തിരുവനന്തപുരം.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ പരമ്പരാഗത കൈത്തറി മേഖലയില്‍ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് സാധാരണ തൊഴിലാളികള്‍ക്ക് കൈത്താങ്ങുമായി ആഗോളതലത്തില്‍ പ്രോവിന്‍സുകളുള്ള ഏറ്റവും വലിയ പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ തിരുവനന്തപുരം ചാപ്റ്ററിന്റെയും, ട്രാവന്‍കൂര്‍ പ്രോവിന്‍സിന്റെയും, ഇന്ത്യ റീജിയണിന്റെയും, ഗ്ലോബല്‍ വിമന്‍സ്, ഗ്ലോബല്‍ യൂത്ത് ഫോറങ്ങളുടെയും സഹകരണത്തോടെ വിശ്വപ്രസിദ്ധമായ ബാലരാമപുരം കൈത്തറിയുമായി കൈകോര്‍ത്തു ഓണക്കാലത്ത് പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കേരളത്തില്‍ ഓണസമ്മാനമായി കൈത്തറി മുണ്ടുകള്‍,ഷര്‍ട്ടുകള്‍, സെറ്റുസാരികള്‍ സെറ്റുമുണ്ടുകള്‍ തുടങ്ങിയവ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണാശംസകളോടെ കുടുംബങ്ങളില്‍ എത്തിച്ചു നല്‍കുന്നു. കൂടാതെ വിദേശരാജ്യങ്ങളിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കോ, മറ്റു പ്രവാസിസംഘടനകള്‍ക്കോ പ്രോവിന്‍സ് വഴിയോ അല്ലാതെയോ മൊത്തമായി ഓര്‍ഡര്‍ നല്‍കുന്ന മുറക്ക് എത്തിച്ചു നല്‍കുവാന്‍ കഴിയും.

(ഗ്ലോബല്‍ പ്രസിഡന്റെ്)
വിശ്വ പ്രസിദ്ധമായ ബാലരാമപുരം കൈത്തറി ബാലരാമവര്‍മ്മ മഹാരാജാവ് രാജകുടുംബാഗങ്ങള്‍ക്ക് വസ്ത്രങ്ങള്‍ നെയ്യുന്നതിന് വേണ്ടി തമിഴ്‌നാടില്‍ നിന്നും കൊണ്ടുവന്ന കൈത്തറി തൊഴിലാളികളുടെ പിന്‍തലമുറക്കാരാണെന്നത് ഈ വസ്ത്രങ്ങളുടെ പ്രൗഢിയെ സൂചിപ്പിക്കുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കൈത്തറിക്ക് ഒരു കൈത്താങ്ങ് പദ്ധതി വഴി യഥാര്‍ത്ഥ കൈത്തറി വസ്ത്രങ്ങള്‍ ലഭിക്കുന്നതോടൊപ്പം കേരളത്തിലെ ആയിരകണക്കിന് വരുന്ന സാധാരണക്കാരായ കൈത്തറി തൊഴിലാളികള്‍ക്ക് ഈ ഓണക്കാലത്ത് ഒരു കൈത്താങ്ങായി മാറുകയും ചെയ്യും. ഈ സംരംഭത്തിനു ആഗോളതലത്തില്‍ എല്ലാപ്രൊവിന്‍സുകളും,അംഗങ്ങളും ഭാഗവാക്കായി വിജയിപ്പിക്കാവാന്‍ ഗ്ലോബല്‍ പ്രസിഡന്റെ് ജോണി കുരുവിള ആഹ്വാനം ചെയ്തു.