ഒരു ഡോക്‌ടേര്‍സ് ദിനം കൂടെ നമ്മളെ തേടി എത്തുകയാണ്. ആïിð ഏതാï് മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും ഏതെങ്കിലുമൊരു ദിനമായി ആചരിക്കുന്ന ഒരു പതിവിലേക്ക് നാം നീങ്ങിക്കൊïിരിക്കുകയാണ്. ഡോക്‌ടേര്‍സ് ദിനം, നഴ്‌സസ് ദിനം എന്നിവ പോലെ മാനവരാശിയുടെ തന്നെ നിലനില്പിനെ ബാധിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ദിവസങ്ങള്‍ ആചരിക്കപ്പെടണം. അതുപോലെ അവ ആചരിക്കുമ്പോള്‍ ആ ദിനവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞു വരുന്ന കാതലായ പ്രശ്‌നങ്ങള്‍ പൊതുജന ശ്രദ്ധയില്‍ വരേïതുï്- വരുത്തേïതുമുï്.
കോവിഡ്മഹാമാരിവരുത്തിയനാശവുംഅത്മനുഷ്യജീവിതത്തെതന്നെമാറ്റിമറിച്ചവിധവുമൊക്കെനമ്മുടെസ്മൃതിപഥത്തില്‍നിന്ന്മാഞ്ഞുപോകാന്‍സമയമായിട്ടില്ല.അതുകൊണ്ട്തന്നെഡോക്ടേര്‍സ്ദിനംപോലെപ്രധാന്യമര്‍ഹിക്കുന്നഒരുദിവസംവളരെകാര്യമായചിന്തകള്‍ക്കുംഅവയില്‍നിന്നുരുത്തിരിഞ്ഞുവരുന്നപലനയപരമായതീരുമാനങ്ങളെക്കുറിച്ചുമൊക്കെപൊതുജനമദ്ധ്യത്തില്‍ചര്‍ച്ചചെയ്യപ്പെണ്ടേണ്ടതാണ്
ആദ്യമായി ശ്രദ്ധയിð വരേïത് ഡോക്ടര്‍മാരുടെ ലഭ്യതയെക്കുറിച്ചാണ്. ജനസംഖ്യയ്ക്ക് ആനുപാതികമായി വേï ഡോക്ടര്‍മാരുടെ സേവനം രാജ്യത്ത് ലഭ്യമാകുന്നുïോ? ഭാരതം പോലെ വൈവിധ്യമാര്‍ന്ന, ഗ്രാമപ്രദേശങ്ങളും പട്ടണങ്ങളും തമ്മിലും ഗ്രാമപ്രദേശങ്ങള്‍ തമ്മിð പോലും അസന്തുലിതാവസ്ഥ നിലനില്ക്കുന്ന ഒരു രാജ്യത്ത് ഒരു ശരിയായ പഠനത്തിലൂടെ മാത്രമേ അവശ്യം വേï ഡോക്ടര്‍മാരുടെ ശരാശരി സംഖ്യയെക്കുറിച്ച് ഒരു കൃത്യമായ അവബോധം പൊതുജനമദ്ധ്യത്തും അത് പോലെ തന്നെ കേന്ദ്രസംസ്ഥാന നയരൂപീകരണ തലങ്ങളിലും കിട്ടാന്‍ സാദ്ധ്യതയുള്ളൂ. കൃത്യമായ പഠനങ്ങളിലൂടെയാണ് ഡോക്ടര്‍മാരുടെ ലഭ്യതയിലേക്കും അവിടെ വരുന്ന കുറവുകളെക്കുറിച്ചുമൊക്കെ ഒരു ഏകദേശരൂപം കിട്ടേïത്. ഈ കാലഘട്ടത്തിനാവശ്യമായ തോതിലുള്ള ഒരുസംഖ്യയിലേക്ക് നാം എത്തിച്ചേരേïതുï്. അതുപോലെ ജനസംഖ്യയിലും വിഭവശേഷിയിലുമൂന്നി നഗരങ്ങളെയും ഗ്രാമങ്ങളേയുംതരം തിരിച്ച് അതാത് ഗ്രേഡിðപ്പെടുന്ന നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും വേïുന്ന ഒരു ശരാശരി സംഖ്യയെക്കുറിച്ച് പഠനത്തിലധിഷിതമായ സ്ഥിതി വിവരക്കണക്ക് വേïതുï്. ഇത്തരത്തിð യാഥാര്‍ത്ഥ്യ ബോധത്തോടെ തയ്യാറാക്കപ്പെട്ട സ്ഥ്തി വിവരക്കണക്കും അതിനോടനുബന്ധിച്ച് നയരൂപീകരണത്തിലൂടെ നിലവിലുള്ള അസന്തുലിതാവസ്ഥ മാറ്റിയെടുക്കേï ആവശ്യകതയെയും കുറിച്ച് ചിന്തിക്കേïതുï്.അതുപോലെ തന്നെ ആവശ്യകത മുന്നിð കïു കൊï് രാജ്യത്ത് വേïുന്ന ഡോക്ടര്‍മാരെയും അതുപോലെ തന്നെ സ്‌പെഷ്യലിസ്റ്റുകളെയും, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകളേയും വാര്‍ത്തെടുക്കാനുതകുന്ന ഒരു മെഡിക്കð വിദ്യാഭ്യാസ രംഗം തന്നെ വിഭാവന ചെയ്യേïതുï്. പ്രാഥമികമായി ഒരു പഠനത്തിð നിന്നും ഉരുത്തിരിയുന്ന വസ്തുതകളുടെ അടിസ്ഥാനത്തിð നമ്മുടെ മെഡിക്കð വിദ്യാഭ്യാസ രംഗത്ത് ഒരു അഴിച്ചു പണി തന്നെ ആവശ്യമായി വന്നേക്കാം.
ആരോഗ്യരംഗത്ത് വിഭവ സമാഹരണവും അതിന്റെ വിന്യാസവും തന്നെ സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിലായാð അത്രയും നന്ന്. അതുപോലെ തന്നെ ജിñാ-സംസ്ഥാന തലത്തിð പബ്ലിക്ക്- പ്രൈവറ്റ് പാര്‍ട്ട്ണര്‍ ഷിപ്പിð എങ്ങനെ സര്‍ക്കാര്‍-പ്രൈവറ്റ് ആശുപത്രികളെ ആവശ്യത്തിനുതകുന്ന വിധത്തിð തരം തിരിച്ച് ലഭ്യമാക്കാം എന്നതിനെക്കുറിച്ചും നയപരമായ തീരുമാനങ്ങളും അതനുസരിച്ചുള്ള ആക്ഷന്‍ പ്ലാനുകളും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമപ്രവണത- അതെന്തു കാരണം കാണിച്ചാലും, വളരെ ശക്തമായ രീതിയിð തന്നെ കൈകാര്യം ചെയ്യേïതുï്. നിയമനിര്‍മ്മാണവും അത് പ്രാവര്‍ത്തികമാക്കുന്ന നീതി-ന്യായ വൃവസ്ഥിതിക്കുമപ്പുറം ഇതുപോലുള്ള ദുഷ്പ്രവണതകള്‍ക്കെതിരെ ഒരുസാമൂഹികാവബോധം തന്നെ ഉïായേ തീരൂ. സ്‌കൂള്‍- കോളേജ് തലങ്ങളിð, പാഠ്യ- പാഠ്യേതര വിഷയങ്ങളുടെ പ്രതിപാദനത്തിലൂടെയും അതുപോലെ ലഭ്യമായ എñാ മാര്‍ഗങ്ങളിലും കൂടെ പ്രത്യേകിച്ച് സോഷ്യð മീഡിയിലൂടെ ഇത്തരത്തിലുള്ള ദുഷ്പ്രവണതകള്‍ക്കെതിരെ ഒരു ശക്തമായ ക്യാംപെയിന്‍ തന്നെ തുടങ്ങേïിയിരുക്കുന്നു. ഇതിലേക്കായി സര്‍ക്കാര്‍- സര്‍ക്കാരിതര സംവിധാനങ്ങളും, മാദ്ധ്യമങ്ങളും സ്വമേധയാ മുന്നോട്ട് വരേï കാലം അതിക്രമിച്ചിരിക്കുന്നു.
നാനാവിധ പുതുമുഖ രോഗങ്ങള്‍ നിത്യമെന്നോണം പ്രത്യക്ഷപ്പെട്ടു കൊïിരിക്കുന്ന ഈ കാലത്ത് രോഗനിര്‍ണ്ണയവും ചികിത്സയുമൊക്കെ സങ്കീര്‍ണ്ണമായിക്കൊïിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. രോഗങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കേï രീതികളെക്കുറിച്ചും ചികിðസാ രീതികളെക്കുറിച്ചുമൊക്കെ അവബോധം നðകുന്ന പരിപാടികള്‍ പൊതുജന മദ്ധ്യത്തിലെത്തിക്കേï ഒരു ചുമതല കൂടി ആരോഗ്യ മേഖലയിð പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും ഡോക്ടര്‍മാര്‍ക്കുïെന്ന കാര്യം വിസ്മരിക്കാവുന്നതñ. അത്‌പോലെ തന്നെ ഡോക്ടര്‍മാരുടെ പക്കð നിന്നും പൊതുജനാരോഗ്യ വ്യവസ്ഥിതിക്ക് കൂടുതð പ്രാധാന്യം നല്കുന്ന പരിപാടികള്‍ ഉïാവേïതുï്. രോഗികളും ഡോക്ടര്‍മാരും തമ്മിലുള്ള പരസ്പരബന്ധവും, വിശ്വാസവും അരക്കിട്ടുറപ്പിക്കുവാന്‍ ഐ.എം.എ യെപ്പോലുള്ള സംഘടനകളും, ഡോക്ടര്‍മാരുടെ തന്നെ മറ്റു പ്രൊഫഷണð സംഘടനകള്‍ക്കും സാധിക്കേïതാണ്. ഈ രീതിയിലൊരു പ്രവര്‍ത്തന ശൈലി ജനമദ്ധ്യത്തിð പ്രാവര്‍ത്തികമാക്കാന്‍ ഈ സംഘടനകള്‍ക്ക്് കഴിയുമാറാകട്ടെ.
പൊതുജനങ്ങള്‍ക്കുപയോഗപ്രദമായ ചര്‍ച്ചകള്‍ക്കും നയപരവും അവ നടപ്പാക്കേï രീതികളെയും കുറിച്ചുമൊക്കെ ‘ഡോക്‌ടേര്‍സ് ദിനം’ പോലുള്ള പ്രധാനപ്പെട്ട ദിവസങ്ങളിð ചര്‍ച്ചകളുïാവട്ടെ. ഈ ഡോക്‌ടേര്‍സ് ദിനത്തിð നമ്മുടെ ആരോഗ്യസംരക്ഷണ മേഖലയിലെ എñാ ഡോക്ടര്‍മാരുടെയും ആരോഗ്യത്തിനും നòയ്ക്കും വേïി പ്രാര്‍ത്ഥിക്കാനുംഅവര്‍ക്കാശംസകള്‍ നേരുവാനും നമുക്ക് ഈ ദിനം ഉപയോഗപ്പെടുത്താം.
കേണല്‍രാജീവ്മണ്ണാളി
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍
എസ്.യു.റ്റി. ഹോസ്പിറ്റല്‍, പട്ടം.