മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണത്തിന് മുമ്പായി ഓഗസ്റ്റ് 12ന് റിലീസ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അതിന് മുമ്പേ ഒടിടിയില്‍ റിലീസിനായി ഒരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന കുരുതി എന്ന ചിത്രം.
ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രമെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റുമായി പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിരവധി കഥാപാത്രങ്ങളാണുള്ളത്. റോഷന്‍ മാത്യു, ശിന്ദ്ര, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, മണികണ്ഠന്‍ രാജന്‍, നെല്‍സണ്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍.