മോഹന്‍ ശ്രീശൈലം.
നോട്ടിക്കല്‍ ടൈംസ് കേരള.
കോളേജ് പഠനകാലത്തുതന്നെ നൃത്തത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും,പെട്ടന്നു തന്നെ വെള്ളിത്തിരയിലെ റാണിയായി മാറുകയും ചെയ്ത റാണിചന്ദ്ര നടുക്കുന്ന ഓര്‍മ്മയായി മാറിയ സെപ്റ്റംമ്പര്‍ പന്ത്രണ്ട് മലയളസിനിമയുടെ കലണ്ടറില്‍ തീരാനഷ്ടത്തിന്റേതാണ്.സ്വന്തം പ്രയയത്‌നത്തിലൂടെ വളരുകയും ഒപ്പം കുടുംബത്തേയും പിടിച്ചുയര്‍ത്തുകയും ചെയ്ത കലാകാരിയായിരുന്നു റാണിചന്ദ്ര.ജീവിതവിജയം സമ്മാനിച്ച മകളോടൊപ്പം ദുരന്തത്തില്‍ എരിഞ്ഞടങ്ങിയ കുടുംബവും വിധിയുടെ മറ്റൊരു അപൂര്‍വ്വതയായി.
ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഇടത്തരം കുടംബത്തില്‍ ആണു് റാണിചന്ദ്ര ജനിച്ചത്. പിതാവ് ചന്ദ്രന്‍ മാതാവ് കാന്തിമതി. നാലു സഹോദരിമാരും ഒരു സഹോദരനുമുണ്ടു്. ബാല്യത്തില്‍ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങി. എറണാകുളം സെന്റ് തെരേസാസിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഈ സമയത്ത് സ്വന്തമായി ഒരു ഡാന്‍സ് ട്രൂപ്പ് നടത്തിയിരുന്നു. ആ വര്‍ഷം എറണാകുളത്തു നടന്ന മിസ് കേരള മത്സരത്തില്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ചലച്ചിത്രനിര്‍മ്മാതാക്കളുടെ ശ്രദ്ധയില്‍ പെട്ട റാണി സിനിമയില്‍ എത്തുകയായിരുന്നു.ഷീല,ശാരദ,ജയഭാരതി,വിജയശ്രീ തുടങ്ങിയ നായികമാര്‍ അരങ്ങുവാഴുന്ന കാലത്താണ് സൗന്ദര്യപട്ടവുമായി റാണിചന്ദ്രയുടെ രംഗപ്രവേശം.നൃത്തവും,അഭിനയവും,സൗന്ദര്യവും ഒത്തിണങ്ങിയ റാണിചന്ദ്രയുടെ കഴിവുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിനു മുന്‍പു തന്നെ ദുരന്തനായികയി മാറിയതാണ് എല്ലാവരെയും വേദനിപ്പിച്ചത്.
ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ ഒരു നല്ല നര്‍ത്തകിയായി റാണിഅറിയപ്പെട്ടു. പഠിപ്പിലും മിടുക്കിയായിരുന്നു റാണി. ഭാരിച്ച കുടുംബത്തിലെ ക്ലേശകരമായ ജീവിതത്തിനിടയിലും റാണി പ്രസന്നവതിയായിരുന്നു.
പ്രതിദ്ധ്വനി എന്ന ചിത്രത്തിലാണ് റാണി ആദ്യമായി വേഷമിടുന്നത്. ഈ ചിത്രത്തില്‍ അഭിനയിച്ചതോടെ റാണി നായികാ പദവിയിലേക്കുയര്‍ന്നു. ചുരുങ്ങിയ അഭിനയ ജീവിതത്തിനുള്ളില്‍ 25 ചിത്രങ്ങളില്‍ വേഷമിട്ടു.
ഉത്സവം എന്ന ചിത്രത്തിലാണു് റാണി ചന്ദ്ര ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചതു്. ഡോക്ടര്‍ ബാലകൃഷ്ണന്‍ നിര്‍മ്മിച്ച സിന്ദൂരം റാണിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണു്. കെ ജി ജോര്‍ജ് സംവിധാനം ചെയ്ത സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിനു് റാണിചന്ദ്ര മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി.
സെന്റ് തെരേസാസ് കോളജില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്വന്തമായി നൃത്ത സംഘം ഉണ്ടായിരുന്നു. ഉത്സവം എന്ന ചിത്രത്തില്‍ റാണി മി കച്ച അഭിനയം കാഴ്ചവെച്ചു. ഡോ. ബാലകൃഷ്ണന്റെ സിന്ദൂരമാണ് റാണിയുടെ മറ്റൊരു മികച്ച ചിത്രം.
ദേവി/കന്യാകുമാരി/ആലിംഗനം/ മധുരം തിരുമധുരം/ അയല്‍ക്കാരി/ അനുരാഗം/ നെല്ല് / നാത്തൂന്‍/ സ്വപ്നാടനം/ തണല്‍/ ലഹരി/ ഓടക്കുഴല്‍/ ചെമ്പരത്തി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
നര്‍ത്തകിയായ റാണിചന്ദ്ര അനുജത്തിമാരേയും മറ്റു നര്‍ത്തകികളേയും അണിനിരത്തി നൃത്ത പരിപാടികള്‍ നടത്തിയിരുന്നു. ഇവര്‍ ഗള്‍ഫില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച് മടങ്ങുമ്പോഴാണ് ദുരന്തത്തില്‍ പെട്ടത്. അന്ന് ഈ ദുരന്തത്തില്‍ റാണിയോടൊപ്പം ഇവരുടെ അമ്മയും മൂന്ന് സഹോദരിമാരും കൊല്ലപ്പെട്ടു.
1976 സെപ്റ്റംബര്‍ 12ന് റാണി ചന്ദ്രയും അമ്മയും സഹോദരിമാരും ബോംബെയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വിമാനം തീ പിടിക്കുകയായിരുന്നു. നൃത്താവതരണത്തിനു ശേഷം തിരിച്ചുവരികയായിരുന്നു അവര്‍.
നടുക്കുന്ന ഒരു താരദുരന്തത്തിന്റെ രക്തസാക്ഷിയായി തീര്‍ന്ന കലാകാരിയാണ് റാണിചന്ദ്ര. മറ്റുള്ളവര്‍ക്കു വെളിച്ചം പകരാന്‍ എരിഞ്ഞു തീരുന്ന മെഴുകുതിരി പോലെ കുടുംബത്തിന്റെ നിലനില്‍പ്പിനും രക്ഷയ്ക്കുമായി എരിഞ്ഞുതീര്‍ന്ന റാണിയുടെ ജീവിതം വീട്ടിലെ അംഗങ്ങളോടുമൊപ്പം ആകാശത്തില്‍ എരിഞ്ഞടങ്ങുകയായിരുന്നു.