മോഹന്‍ശ്രീശൈലം
നോട്ടിക്കല്‍ ടൈംസ് കേരള.
പൂക്കളും പുഴകളും പൂങ്കിനാവിന്‍ ലഹരിയും നിറഞ്ഞ സുന്ദരലോകങ്ങളുടെ കവി; ഇന്ന് മുല്ലനേഴിയുടെ പന്ത്രണ്ടാം സ്മൃതിദിനം
1948 മേയ് 16-നു് തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ മുല്ലനേഴി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. യഥാർത്ഥനാമം നീലകണ്ഠൻ നമ്പൂതിരി. രാമവർമ്മപുരം സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ഏറെവർഷങ്ങൾ ജോലിചെയ്തു. 1980മുതൽ 83വരെ കേരളസംഗീതനാടകഅക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു.
ചലച്ചിത്ര അഭിനേതാവ്, കവി, ചലച്ചിത്ര ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് മുല്ലനേഴി എം എന്‍ നീലകണ്ഠന്‍. നിലകണ്ഠന്‍ നന്വൂതിരി എന്നാണ് യഥാര്‍ത്ഥ പേര്.
ചലച്ചിത്രസംവിധായകന്‍ കൂടിയായിരുന്ന പി എം അബ്ദുല്‍ അസീസ് 1970കളുടെ തുടക്കത്തില്‍ രചിച്ച ചാവേര്‍പട എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് കടന്നവരുന്നത്.ജി ശങ്കരപിള്ള, എസ് രാമനുജം എന്നീ നാടകാചാര്യന്മാര്‍ കൂടി ഭാഗഭാക്കായിരുന്ന 1975ല്‍ ന്യൂഡെല്‍ഹിയില്‍ വെച്ചുനടന്ന ദേശീയ നാടകോത്സവത്തില്‍ ചാവേര്‍പട ഉള്‍പെട്ടിരുന്നു.
1977ല്‍ ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം ലഭിച്ചു.1989ല്‍ നാലപ്പാടന്‍ സ്മാരക പുരസ്‌കാരവും, സമതലം എന്ന നാടകഗ്രന്ഥത്തിന് 1995ലും കവിത എന്ന കൃതിക്ക് 2010ലും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.ഉപ്പ്, പിറവി, സ്വാഹം, കഴകം,സ്വം, നീലത്താമര, സൂഫി പറഞ്ഞ കഥ, കഥ തുടരുന്നു, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മൗനം, സ്‌നേഹവീട് എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.ഏകദേശം 69 ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആല്‍ബം ഗാനങ്ങളും രചിച്ചിട്ടുണ്ട്.ഞാവല്‍പഴങ്ങള്‍ എന്ന ചിത്രത്തിലെ കറുകറുത്തൊരു പെണ്ണാണേ എന്ന തുടങ്ങുന്ന ഗാനമാണ് ചലച്ചിത്ര രംഗത്ത് പ്രശസ്തനാക്കുന്നതു .
അരഡസനോളം കൃതികൾ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.
1976 ല്‍ ലക്ഷ്മി വിജയം എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നിര്‍വഹിച്ചത്.
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും എന്ന ഗാനമാണ് സിനിമാഗാനങ്ങളിൽ ഒടുവിലത്തേത് .ഇന്ത്യൻ റുപ്പീ എന്ന സിനിമയിലെ ഈ ഗാനം പുതുതലമുറ പോലും ഏറ്റുപാടി.
ചെറിയ തോതിലാണെങ്കിലും ആഘോഷമായിരുന്നു മുല്ലനേഴിയ്‌ക്കു ജീവിതം. വീട്ടിലെ ചെറിയ ചെറിയ ചടങ്ങുകള്‍ പോലും ആഘോഷിച്ചു. എല്ലാത്തിനും വിപുലമായ ക്ഷണമുണ്ടായിരുന്നു. എല്ലാവരും മുല്ലനേഴിയ്‌ക്ക് വേണ്ടപ്പെട്ടവരായിരുന്നു. ലോറിപ്പണിക്കാരെയും ലോഹിതദാസിനെയും ഒരുപോലെ സ്വീകരിയ്‌ക്കാന്‍ മുല്ലനേഴിയ്‌ക്കു കഴിഞ്ഞിരുന്നു. വലിയ ഒരു മനസ്സിനു മാത്രം സാദ്ധ്യമായ ഒന്നാണ് അത്.
മുല്ലനേഴിയുടെ കവിതകള്‍ ചൊല്‍ കവിതകള്‍ കൂടിയായിരുന്നു. നാറാണത്ത് പ്രാന്തന്‍, രാപ്പാട്ട്, ആനവാല്‍ മോതിരം, അക്ഷരദീപം തുടങ്ങിയവയാണ് മുല്ലനേഴിയുടെ പ്രധാന രചനകള്‍. പവിത്രന്റെ ഉപ്പ്, പുലിജന്‍മം ,പിറവി, കഴകം,നീലത്താമര, സൂഫി പറഞ്ഞ കഥ, അങ്ങനെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം തന്റെ അഭിനയമികവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അമ്മയുടെ സ്‌നേഹവും നന്‍മയുടെ സന്ദേശവും പകരുന്ന വരികളിലൂടെ മുല്ലനേഴി പാട്ടാസ്വാദകരുടെ ഹൃദയത്തില്‍ ഇടംനേടി. അമ്മയും നന്മയും ഒന്നാണെന്ന കവിതയുടെ സംഗീതം മാത്രമല്ല അതിന്റെ വരികളും പെട്ടൊന്നൊന്നും നമ്മുടെ ഹൃദയത്തെ വിട്ടുപോകാത്തതാണ്. സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിലെ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന ഗാനത്തിന്റെ ലളിത സുന്ദരവരികളും മുല്ലനേഴിയുടെ തന്നെയാണ്.
പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ, പുത്തനൊരായുധമാണു നിനക്കത് പുസ്തകം കയ്യിലെടുത്തോളൂ എന്ന് പാടിയ മുല്ലനേഴി സാക്ഷരത ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
അന്നദ്ദേഹത്തിന്റെ അക്ഷരപ്പാട്ട് മലയാളികൾ ഏറ്റുചൊല്ലി.
2011 ഒക്ടോബർ മാസത്തിൽ ഒരു സുഹൃത്തിന്റ
ആഗ്രഹപ്രകാരം മുല്ലനേഴി ഒരു പേപ്പറിൽ നാലുവരി കവിത എഴുതി. അൽപനേരം നിൽക്കുവാനേ കെൽപു നമുക്കുള്ളുവെന്നാൽ
അമ്മ തന്നൊരു ജീവിതം നൻമകൊണ്ടു പുലർത്തണം നാം .
പിറ്റേന്ന് മുല്ലനേഴി പങ്കെടുത്തത് ഒരു അനുസ്മരണച്ചടങ്ങിൽ. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ
കവി. എ. അയ്യപ്പനു ശ്രദ്ധാഞ്ജലി. സ്വന്തം കവിത ചൊല്ലിയതിനൊപ്പം അയ്യപ്പന്റെ അവസാന കവിതയും ചൊല്ലി മുല്ലനേഴി പുറത്തിറങ്ങി .
മഴ ചാറുന്നുണ്ടായിരുന്നു. അടുത്ത ദിവസം കണ്ണൂരിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സമ്മേളനം. തിരക്കിട്ടു മുല്ലനേഴി വീട്ടിലേക്കു പോയി .പിറ്റേദിവസം രാവിലെ നാട് ഉണർന്നത് മുല്ലനേഴിയുടെ മരണ വർത്തയുമായാണ് .
പിറ്റേവർഷം മുതൽ ഒക്ടോബറിലെ അടുത്തടുത്ത രണ്ടു ദിവസങ്ങൾ മലയാളം പ്രിയപ്പെട്ട രണ്ടു കവികളുടെ ഓർമകൾക്കു ശ്രദ്ധാഞ്ജലി അരിപ്പൊക്കുന്നു .ഒക്ടോബർ 21 ന്. അയ്യപ്പന്റെ ഓർമ ദിവസം ഒക്ടോബർ 22 ന് മുല്ലനേഴിയുടെ ഓർമ ദിവസം .
കവിയും ഗാനരചയിതാവും നടനും കലാ–സാംസ്കാരിക പ്രവർത്തകനുമൊക്കെയായ മുല്ലനേഴി എന്ന നീലകണ്ഠൻ നമ്പൂതിരി ഏറെഇഷ്ടപ്പെട്ട രണ്ടു വാക്കുകളാണ് അമ്മയും നന്മയും .