പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ആഘോഷമാക്കി മാറുമ്പോള്‍ ഇവിടെ സ്വകാര്യ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവത്ത മുഹൂര്‍ത്തം കൈവന്ന രണ്ടുപേര്‍.വിഷ്ണുവും അഭിരാമിയും. വിവാഹനിശ്ചയം കഴിഞ്ഞ.ഇരുവര്‍ക്കും പ്രധാനമന്ത്രിയുടെ അനുഗ്രഹവും സാമീപ്യവുമാണ് മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചത്.ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ മകളാണ് നിയുക്ത വധുവായ അഭിരാമി.വരന്‍ മലയാള സിനിമയിലെ യുവ സംവിധായകനായ വിഷ്ണു മോഹനും.’മേപ്പടിയാന്‍’ എന്ന സിനിമയുടെ സംവിധായകനാണ് ഇദ്ദേഹം.വധുവിന്റെ മാതാപിതാക്കളോടൊപ്പം ചിങ്ങത്തില്‍ നടക്കുന്ന വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്തു പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്‍കുവാനും പ്രത്യേകം ക്ഷണിക്കുവാനുവാണ് എത്തിയതായിരുന്നു .വിഷ്ണുമോഹന്‍ ഇതൊരു മഹാഭാഗ്യമായി കരുതുന്നുവെന്നു പറഞ്ഞു
വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നല്‍കാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നല്‍കി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങള്‍ക് ഉണ്ടായി. കേരളീയ വേഷത്തില്‍ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോള്‍ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു
വിവാഹിതരാകാന്‍ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ തരുന്ന ഊര്‍ജം ഈ ആയുഷ്‌കാലം മുഴുവന്‍ നീണ്ടുനില്‍ക്കും വിഷ്ണു മോഹന്‍ പറഞ്ഞു. വിവാഹത്തില്‍ പങ്കെടുക്കുവാന്‍ പരമാവധി ശ്രമിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഈ വാക്കുകള്‍ മാത്രം മതി വിവാഹത്തിനെത്തിയില്ലെങ്കില്‍പോലും ആ ദിവസം ധന്യമാകുവാന്‍. വിഷ്ണു മോഹന്‍ പറഞ്ഞു.
ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിനു സാക്ഷികളായി ഉണ്ടായിരുന്നു .