HomeSPECIAL STORIESവയലാറിന്റെ വരികള്‍ക്ക് മരണമില്ല…

വയലാറിന്റെ വരികള്‍ക്ക് മരണമില്ല…

                                                       മോഹന്‍ ശ്രീശൈലം.
                                               നോട്ടിക്കല്‍ ടൈംസ് കേരള.

                                           വയലര് രാമവര്‍മ്മ ഓര്‍മ ദിനം 27 ഒക്ടോബര്‍

                                               മതവും മനുഷ്യനും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍പോലും ഗുരുതരമായ കൊടുതികള്‍ വിതക്കുന്ന കാലത്ത് നമ്മുടെ അനശ്വര കവി   വയലാര്‍ രാമവര്‍മ്മ ഇതെല്ലാം മുന്‍കൂട്ടി കണ്ടിരുന്നുവോ എന്നു തോന്നിപ്പിക്കുന്നതാണ്  അദ്ദേഹത്തിന്റെ രചനകള്‍ പലതും.മണ്‍മറഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും വയലാറിന്റെ വരികളുടെ പ്രസക്തി ഓരോ നിമിഷവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


                                              ആലപ്പുഴ ജില്ലയിലെ വയലാര്‍ എന്ന ചെറിയ ഗ്രാമത്തില്‍ വെള്ളാരപ്പിള്ളി കേരള വര്‍മ്മയുടെയും രാഘവപറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ച് 25 നാണ് രാമവര്‍മ ജനിച്ചത് . ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹത്തിന് പരമ്പരാഗത ഗുരുകുല രീതിയിലുള്ള വിദ്യാഭ്യാസം അമ്മാവന്റെ മേല്‍നോട്ടത്തിലായിരുന്നു, തുടര്‍ന്ന് സംസ്‌കൃത സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലും ഔപചാരിക വിദ്യാഭ്യാസം ലഭിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കവിതയെഴുതാന്‍ തുടങ്ങി, 'സ്വരത്' മാസികയില്‍ ആദ്യ കവിത പ്രസിദ്ധീകരിച്ചു, 9-ാം ക്ലാസിനുശേഷം വിദ്യാഭ്യാസം നിര്‍ത്തുകയും 'അരുണോദയം', 'ചക്രവാളം' തുടങ്ങിയ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷം അത് തുടര്‍ന്നു. 1951-ല്‍ അദ്ദേഹം ജനാധിപത്യം എന്ന പേരില്‍ ഒരു വാരിക ആരംഭിച്ചു , എന്നാല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വാരിക അധികനാള്‍ നീണ്ടുനിന്നില്ല. തുടര്‍ന്ന്, മദ്രാസില്‍ നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചു.

