സ്വന്തം ലേഖകന്‍
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം. താനൂരില്‍ വന്‍ ദുരന്തം വിതച്ച വിനോദയാത്രേേബാട്ടിന് ് ലൈസന്‍സ് കൊടുത്തത് ആരാണ്. അന്വേഷണത്തിന്റെ കുന്തമുന അവര്‍ക്ക് നേരേയാവണം.മല്‍സ്യബന്ധനത്തിനുപയോഗിച്ചിരുന്നതെന്നു പറയപ്പെടുന്ന ബോട്ട്് വിനോദയാത്ര ബോട്ടാക്കി മാറ്റുന്നതു തന്നെ തെറ്റാണന്നു ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.അടിയിറക്കമില്ലാത്ത ബോട്ടിനെ രണ്ടു നിലകളാക്കി രുപകല്പനചെയ്തു മറിപ്പന്‍ ബോട്ടാക്കി മാറ്റി നിരപരാധികളായ ആളുകളെ കയറ്റി കൊലക്കളത്തിലേക്കു വിടാന്‍ അനുമതി നല്‍കിയത് മാപ്പര്‍ഹിക്കാത്ത തെറ്റും കൃത്യവിലോപവുമാണ്.
യാതൊരു വിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആരാണ്‌കൊടുത്തത്.ഫിഷിങ് ബോട്ട് യാത്ര ബോട്ടാക്കി മാറ്റിയതിന്റെ മാനദണ്ഡം എന്താണ്്.ലൈസന്‍സിങ് അതോറിറ്റി ആരാണ്. എന്ത് സംവിധാനമാണ് ലൈസന്‍സിങ് അതോറിറ്റിക്ക് ഉള്ളത്. ബോട്ടോടിക്കുന്ന സ്രാങ്കിനു നല്‍കേണ്ട ലൈസന്‍സു നല്‍കുന്നതും ഇവരാണന്നോര്‍ക്കണം.സുതാര്യമല്ലാതാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. വന്‍ അഴിമതിയാണ് ഈ സംവിധാനത്തില്‍ നടക്കുന്നത്. നാടിനെ നടുക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സര്‍ക്കാര്‍ ഇവരെ വെളിച്ചത്തു കൊണ്ടുവരണം.
കേരള മാരിടൈം ബോര്‍ഡ് അറിയാതെ സ്വന്തം ഇഷ്ടത്തിന് മുങ്ങിയ ബോട്ടിന് ലൈസന്‍സ് കൊടുക്കാന്‍ കത്ത് മുഖേന ഉത്തരവ് കൊടുത്ത മാരിടൈം ബോര്‍ഡ് സി.ഇ.ഒ. സലിം കുമാറിനെ തലസ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്ത് വരൂ. മാരിടൈം ബോര്‍ഡ് ചെയര്‍മാനെയും മാറ്റി നിര്‍ത്തി വേണം അന്വേഷണം നടത്താന്‍..കാരണം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടിയാണിത്. കാരണം മാരിടൈം രംഗത്ത് യാതൊരു പരിചയവും അറിവും ഇല്ലാത്തവരാണ് ഇതിനെ നയിക്കുന്നത്. കേരള മാരിടൈം ബോര്‍ഡില്‍ തലതിരിഞ്ഞ പ്രവ്ര്#ത്തനങ്ങളാണ് കഴിഞ്ഞ ഒരു കൊല്ലമായി നടക്കുന്നത്.
അഴിക്കല്‍ പോര്‍ട്ടിന്റെ ചുമതലയുള്ള പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീഷ് നായര്‍ നടത്തുന്ന അന്വേഷണം പ്രഹസനം മാത്രമാണ്. താനൂരിന്റെ ചുമതല ഉണ്ടായിരുന്ന മുന്‍ കോഴിക്കോട് – ആലപ്പുഴ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി കുമാറിന്റെ പങ്കും അന്വേഷണ വിധേയമാക്കേണ്ടതാണന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.രാഷ്ട്രീയ ഇച്ഛാശക്തിയും,ശേഷിയുമില്ലാത്ത മന്ത്രിയും അവരുടെ കാഴ്ചപ്പാടില്ലാത്ത പ്രവര്‍ത്തനവുമാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച കേരള മാരിടൈം ബോര്‍ഡിന്റെ ഇന്നത്തെ ദുരവസ്ഥക്കു കാരണം.കടലോ,കപ്പലോ അറിയാത്ത ബോര്‍ഡ് നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും തലപ്പത്തിരിക്കുമ്പോള്‍ ഇതുപോലെയുള്ള മറിപ്പന്‍ ടൂറിസ്റ്റു ബോട്ടുകള്‍ കേരളത്തിന്റെ കായല്‍പരപ്പില്‍ ദുരന്തത്തിന്റെ ഇരകളെ കാത്തു കിടക്കുന്നുണ്ടാവും.