യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം: അറബിക്കടലില്‍ മുങ്ങിയ എല്‍സാ 3 കപ്പലും,കോഴിക്കോടിനു പടിഞ്ഞാറു കത്തിയമര്‍ന്നു കൊണ്ടിരിക്കുന്ന മറ്റൊരു ചൈനീസ് തീ കപ്പലും ഇപ്പോള്‍ മാധ്യമങ്ങള്‍ക്കു വര്‍ത്തപോലുമല്ല. എല്ലാം നമ്മള്‍ മറന്നതുപോലെയാണ്.കേരളത്തിന്റെ മല്‍സ്യമേഖലക്കും,മല്‍സ്യബന്ധനവ്യവസായത്തിനും കനത്ത നാശം വിതക്കാന്‍പോന്ന ഗുരുതമായ ഭവിഷ്യത്തുകള്‍ പേറുന്ന കപ്പല്‍ കടലിനടിയില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ മന്ദഗതിയിലായിക്കഴിഞ്ഞു.വിദേശരാജ്യങ്ങളിലാണെങ്കില്‍ ഇതുപോലെ ഒരു കപ്പല്‍ച്ചേതം സംഭവിച്ചതെങ്കില്‍ പരിസ്ഥിതി ദുരന്തത്തില്‍ നിന്നും നാടിനെ മുക്തമാക്കുവാന്‍ എന്തെല്ലാം നടപടികള്‍ വരുമായിരുന്നു. എം.എസ്സ് സ്സി എല്‍സ 3മുങ്ങിയത 2025് മെയ് 25ന് . കപ്പല്‍ സാല്‍വേജ് ചെയ്യുമെന്ന് സര്‍ക്കാരും എംഎസ്സി കമ്പനിയും നാളിതുവരെ പറയുന്നതല്ലാതെ യാതൊരു നടപടിയും കൈ കൊണ്ടിട്ടില്ല. കപ്പല്‍ മുങ്ങി മൂന്നാഴ്ച കഴിഞ്ഞതിനു ശേഷം 17 6 2025 ആണ് ടി ആന്റി റ്റി എന്ന സിംഗപ്പൂര്‍ സാല്‍വേജ് കമ്പനി വന്നത് അവര്‍ സിംഗപ്പൂരില്‍ നിന്നും സൗത്ത് ആഫ്രിക്കയില്‍ നിന്നും ഉള്ള എക്‌സ്‌പേര്‍ട്ട് ഡൈവേഴ്‌സ് വന്ന് കപ്പലിലെ ബംഗര്‍ പൈപ്പിലെ ഓയില്‍ ലീക്കേജ് നിര്‍ത്തുകയും തുടര്‍ന്നുള്ള സാല്‍വേജ് ഓപ്പറേഷന്‍ ആരംഭിക്കുന്നതിനു മുന്‍പ് എംഎസ്സി ഷിപ്പിങ് കമ്പനി അവരെ നീക്കം ചെയ്തു. തുടര്‍ന്ന് സ്മിത്ത് സാല്‍വേജ് എന്ന നോര്‍വേ കമ്പനിയെ സാല്‍വേജ് നടത്താന്‍ ചുമതലപ്പെടുത്തി. എന്നാല്‍ ഈ പുതിയ കമ്പനി എംഎസ്സിയുമായി ചേര്‍ന്ന് ഒരു സാല്‍വേജ് പ്ലാന്‍ പോലും ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഈ കുറിപ്പു തയ്യാറാക്കുമ്പോള്‍ ലഭിക്കുന്ന വിവരം ഓഗസ്റ്റ് മാസം മാത്രമേ സാല്‍വിജ് പുനരാരംഭിക്കകയുള്ളു എന്നാണ്.