അമ്പതുകളിലും അറുപതുകളിലും കേട്ടിരുന്ന ഒരു മുറവിളി ”കവിതയുടെ നാമ്പടഞ്ഞു അല്ലെങ്കില്‍ കൂമ്പടഞ്ഞു” എന്നതായിരുന്നു. പക്ഷെ ചങ്ങമ്പുഴയും വയലാറും പി ഭാസ്‌കരനും ശ്രീകുമാരന്‍ തമ്പിയുമൊക്കെ ഈ അപവാദത്തിനു അറുതി വരുത്തി എന്നതു ശരിയാണ്. കവിത പറയാനുള്ളതല്ല, പാടാനുള്ളതാണ് എന്ന് ഒ എന്‍ വി യും മധുസൂദനന്‍നായരും മറ്റും കാണിച്ചു തന്നപ്പോള്‍ സാഹിത്യവുമായി പുലബന്ധം പോലുമി ല്ലാതിരുന്ന സിനിമാപ്പാട്ടുകളില്‍ കവിത വിരിയിക്കാം എന്ന് കാണിച്ചു തന്ന വരാണിവരെല്ലാം. ഇവരില്‍ കുറഞ്ഞ കാലം കൊണ്ടു മലയാള സിനിമാഗാനങ്ങളില്‍ പരമാവധി കവിതാഭംഗി സന്നിവേ ശിപ്പിച്ച അപൂര്‍വ പ്രതിഭ ആയിരുന്നു വയലാര്‍ രാമവര്മ്മ. വയലാര്‍ ദേവരാജ് ടീം നിര്മ്മി ച്ച ഒരു സിനിമാ ഗാനത്തിന്റെ ആദ്യത്തെ രണ്ടു വരിയെങ്കിലും മൂളാത്ത ഒരു മലയാളി ഉണ്ടെങ്കില്‍ അയാളെ മലയാളി ആയി അംഗീകരിക്കാന്‍ വിഷമം ആണ്. ‘ ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുമ്പേ നടന്നുപോയ സ്‌നേഹധനനായ മറ്റൊരു ഓര്‍ഫ്യൂസ്” എന്നു് കവി ശ്രീ ഓ. എന്‍. വി. കുറുപ്പു് വിശേഷിപ്പിക്കുന്നതു് മറ്റാരേയുമല്ല ‘വയലാര്‍’ എന്നു കേരളം വിളിക്കുന്ന ശ്രീ വയലാര്‍ രാമവര്‍മ്മയെ തന്നെയാണു്.
ഗഹനമായ തത്വ ചിന്തയായാലും ( ‘ ആദിയില്‍ വചനമുണ്ടായി… ‘, ‘ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു…. ‘ ), പ്രണയ ശ്രുംഗാരം ആയാലും ( ‘ തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടീ …” ) വയലാറിന്റെ വരികളില്‍ കാവ്യ സൗന്ദര്യം നിറഞ്ഞു നിന്നിരുന്നു. പലപ്പോഴും വയലാര്‍ എഴുതി ദേവരാജന്‍ മാസ്‌റര്‍ ഈണം കൊടുത്ത പാട്ടുകള്‍ ഒരുമിച്ചു കേള്‍്ക്കാ ന്‍ വേണ്ടി മാത്രം ചില സിനിമകള്‍ ഒരു തലമുറയില്‍ ഉള്ള പലരും സിനിമാ കൊട്ടകയില്‍ പോയിരുന്നു.

തന്റെ വിപ്ലവ കവിതകളില്‍ കൂടി അറിയപ്പെടുന്ന ഒരു കവി ആയിരുന്നു എങ്കിലും അദ്ദേഹം ചലച്ചിത്രഗാന രംഗത്ത് ഹരിശ്രീ കുറിക്കുന്നതു്. ”തുമ്പീ തുമ്പീ വാ വാ” എന്ന ഗാനത്തിലൂടെ ആണു്.

പിന്നെ അടുത്ത രണ്ടു പതി റ്റാണ്ടുകളില്‍ ചലച്ചിത്രഗാനരംഗത്തും നാടകഗാന രംഗത്തും അദ്ദേഹത്തിന്റെ ഒരു ജൈത്രയാത്ര തന്നെ ആയിരുന്നു എന്നു തന്നെ പറയാം. ആകെ 256 ചിത്രങ്ങളിലായി 2000 ഓളം പ്രൗഢസുന്ദരങ്ങളായ ഗാനങ്ങള്‍. ഇതുകൂടാതെ ഇരുപത്തഞ്ചോളം നാടകങ്ങ ളിലായി 150ഓളം പ്രശസ്തങ്ങളായ നാടകഗാനങ്ങള്‍ ഇതൊക്കെ ഈ ചെറിയ മനുഷ്യന്‍ ചുരുങ്ങിയ കാലയ ളവില്‍, സൃഷ്ടിച്ചു എന്നത് അത്ഭുതത്തോടെ മാത്രമേ നോക്കാന്‍ കഴിയൂ. വെറും നാല്പ്പ ത്തെട്ടു വയസ്സാകു ന്നതിനു പോലും കാത്തുനില്‍ക്കാതെ മണ്മറഞ്ഞ ആ ജീവിതം മലയാള ഭാഷയ്ക്കും കവിതയ്ക്കും സംഗീത ത്തെ സ്‌നേഹിക്കുന്ന മലയാളികള്ക്കും ചെയ്ത സംഭാ വന അറബിക്കടലിനോളം ആഴവും പരപ്പും ഉള്ളതാ യിരുന്നു.

