്കും,കേന്ദ്ര സര്‍ക്കാരിനും ലഭിക്കും.അതുപോലെ തന്നെ കയറ്റുമതി മേഖലയില്‍ നിന്നും 58000 കോടിയിലധികമാണ് വരുമാനം.കോവിഡിന്റെ പശ്ചത്തലത്തില്‍ നിശ്ചലാവസ്ഥയിലായിരിക്കുന്ന സമുദ്രോല്‍പ്പന്ന കയറ്റുമതിമേഖല വീണ്ടും ഉണരുമ്പോള്‍ സുഗമമായി ട്രോളിംഗ് മല്‍സ്യബന്ധനം നടന്നാല്‍ അവരുടെ ഓര്‍ഡറുകള്‍ സഫലമാക്കുവാനും അതുവഴി രാജ്യത്തിന്റെ തന്നെ സാമ്പത്തിക രംഗത്തിന് ഉത്തേജനം പകരുവാന്‍ കഴിയുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലാകെ മല്‍സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി രണ്ടുഘട്ടങ്ങളിലായി കിഴക്കു പടിഞ്ഞാറന്‍ മേഖലകളില്‍ അറുപതു ദിവസം വീതമാണ് മണ്‍സൂണ്‍ കാല നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ കാലയളവില്‍ കേരളമൊഴികെ മറ്റെല്ലായിടത്തും മല്‍സ്യബന്ധന മേഖലക്ക് സമ്പൂര്‍ണ്ണ നിരോധനമാണ്.എന്നാല്‍ കേരളത്തില്‍ മാത്രം ഇത് ട്രോളിംഗ് നിരോധനമായാണ് നടപ്പിലാക്കുന്നത്.കേരളത്തില്‍ ആകെയുള്ള 40000 ത്തോളം യാനങ്ങളില്‍ നലായിരത്തോളം വരുന്ന യന്ത്രവല്‍കൃത ട്രോളിംഗ് ബോട്ടുകളൊഴികെ മറ്റെല്ലാവര്‍ക്കും മല്‍സ്യബന്ധനം നടത്താം.പരമ്പരാഗത മല്‍സ്യബന്ധന മേഖലയുള്‍പ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ ഉപരിതല മല്‍സ്യബന്ധനം മാത്രമേ നടത്തുന്നുള്ളു എന്ന ആനുകൂല്യമാണ് അവര്‍ക്ക് മല്‍സ്യബന്ധനം നടത്തുവാനുള്ള സാഹചര്യമൊരുക്കുന്നത്.
ട്രോളിംഗ് നിരോധനം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ട്രോളിംഗ് മേഖല എതിര്‍സ്വരങ്ങളില്ലാതെ സ്വീകരിക്കുകയായിരുന്നു.എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ മേഖലയുടെ നിലനില്‍പ്പിന് ഇത്തരമൊരാവിശ്യം അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ബോട്ട് ഓപ്പററ്റേഴ്‌സ്.എന്നാല്‍ ഈ ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ പരമ്പരാഗത മേഖലയില്‍ നിന്നും എതിര്‍സ്വരം ഉയര്‍ന്നു കഴിഞ്ഞു.കോവിഡിന്റെ ദുരിത കാലം കഴിയുമ്പള്‍ തീരങ്ങളെ കാത്തിരിക്കുന്നത് പ്തീക്ഷയുടെ ദിനങ്ങളാണ്.വീണ്ടുമൊരു സംഘര്‍ഷകാലം കൂടി താങ്ങുവാനുള്ള ശേഷി കേരളത്തിലെ മല്‍സ്യബന്ധന മേഖലക്കില്ലന്നുംചൂണ്ടിക്കാണിക്കപ്പെടുന്നു.
കേന്ദ്രഫിഷറീസ് വകുപ്പ് മന്ത്രി. പ്രതാപ് ചദ്ര സാരംഗിക്ക് കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്റെ് പീറ്റര്‍ മത്യാസ് നല്‍കിയ നിവേദനത്തില്‍ ഇക്കാര്യങ്ങളൊക്കെ ചൂണ്ടി ക്കാണിച്ചിട്ടുണ്ട്.കേന്ദ്ര മന്ത്രിക്കു പുറമെ പ്രധാനമന്ത്രി,സംസ്ഥാന മുഖ്യമന്ത്രി,ഫിഷറീസ് മന്ത്രി തുടങ്ങിയവര്‍ക്കും ബോട്ട് ഓപ്പറേറ്റേഴ് നിവേദനം നല്‍കിയിട്ടുണ്ട്.