ആദ്യം കപ്പലില്‍ നിന്നും 367 ടണ്‍ ബംഗര്‍ ഓയിലും 84 ടണ്‍ ഡീസലും നീക്കം ചെയ്യണം. തുടര്‍ന്ന് കപ്പലിലെ 643 കണ്ടെയ്‌നര്‍ നീക്കം ചെയ്യണം ഇതില്‍ 244 കണ്ടെയ്‌നറുകള്‍ മാരകമായ അസാഡസ് ആന്‍ഡ് നോഷ്യസ് കാര്‍ഗോ ആണ് കൂടാതെ 58 കണ്ടെയ്‌നറുകള്‍ വിദേശത്തുനിന്നും വന്ന വേസ്റ്റുകളാണ് 15 കണ്ടെയ്‌നറുകള്‍ കെമിക്കലുകള്‍ ആണ് ബാക്കി 254 കണ്ടെയ്‌നറുകള്‍ ജനറല്‍ കാര്‍ഗോ ആണ്.കൊല്ലം മൈനര്‍ തുറമുഖത്ത് കൂട്ടിയിട്ടിട്ടുള്ള കണ്ടെയ്‌നറുകള്‍ പരിശോധിച്ചാല്‍ നാല് റീഫര്‍ കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയുള്ള കണ്ടെയ്‌നറുകളുടെ ഫോട്ടോയും ലിസ്റ്റും നമ്പറുകളും എംഎസ്സി കമ്പനി പുറത്തുവിട്ട കാര്‍ഗോ മാനിഫെസ്റ്റുമായി പരിശോധിക്കുമ്പോള്‍ ഈ റീഫര്‍ കണ്ടെയ്‌നറുകള്‍ കാര്‍ഗോ ലിസ്റ്റില്‍ കാണാനില്ല അതില്‍ നിന്നും മനസ്സിലാകുന്നത് ധാരാളം കണ്ടെയ്‌നറുകള്‍ 'മിസ്സ് ഡിക്ലറേഷന്‍' നടത്തി ഈ കപ്പലില്‍ കൊണ്ടുവന്നിട്ടുണ്ട് എന്നാണ്. കപ്പലും കണ്ടെയ്‌നറും ഓരോ ദിവസവും വെള്ളത്തില്‍ കിടക്കും തോറും അത് കടലിന്റെ അടിത്തട്ടിലെ മണ്ണിലും ചെളിയിലും ഉറച്ചു പോകും പിന്നീട് അത് മുറിച്ച് മാത്രമേ പുറത്തെടുക്കാന്‍ കഴിയൂ..ഇതിനോടകം പുറത്തുവന്ന ശാസ്ത്രീയ നിഗമനങ്ങള്‍ ആശങ്കയുളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. സെന്റര്‍ ഫോര്‍ ഓഷ്യന് ഗ്രാഫിക് ഡയറക്ടര്‍ ,സെന്റര്‍ ഫോര്‍ ഫിഷറീസ്മുന്‍ ഡയറക്ടര്‍, കുഫോസിന്റെ വൈസ് ചാന്‍സിലര്‍ പ്രമുഖ മാരി ടൈം നിയമ വിദഗ്ധന്‍ തുടങ്ങിയവര്‍ നടത്തിയ സംവാദത്തില്‍ പുറത്തുവന്ന അഭിപ്രായം കേരളമാകെ കേട്ടതുമാണ്. ഇഇവര്‍ നടത്തിയ സംവാദങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയായില്‍ ഉണ്ട്. കപ്പലിനുള്ളലെ കണ്ടെയ്‌നറുകളിലെ മാരകമായ കെമിക്കലുകള്‍ മല്‍സ്യങ്ങളുടെ കുഞ്ഞുങ്ങളെയും,മുട്ടകളെയും ബാധിക്കുമെന്ന നിഗമനം നടത്തിയത് പ്രശസ്ത മാരിടൈം നിയമവിദഗ്ദനും,ഹൈക്കോടതി സിനിയര്‍ അഡ്വക്കേറ്റ് ആയിരുന്നു.ശാസ്ത്രലോകം ഈ അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിച്ചു.