കുട്ടന്‍ എന്ന ഓമനപ്പേരില്‍ അടുപ്പമുള്ളവരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നു ഈ കാവ്യപ്രതിഭ കര്‍ക്കശക്കാരനായിരുന്ന അമ്മാവ നോ ടുള്ള മാനസികമായ അടുപ്പമില്ലായ്മയോ എതിര്‍പ്പോ കാരണം കൂടിയാവണം ചെറുപ്പത്തില്‍ തന്നെ കമ്മ്യൂ ണിസ്റ്റ് ആശയങ്ങളോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും വളരെയടുത്ത ബന്ധം സ്ഥാപിച്ചു. ഒരു യാഥാസ്ഥിതി കരാജകുടുംബത്തില്‍ പെട്ട അദ്ദേഹം വിപ്ലവ സ്വപ്നങ്ങ ളില്‍ ആകൃഷ്ടനായി സ്വന്തം പൂണൂല്‍ തന്നെ ഉപേ ക്ഷിച്ചു. കവിതയുടെയും നാടകഗാനങ്ങളുടേയും ലോകത്തേക്കു് കടന്നു ചെന്നു. തന്റെ ഇരുപത്തി യൊന്നാം വയസ്സില്‍, 1948 ആഗസ്റ്റില്‍, ആണു് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുന്നതു്., ”പാദമുദ്രകള്‍” എന്ന പേരില്‍. പിന്നീടു് ”കൊന്തയും പൂണൂലും”(1950), ‘എനിക്കു മരണമില്ല”(1955), ‘മുളങ്കാടു്” (1955), ‘ഒരു ജൂഡാസ് ജനിക്കുന്നു” (1955), ‘എന്റെ മാറ്റൊലി ക്കവിതകള്‍” (1957), ‘സര്‍ഗ്ഗസംഗീതം” (1961) തുടങ്ങിയ സമാഹാരങ്ങള്‍ പുറത്തു വന്നു. വയലാര്‍ എഴുതിയ ഒരേ ഒരു ഖണ്ഡകാവ്യം ‘ ആയിഷ” പ്രസിദ്ധനായ സാംബശി വന്റെ അനുഗൃഹീത നാവില്‍ കൂടി വിജയിച്ച ഒരു കഥാപ്രസംഗവുമായിരുന്നു.

ഇതിനിടയ്ക്കാണു് 1956ല്‍ ഖദീജാ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ”കൂടപ്പിറപ്പു്” എന്ന സിനിമയിലൂടെ അദ്ദേഹം ചലച്ചിത്രഗാനരംഗത്ത് തന്റെ ഹരിശ്രീ കുറിക്കുന്നതു്. ”തുമ്പീ തുമ്പീ വാ വാ” എന്നതാണു് ആദ്യഗാനം. അടുത്ത രണ്ടു ദശാബ്ദങ്ങളില്‍ ബ്രദര്‍ ലക്ഷ്മണന്‍ മുതല്‍ കെ. ജെ. ജോയ് വരെ 22 സംഗീത സംവിധായകരുമായി അദ്ദേഹം പ്രവര്‍ത്തിച്ചു. എങ്കിലും പരവൂര്‍ ജി. ദേവരാജന്‍ എന്ന സംഗീത രാജശില്പിയുടെ കൂടെയാണു് ഈ പ്രതിഭാശാലി ഏറ്റവും അധികം ഗാനങ്ങള്‍ ചെയ്തതു്.

മലയാളസിനിമാഗാനരംഗത്തെ അദ്വിതീയമായ ഇവരുടെ കൂട്ടുകെട്ടു് ഒരു ലോകറിക്കാര്‍ഡാണു്. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ പത്താം വാര്‍ഷികദിനത്തില്‍ അവര്‍ ചെയ്ത ”ബലികുടീരങ്ങളേ”* എന്ന ഗാനത്തില്‍ നിന്നു തുടങ്ങിയ ഈ അപൂര്‍വ്വകൂട്ടുകെട്ടില്‍ നിന്നു് 137 ചിത്രങ്ങള്‍ക്കു വേണ്ടി 736 ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. (*ഈ പാട്ടു് പിന്നീടു് ”വിശറിക്കു കാറ്റു വേണ്ട” എന്ന നാടകത്തിലും ഉപയോഗിക്ക പ്പെട്ടു). വയലാറിന്റെ സംഭാവനകള്‍ ഏതാനും അക്കങ്ങളില്‍ ഒതുക്കാന്‍ കഴിയുകയില്ല എങ്കിലും ചരിത്രത്തില്‍ താല്പര്യമുള്ള വര്ക്ക് വേണ്ടി ഏതാനും കണക്കുകള്‍ ഇതാ.

വിവിധ സംഗീത സംവിധായകരോട കൂടി ചെയ്ത ഗാനങ്ങള്‍

ദേവരാജന്‍ : 755 എം എസ ബാബുരാജ്: 125 ദക്ഷിണാമൂര്ത്തി്: 73 ; കെ രാഘവന്‍ :47 ;എം കെ അര്ജുചനന്‍:47 ആര്‍ കെ ശേഖര്‍ :46 ; സലില്‍ ചൌധുരി :35 എം എസ വിശ്വനാഥന്‍ :29; എം എ ചിദംബരനാഥന്‍ : 28 എം ബി ശ്രീനിവാസന്‍ : 27

രാമവര്‍മ 1951-ല്‍ പുത്തേക്കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയെ വിവാഹം കഴിച്ചെങ്കിലും ദമ്പതികള്‍ പ്രശ്നരഹിതരായിരുന്നു. തുടര്‍ന്ന്, ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ അദ്ദേഹം വിവാഹം കഴിച്ചു, ഈ ദമ്പതികള്‍ക്ക് ഒരു മകനുണ്ടായി, പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ , മൂന്ന് പെണ്‍മക്കള്‍, ഇന്ദുലേഖ, യമുന, സിന്ധു. 1975 ഒക്ടോബര്‍ 27-ന്, 47-ആം വയസ്സില്‍, തിരുവനന്തപുരത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് സിറോസിസ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ മരണം സംഭവിച്ചു . മരണത്തിന്റെ യഥാര്‍ത്ഥ കാരണം വൈദ്യശാസ്ത്രപരമായ അശ്രദ്ധയാണെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ പിന്നീട് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദം സൃഷ്ടിച്ചു, എന്നാല്‍ രാമചന്ദ്രന്‍ പിന്നീട് തന്റെ മുന്‍ പ്രസ്താവനയില്‍ നില്‍ക്കാന്‍ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയുടെ ഇന്ദ്രധനുസ്സിന്റെ തീരത്ത് എന്ന പേരില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളും കെ ജെ യേശുദാസിനെക്കുറിച്ചുള്ള പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ കാരണം വിവാദമായി .
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചതായിരുന്നു വയലാര്‍ രാമവര്‍മയുടെ ചൈനാവിരുദ്ധ പ്രസംഗം. യുദ്ധകാലത്ത് 1962 ഒക്ടോബര്‍ 27-നായിരുന്നു വയലാറിന്റെ ചൈനാവിരുദ്ധ പ്രസംഗം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് രണ്ടുവര്‍ഷം മുമ്പ് വയലാറില്‍ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാര്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ചത്. 1962 ഒക്ടോബര്‍ 20-ന് ചൈന ഇന്ത്യയെ ആക്രമിച്ച് ആറുദിവസം കഴിഞ്ഞായിരുന്നു പരിപാടി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സോവിയറ്റ് യൂണിയനെയും ചൈനയെയും അനുകൂലിച്ച് രണ്ടുചേരികള്‍ രൂപപ്പെട്ട കാലത്തായിരുന്നു ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാര്‍ ചൈനയെ വിമര്‍ശിച്ചത്. ‘മധുര മനോഹര മനോജ്ഞ ചൈന…’ എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികള്‍ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് ‘ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ…’ എന്ന് വയലാര്‍ തിരുത്തി. യുദ്ധകാലമായതിനാല്‍ ചൈനാ പക്ഷപാതികളായ നേതാക്കള്‍ ചൈനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറാകാതിരുന്ന സമയത്തായിരുന്നു വയലാറിന്റെ വിമര്‍ശം. പ്രസംഗത്തിനുശേഷം ഒരുവിഭാഗം കൈയടിക്കുകയും മറുവിഭാഗം നിശ്ശബ്ദരായിരിക്കുകയും ചെയ്തത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പിന്നീട് മറ്റൊരു ഒക്ടോബര്‍ 27-നുതന്നെ അദ്ദേഹം അന്തരിച്ചത് യാദൃച്ഛികമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments