HomeSPECIAL STORIESവിഴിഞ്ഞം അതിജീവന സമരത്തെ അധിക്ഷേപിച്ച മന്ത്രി വാസവൻ മാപ്പ് പറയണം

വിഴിഞ്ഞം അതിജീവന സമരത്തെ അധിക്ഷേപിച്ച മന്ത്രി വാസവൻ മാപ്പ് പറയണം

പി സ്റ്റെല്ലസ്.

തിരുവനന്തപുരം : വിഴിഞ്ഞം അതിജീവനത്തിനായി മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ വിഴിഞ്ഞം സമരത്തെ രണ്ടാം വിമോചന സമരമെന്നും, ദുബായ്,കൊളംബോ പോർട്ടുകളുടെ സ്പോൺസേർഡ് സമരമെന്നും അതിക്ഷേപിച്ച മന്ത്രി വാസവൻ മത്സ്യതൊഴിലാളി സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി സ്റ്റെല്ലസ്. മത്സ്യ തൊഴിലാളി സമൂഹവും ലത്തീൻ സമുദായവും നടത്തിയ അതിജീവനത്തിനായുള്ള പോരാട്ടത്തെ ആയുധങ്ങളെക്കാൾ വീര്യമേറിയ വർഗ്ഗീയതയുടെ നിറം നല്കി, ഹൈന്ദവവർഗ്ഗീയത സൃഷ്ടിച്ചു കൊണ്ട്, അടിച്ചമർത്തുകയാണ് ഭരണംകൂടം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കൂടംകുളം, വിഴിഞ്ഞം സമരങ്ങളെ അടിച്ചമർത്താൻ വർഗ്ഗീയതയെ കൂട്ടുപിടിച്ച് ദേശദ്രോഹ നിലപാടുകൾ ആരോപിച്ചതും ഇതേ ഭരണകൂടങ്ങളാണ്. ശിഖണ്ഡിയെ മുന്നിൽ നിറുത്തി ഭീഷ്മരെ വീഴ്ത്തിയ പാണ്ഡവരല്ല മത്സ്യ തൊഴിലാളികളെന്ന്. ഗർഭിണികളെ മുൻനിറുത്തി സമരം നടത്തിയെന്ന് ആരോപിക്കുന്ന മന്ത്രി തിരിച്ചറിയണമെന്നും ഫെഡറേഷൻ പ്രസിഡണ്ട് പി സ്റ്റെല്ലസ്. അതിജീവനത്തിനായുള്ള സമരത്തെ അധിക്ഷേപിച്ച മന്ത്രി വാസവൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ അതി ശകറ്റമായ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്നും സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments