യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള..
കൊല്ലം. കടല്‍ അക്ഷയനിധിയാണ് സംശയമില്ല.ഇക്കഴിഞ്ഞ ട്രോളിംഗ് നിരോധനത്തിനു ശേഷം മല്‍സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കാലമായിരുന്നു.പരമ്പരാഗത-യന്ത്രവല്‍കൃത-ട്രോളിംഗ് മേഖലയിലുള്ള മല്‍സ്യത്തൊഴിലാളികള്‍ക്ക് മികച്ച പണി കിട്ടിയിരുന്നു.പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് വീണ്ടുമൊരു മണ്‍സൂണ്‍ സീസണ്‍ കാലത്തിന് തുടക്കമാവുകയാണ്.കഴിഞ്ഞ ട്രോളിംഗ് നിരോധനത്തിനു ശേഷം പണിക്കു പോയ ബോട്ടുകള്‍ക്ക് തെറ്റില്ലാത്ത രീതിയില്‍ ക്യാച്ചിംഗ് ലഭിച്ചിരുന്നു.ട്രോളിംഗ് ബോട്ടുകള്‍ക്ക് രണ്ടു മൂന്നു മാസം കൊണ്ട് അവസാനിക്കേണ്ട സീസണ്‍ കാലം വറുതിക്കാലത്തും തുടര്‍ന്ന്ു.എന്നാല്‍ വറുതിക്കാലത്ത്് വലിയ ബോട്ടുകളൊക്കെ രണ്ടാഴ്ചത്തെ പണിക്കു ഉല്‍ക്കടലില്‍ പോയത് ചെമ്മീനും,കണവയും മാത്രം ലക്ഷ്യം വെച്ചല്ല.കടലിന്റെ അടിത്തട്ടില്‍ നിന്നും വളം(ട്രാഷ് ഫിഷ്) കോരുവാനയിരുന്നു. കടലിന്റെ അടിത്തട്ടില്‍ മല്‍സ്യോല്‍പാദനത്തിനും,അതിന്റെ നിലനില്‍പിനും ആവിശ്യമായി അടിഞ്ഞു കൂടുന്ന ട്രാഷ് ഫിഷാണ് വളം എന്നു പറഞ്ഞ് ഓരോ ബോട്ടും ടണ്‍ കണക്കിന് സംഭരിച്ച് കരയിലെത്തിക്കുന്നത്.കടലില്‍ മുടിച്ച് വളരുന്ന മല്‍സ്യ കുഞ്ഞുങ്ങളെയും അവയുടെ മുട്ടകളുള്‍പ്പടെയാണ് കോരി കരയിലെത്തിക്കുന്നത്.
ഓരോ ബോട്ടും അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ ബോക്‌സുകളില്‍ നിറച്ച് കരക്കെത്തിക്കുന്ന വളത്തിന് കാത്തുനില്‍ക്കുന്ന അന്യസംസ്ഥാനകമ്പനികളുടെ ഏജന്റെുമാര്‍ നിരവധിയാണ്.കടല്‍ മല്‍സ്യങ്ങളെക്കാള്‍ സ്റ്റെഡിയായ വിലയും ഡിമാന്‍ഡുമാണ്.വളത്തിനു ലഭിക്കുന്നത്്.ഒരു ബോക്‌സിന് 1300 രൂപ വരെ ലഭിക്കും.കൊല്ലത്തെ കരിക്കാടി സീസണ്‍ കാലത്തെ അനുസ്മരിക്കും പോലെയാണ് കൂറ്റന്‍ ഇന്‍സുലേറ്റഡ് വാനുകള്‍ ഹാര്‍ബറുകളില്‍ നിരന്നു കിടക്കുന്നത്.അന്യസംസ്ഥാനലോബികളും ഏജന്റെുമാരും നിയന്ത്രിക്കുന്ന വളം കോരല്‍ കടലിന്റെ സന്തുലിതാവസ്ഥ ഇല്ലാതാക്കുകയും,മണല്‍ മാഫിയ പോലെയും,ക്വോറി മാഫിയ പോലെയും വളം മാഫിയ കടലിനെ മുടിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല. കടലില്‍ നിന്നും മല്‍സ്യ സമ്പത്തിനു പുറമെ മല്‍സ്യത്തൊഴിലാളികള്‍ ശേഖരിച്ചു കൊണ്ടുവരുന്ന വളത്തിനു ലഭിക്കുന്ന വിലയില്‍ പകുതി നല്‍കുന്നു.ഇത് അവര്‍ക്കു ലഭിക്കുന്ന അധികവരുമാനമാണ്.താങ്ങാനാവാത്ത ഡീസല്‍ വിലയില്‍ പിടിച്ചു നില്‍ക്കുവാന്‍ മറ്റെന്താണ് വഴിയെന്ന് ബോട്ടുടമകളും ചോദിക്കുന്നു.ഉള്‍ക്കടലില്‍ കോടിക്കണക്കിന് ടണ്‍ റാന്തല്‍ ഫിഷ് ഉണ്ടെന്നും അതാണ് പിടിച്ചു കൊണ്ടു വരുന്നതെന്നും അതിന് നിയമപരമായ സാധുതയുണ്ടെന്നും ട്രോളിംഗ് മേഖലയിലുള്ളവര്‍ പറയുന്നു.
കടലില്‍ നിന്നും കാലാകാലങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന മല്‍സ്യങ്ങള്‍ ക്രമേണ കുറയുകയും ഇപ്പോള്‍ ഇല്ലാതാവുകയും ചെയ്യുന്നു.ട്രോളിംഗ് നിരോധനത്തിന് തൊട്ടു മുന്‍പ് ട്രോളിംഗ് ബോട്ടുകള്‍ക്ക് ഒരുമാസ ക്കാലം കണവയുടെയും,മല്‍സ്യത്തിന്റെയും മികച്ച പണി ലഭിക്കുമായിരുന്നു.എന്നാല്‍ ഇത്തവണ കണവാ ചാകര വലുതായി കണ്ടില്ല.അതുപോലെ കൂട്ടമായി കിട്ടുന്ന വാള,ഏട്ട തുടങ്ങി ചില ഇനം മല്‍സ്യങ്ങള്‍ അതും ലഭിച്ചില്ല. വീണ്ടുമൊരു ട്രോളിംഗ് നിരോധന കാലം വരികയാണ്.്ഇതൊരു സൂചനയാണ്.ഉദ്ദ്യോഗസ്ഥരും,രാഷ്ട്രീയ നേതൃത്വവും കൂട്ടുനില്‍ക്കുമ്പോള്‍ കടല്‍ കൊള്ളയടിക്കാന്‍ അന്യസംസ്ഥാന വളം ഫാക്ടരികളുടെ ഏജന്റെുമാര്‍ നമ്മുടെ ഹാര്‍ബറുകളില്‍ കാത്തു കിടക്കും .സ്വയം നിയന്ത്രിച്ചു നമ്മുടെ കടലിനെ അക്ഷയനിധിയായി നിലനിര്‍ത്തേണ്ട ബാധ്യത കടലിന്റെ മക്കള്‍ക്കു തന്നെയാണുള്ളത്.
കടലിന്റെ സന്തുലിതാവസ്ഥ നമ്മള്‍ തന്നെ തകര്‍ക്കുകയാണോ..
RELATED ARTICLES