മണ്‍സൂണ്‍ കാലത്ത് കടല്‍ ഇളകിമറിയുന്ന പ്രക്രിയ നടക്കുകയാണ്.കപ്പലും കണ്ടെയ്‌നറും യുദ്ധകാല അടിസ്ഥാനത്തില്‍ നീക്കം ചെയ്തില്ലെങ്കില്‍ കപ്പലില്‍ ഉള്ള എണ്ണയും കണ്ടെയ്‌നറും കപ്പലും ക്രമേണ കടലിന്റെ അടിത്തട്ടില്‍ അമര്‍ന്ന് ഒരിക്കലും പുറത്തെടുക്കുവാനാകാത്ത സ്ഥിതി സംജാതമാകും.ട്രോളിംഗ് നിരോധനം കഴിഞ്ഞു ട്രോളിംഗ് ബോട്ടുകള്‍ കൂട്ടത്തോടെ കടലിലിറങ്ങുമ്പോള്‍ ഉണ്ടകാവുന്ന അപകടം പ്രവചനാതീതമാണ്.ഇതിനോടകം തന്നെ നിരവധി ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടു കഴിഞ്ഞിരിക്കുന്നു.ഭാവിയില്‍ എംഎസ്സി കപ്പല്‍ കമ്പനി ഉപേക്ഷിച്ചു പോവുകയും നമ്മുടെ പാരിസ്ഥിതിക്കും മത്സ് മത്സ്യ സമ്പത്തിനും ഭയങ്കരമായ വിപത്ത് ഉണ്ടാക്കുന്ന ഒരു മനുഷ്യനിര്‍മ്മിതമായ 'കെമിക്കല്‍ ബോംബ് 'വെള്ളത്തിനടിയില്‍ ഇട്ടു കൊണ്ട് എംഎസ്സി കൊച്ചിയില്‍ നിന്നും മടങ്ങിപ്പോകും . 50 60 മീറ്റര്‍ ആഴത്തില്‍ ആര്‍ക്കും പോയി പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ഈ മാരക വിഷങ്ങള്‍ നമ്മള്‍ അടുത്ത 50 പതിറ്റാണ്ടോളം അതിന്റെ ഭവിഷത്ത് അനുഭവിക്കുകയും വേണം.
അതുകൊണ്ട് കപ്പല്‍ കമ്പനി സാല്‍വേജ് എടുത്തില്ലെങ്കില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ ഉത്തരവ് പ്രകാരം എം എസ് സി ഷിപ്പിംഗ് കമ്പനിക്കെതിരെ കപ്പല്‍ നീക്കം ചെയ്യുന്നതിന് ചിലവാകാന്‍ സാധ്യതയുള്ള 134 മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവയ്ക്കാനും ഇല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിച്ച് ഈ സെക്യൂരിറ്റി തുക കിട്ടുന്നതിന് ആവശ്യമുള്ള കേസുകള്‍ സിവില്‍ നിയമപ്രകാരവും,ക്രിമിനല്‍ നിയമപ്രകാരവും, അഡ്മിറാലിറ്റി നിയമപ്രകാരവും സൂട്ട് ഫയല്‍ ചെയ്തു എംഎസ്സിയുടെ കപ്പലുകള്‍ അറസ്റ്റ് ചെയ്ത് കമ്പനിക്കെതിരെ സമ്മര്‍ദ്ദം ചെലുത്തി ഈ തുക ഹൈക്കോടതിയില്‍ കെട്ടിവയ്ക്കുന്നതിനുള്ള നടപടിയിലേക്കു നീങ്ങണം.അല്ലെങ്കില്‍ അതൊരു നിയമപ്രശ്‌നമായി മറ്റി കപ്പല്‍ കമ്പനി തടിയൂരിപ്പോകുവാനും സാധ്യതയുണ്ടന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുനനു. സര്‍ക്കാരിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരിന് നാളിതുവരെ ഉണ്ടായ നഷ്ടം കൂടാതെ ഈ കപ്പലിലെ എണ്ണയും അനിയരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകളും ബാക്കിനുകളും കപ്പലും നീക്കം ചെയ്യുന്നതിന് ആവിശ്യമായ ചെലവിന്റെ ബാധ്യതയും വന്നു ചേരും.ഇതു കുറഞ്ഞത് 134 മില്യന്‍ യുഎസ് ഡോളര്‍ വരുമെന്നതിനാല്‍ ആ തുക െസര്‍ക്കാരിലേക്ക് കെട്ടിവെക്കാന്‍ കപ്പല്‍ കമ്പനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കേണ്ടതും ആവശ്യമെങ്കില്‍ രംഗത്തെ വിദഗ്ധ അഭിഭാഷകരെ സമീപിക്കാവുന്നതാണ് എന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് കോടതിയുടെ ഉത്തരവില്‍ നിരീക്ഷിച്ചകാര്യവും അതീവഗൗരവത്തോടെ കണേണ്ടതുണ്ടന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.